കേരളം
സി കെ വിനീതിന് സെക്രട്ടേറിയേറ്റില്‍ ജോലി ലഭിച്ചു

29/11/2017
തിരുവനന്തപുരം: ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സി.കെ. വിനീതിന് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ സെക്രട്ടറിയേറ്റിലെ പൊതുഭരണവകുപ്പില്‍ അസിസ്റ്റന്റായി സൂപ്പര്‍ന്യൂമററി തസ്തികയില്‍ നിയമനം നല്‍കാന്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നേരത്തെ കൃത്യമായി ഹാജറാകുന്നില്ലെന്ന് പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തിലെ ജോലിയില്‍ നിന്ന് വിനീതിനെ പുറത്താക്കിയിരുന്നു.

Share this post: