കേരളം
വരുമാന നേട്ടത്തിൽ കെഎസ്ആര്‍ടിസി, മാസവരുമാനം 200 കോടി കടന്നു.

02/06/2019

മലപ്പുറം: വരുമാന നേട്ടത്തിന്റെ പാതയിൽ കെഎസ്ആര്‍ടിസി. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും കെഎസ്ആര്‍ടിസി ഈ വര്‍ഷത്തെ ഉയർന്ന വരുമാനമാണ് മേയ് മാസത്തില്‍ സ്വന്തമാക്കിയത്. 200.91 കോടി രൂപയാണ് മെയിലെ വരുമാനം. ഈ വര്‍ഷം ഇതുവരെയുള്ള മാസങ്ങളിലെ ഏറ്റവും ഉയര്‍ന്ന വരുമാനമാണിത്. ജനുവരി, ഏപ്രില്‍ മാസങ്ങളില്‍ വരുമാനം 189 കോടിയായിരുന്നു.

റൂട്ടുകളുടെ ശാസ്ത്രീയമായ പുനഃക്രമീകരണം നടത്തിയതും പുതിയ ചെയിന്‍ സര്‍വീസുകള്‍ ആരംഭിച്ചതുമാണ് കളക്ഷനില്‍ മുന്നേറ്റത്തിന് കാരണമാണ് കെഎസ്ആര്‍ടിസി സിഎംഡി എം പി ദിനേശ് ഐ പി എസ്. ഈ വര്‍ഷം ഷെഡ്യൂളുകളില്‍ ജനോപകാരപ്രദമായി ക്രമീകരണം നടത്തിയതും വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കിയെന്ന് എം പി ദിനേശ് പറഞ്ഞു

Share this post: