കേരളം
വി.പി നിസാറിന് സി.കൃഷ്ണന്‍നായർ മാധ്യമ അവാർഡ്

11/02/2019

മലപ്പുറം: സി. കൃഷ്ണന്‍നായരുടെ പേരിലുള്ള മാധ്യമ അവാര്‍ഡ് മംഗളം മലപ്പുറം ജില്ലാ ലേഖകന്‍ വി.പി നിസാറിന്. കേരളത്തിലെ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ കുറിച്ച്
2018 ജൂണ്‍ 29,30, ജൂലൈ-രണ്ട്,മൂന്ന്, നാല്, അഞ്ച്, ആറ് ദിവസങ്ങളില്‍ ഏഴുലക്കങ്ങളിലായി മംഗളം ദിനപത്രത്തില്‍ പ്രസിദ്ദീകരിച്ച ‘വ്യത്യസ്തരല്ല, ഇവര്‍ വ്യക്തിത്വമുള്ളവര്‍’ എന്ന വാര്‍ത്താപരമ്പരക്കാണ് അവാര്‍ഡ് ലഭിച്ചത്.

അവഹേളനകളും പ്രയാസങ്ങളും നേരിട്ട് ജീവിതത്തില്‍ വിജയം കൈവരിച്ച കേരളത്തിലെ ട്രാന്‍സ്ജെന്‍ഡറുകളെ കുറിച്ചുള്ളതായിരുന്നു പരമ്പര. 2012ല്‍ മംഗളം ദിനപത്രത്തില്‍ ലേഖകനായി പത്രപ്രവര്‍ത്തന രംഗത്തെത്തിയ നിസാര്‍ നിലവില്‍ മംഗളം മലപ്പുറം ബ്യൂറോ ഇന്‍ചാര്‍ജാണ്.

ഗ്രാമീണ പത്രപ്രവര്‍ത്തനത്തിനുള്ള സ്റ്റേറ്റ്സ്മാന്‍ ദേശീയ മാധ്യമ പുരസ്‌ക്കാരം, കേരളാ നിയമസഭയുടെ ആര്‍. ശങ്കരനാരായണന്‍ തമ്പി മാധ്യമ അവാര്‍ഡ്, കേരളാ പട്ടികജാതി വികസനവകുപ്പിന്റെ അംബേദ്കര്‍ മാധ്യമ അവാര്‍ഡ്, കേരളാ മീഡിയാ അക്കാഡമിയുടെ എന്‍.എന്‍ സത്യവ്രതന്‍ മാധ്യമ അവാര്‍ഡ്, സോളിഡാരിറ്റി സംസ്ഥാന മാധ്യമ അവാര്‍ഡ്, പ്രേംനസീര്‍ സൗഹൃദ്സമിതിയുടെ അച്ചടി മാധ്യമ അവാര്‍ഡ്, തിക്കുറുശി മാധ്യമ അവാര്‍ഡ്, നടി ശാന്താദേവിയുടെ പേരില്‍നല്‍കുന്ന 24ഫ്രൈം മാധ്യമ അവാര്‍ഡ്,
ഇന്‍ഡൊഷെയര്‍ എ.എസ്. അനൂപ് സ്മാരക മാധ്യമ അവാര്‍ഡ്, തുടങ്ങിയ ബഹുമതികള്‍ നിസാറിന് ലഭിച്ചിട്ടുണ്ട്. ഫെബ്രുവരി 14ന് വൈകുന്നേരം കാസര്‍കോട് കാലിക്കടവില്‍വെച്ചു നടക്കുന്ന സി.കൃഷ്ണന്‍നായര്‍ അനുസ്മരണ സമ്മേളനത്തില്‍വെച്ച് അവാര്‍ഡ് സമ്മാനിക്കും. പതിനായിരംരൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. മലപ്പുറം കോഡൂര്‍ വലിയാട് സ്വദേശിയാണ് നിസാര്‍.

Share this post: