കേരളം
സംസ്ഥാനത്ത് അപകടങ്ങളില്‍ പെടുന്നവര്‍ക്ക് ആദ്യ 48 മണിക്കൂര്‍ ചികിത്സ സൗജന്യം

02/11/2017
തിരുവനന്തപുരം: സംസ്ഥാനത്ത് അപകടങ്ങളില്‍ പെടുന്നവരുടെ ആദ്യ 48 മണിക്കൂറിലെ ചികിത്സ സൗജന്യമാക്കന്‍ സര്‍ക്കാര്‍ തീരുമാനം. ഇന്‍ഷൂറന്‍സ് കമ്പനികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സ്വകാര്യ ആശുപത്രികളിലും ഈ സൗകര്യ ലഭ്യമാകും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരമാനം. സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികള്‍, ജില്ലാ താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. അപകടത്തില്‍പെട്ടവരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ ആദ്യ 48 മണിക്കൂറിലെ ചികില്‍സ ചെലവ് സര്‍ക്കാര്‍ വഹിക്കും.സ്വകാര്യ ആശുപത്രിയിലാണ് രോഗിയെ പ്രവേശിപ്പിക്കുന്നതെങ്കില്‍ ആദ്യഘട്ടത്തിലെ ചികില്‍സക്കുള്ള ചെലവ് റോഡ് സുരക്ഷ ഫണ്ടില്‍ നിന്ന് സര്‍ക്കാര്‍ വഹിക്കും.

 

Share this post: