കേരളം
രാജ്യത്തെ കടുവാ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയവും നൂതനവുമാകണം : കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍

15/09/2016

തേക്കടി: രാജ്യത്തെ കടുവാസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയവും നൂതനവുമായ രീതിയില്‍ ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ കഴിയണമെന്ന് കേന്ദ്ര വനം പരിസ്ഥിതികാലാവസ്ഥാവ്യതിയാന മന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ പറഞ്ഞു. തേക്കടി പെരിയാര്‍ കടുവാ സംരക്ഷണകേന്ദ്രത്തില്‍ദേശീയ കടുവാസംരക്ഷണ അതോറിറ്റിയുടെ നേതൃത്വത്തില്‍ രണ്ടു ദിവസമായി നടക്കുന്ന കടുവാസങ്കേതങ്ങളിലെ ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍മാരുടെയും ഫീല്‍ഡ് ഡയറക്ടര്‍മാരുടെയുംയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂമികൈയേറ്റം, വനവിഭവങ്ങള്‍ കൊള്ളയടിക്കല്‍, മൃഗങ്ങളുടെ ആക്രമണം, തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ ദേശീയകടുവസംരക്ഷണഅതോറിറ്റിജീവനക്കാര്‍ നേരിടുന്നു. അതിന് ശാസ്ത്രീയരീതിയില്‍ ഒരു പരിഹാരം കണ്ടെത്തണം. എങ്കില്‍ മാത്രമേ, നിലവിലുള്ള സംവിധാനം മെച്ചപ്പെടുത്താനാകൂ എന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.

Share this post: