കേരളം
വൈക്കത്തെ ഹാദിയക്ക് മലപ്പുറവുമായുള്ള ബന്ധങ്ങള്‍

27/11/2016
മലപ്പുറം: കഴിഞ്ഞ 22 മാസമായി തുടരുന്ന ഹാദിയ കേസിന്റെ തുടക്കം മലപ്പുറത്ത് നിന്ന്. ഹാദിയയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി എന്ന് 2016 ജനുവരി ആറിന് പെരിന്തല്‍മണ്ണ പൊലീസില്‍ അച്ഛന്‍ അശോകന്‍ പരാതി നല്‍കുന്നതോടെയാണ് കേസുകളുടെ തുടക്കം. തുടര്‍ന്ന് 2016 ജനുവരി 25 ഹൈക്കോടതിയില്‍ നടന്ന വാദപ്രതിവാദങ്ങളില്‍ തന്നെയാരും തട്ടിക്കൊണ്ട് പോയിട്ടില്ല എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഹാദിയയോട് കോടതി തനിക്കിഷ്ടമുള്ളടത്തേക്ക് പോകാമെന്ന് പറയുന്നു. 2016 മാര്‍ച്ചില്‍ ഹാദിയ മഞ്ചേരിയിലെ സത്യസരണിയില്‍ മതപഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങി. 2016 ഓഗസ്റ്റില്‍ ഹാദിയയുടെ അഛന്‍ അശോകന്‍ വീണ്ടും ഹേബിയസ് കോര്‍പ്പസ് നല്‍കി. എന്നാല്‍ കോടതിയില്‍ തന്റെ നിലപാട് ആവര്‍ത്തിച്ച ഹാദിയയെ കോടതി സത്യസരണി ഭാരവാഹി സൈനബക്കൊപ്പം വിട്ടു. 2016 ഡിസംബര്‍ 19നാണ് കോട്ടക്കല്‍ പുത്തൂര്‍ സ്വേദശി ഷെഫിന്‍ ജഹാനുമയുള്ള വിവാഹം നടക്കുന്നത്. അതിനിടെ വിവാഹത്തെ സംബന്ധിച്ചുള്ള പരാതികളുടെ അടിസ്ഥാനത്തില്‍ ഒരുത്തരവുമണ്ടാകും വരെ വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്ന് ഒതുക്കുങ്ങള്‍ പഞ്ചായത്തിനോട് കോടതി നിര്‍ദ്ദേശിച്ചു. മാസങ്ങള്‍ക്ക് ശേഷം 2017 മെയ് 14ന് വിവാഹം അസാധുവാക്കി കോടതി ഉത്തരവ് വരുന്നു. അന്നുമുതല്‍ ഹാദിയ തടവില്‍ തുടരുന്നു. 2017ന് ജൂലെയില്‍ ഷഫിന്‍ ജഹാന്‍ സു്പ്രിം കോടതിയില്‍ സമര്‍പ്പിച്ച അപ്പീലിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ഹാദിയയെ ഹാജറാക്കാനും അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാനും കോടതി ഉത്തരവിട്ടത്.

Share this post: