കേരളം
സോളാര്‍: കോണ്‍ഗ്രസ് ഹൈക്കമാന്റ് നിലപാട് വ്യക്തമാക്കണം: കോടിയേരി

09/11/2017
തിരുവനന്തപുരം: ഇന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വെച്ച സോളാര്‍ റിപ്പോര്‍ട്ടില്‍ എഐസിസി സെക്രട്ടറി, എംപിമാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന അഴിമതിയെ കുറിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിലപാട് വ്യക്തമാക്കണമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും റിപ്പോര്‍ട്ടില്‍ നിലപാട് വ്യക്തമാക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടിക്കും മറ്റ് യുഡിഎഫ് നേതാക്കള്‍ക്കുമെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉള്ളത് സ്ത്രീ പീഡനവും, അഴിമതികൂട്ടുനില്‍ക്കലുമടക്കം ഗുരുതര ആരോപണങ്ങളില്‍പെട്ട മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മറ്റ് യു ഡി എഫ് നേതാക്കളും എംഎല്‍എ സ്ഥാനം രാജിവെക്കണം. . ഈ അവസരത്തില്‍ പൊതുസ്ഥാനത്ത് ഇരിക്കുന്ന വ്യക്തി എന്ന നിലയില്‍ അദ്ദേഹം ആ സ്ഥാനം ഉപേക്ഷിച്ച് മാതൃക കാട്ടണമെന്ന് കോടിയേരി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.

 

Share this post: