കേരളം
സോളാര്‍ കമ്മീഷന്റെ വിശ്വാസ്യത തുലാസിലാണ്: ചെന്നിത്തല

10/11/2017
മലപ്പുറം: സോളാര്‍ കമ്മീഷന്റെ വിശ്വാസ്യത തുലാസിലാണെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല പറഞ്ഞു. ആരോപണങ്ങള്‍ക്കപ്പുറത്ത് റിപ്പോര്‍ട്ടില്‍ യാതൊരു കണ്ടെത്തലുമില്ല. അത് കൊണ്ട് തന്നെ ഈ റിപ്പോര്‍ട്ട് യു ഡി എഫിനേയോ, കോണ്‍ഗ്രസിനെയോ ദുര്‍ബലപ്പെടുത്തില്ല. രാഷ്ട്രീയമായും നിയമപരമായും യു ഡി എഫ് ഒറ്റക്കെട്ടായി ആരോപണങ്ങളെ നേരിടും. സുധീരന്‍ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. ആരോപണങ്ങള്‍ ഗൗരവതരമാണ്. അദ്ദേഹം മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Share this post: