education
ഹാദിയ എജ്യുമിനേഷന്‍1986 ഏകദിന ശില്‍പശാലക്ക് ഉജ്ജ്വല സമാപനം

27/11/2017

ബംഗളൂരു: ദാറുല്‍ ഹുദാ ഇസ്ലാമിക സര്‍വകലാശാല സനദ്ദാന സമ്മേളനത്തിന്റെ ഭാഗമായി ഹാദിയ ബംഗളൂരു ചാപ്റ്റര്‍ സംഘടിപ്പിച്ച ‘എജ്യുമിനേഷന്‍1986’ ഏകദിന ശില്‍പശാല ബംഗളൂരു ഫ്രേസര്‍ ടൗണ്‍ സേവരി റെസ്‌റ്റൊറന്റില്‍ നടന്നു.
ന്യൂനപക്ഷ വിദ്യാഭ്യാസ ശാക്തീകരണം പ്രമേയമാക്കി നടന്ന ശില്‍പശാലയില്‍ മതസാമൂഹികഅക്കാദമിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു.
ആദ്യ സെഷന്‍ ‘വഫ്‌ദെ ഉമം’ ഉച്ച തിരിഞ്ഞ് 3 ുാ ന് കര്‍ണാടക ഡെലിഗേറ്റ്‌സ് മീറ്റ് മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി സിറാജ് ഇബ്രാഹീം സേട്ട് ഉദ്ഘാടനം ചെയ്തു . തന്‍വീര്‍ പാഷ, ഡോ.ഫാറൂഖ്, ശറഫുദ്ധീന്‍ ഹുദവി ആനുങ്ങാട്,നൗഫല്‍ ഹുദവി ചിക്മഗ്ലൂര്‍,റഫീഖ് ഹുദവി കോലാര്‍ എന്നിവര്‍ വിഷയാവതരണം നടത്തി.
രണ്ടാം സെഷന്‍ ‘റൂം ടു റോഡ് മീറ്റ് ദി ലീഡേഴ്‌സ് വൈകിട്ട് 6ന് ഡോ. പി.സി ജഅ്ഫര്‍ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു.
എസ്.വൈ.എസ്, ബാംഗ്ലൂര്‍ കെ.എം.സി.സി,എം.എം.എ,എസ്.കെ.എസ്.എസ്.എഫ്, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഭാരവാഹികള്‍ പങ്കെടുത്തു.
ശേഷം നടന്ന പൊതുസമ്മേളനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.കര്‍ണ്ണാടകയിലെ മുസ്ലിം സംഘടനകളുടെ ഏകോപന പ്രവര്‍ത്തനത്തിലൂടെ മാത്രമാണ് മുസ്ലിം പിന്നോക്ക വിദ്യാഭ്യാസ ശാക്തീകരണം സാധ്യമാകുകയുളൂവെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു. ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി.
കര്‍ണാടക ശാന്തി നഗര്‍ എം എല്‍ എ എന്‍ എ ഹാരിസ് ചടങ്ങില്‍ മുഖ്യാതിഥിയായി. യു. ശാഫി ഹാജി, ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട്, ഖലീല്‍ ഹുദവി തളങ്കര എന്നിവര്‍ സംസാരിച്ചു പ്രാര്‍ത്ഥനാ സംഗമത്തോടെ പോഗ്രാമിന് സമാപനം കുറിച്ചു. പ്രസ്തുത ചടങ്ങില്‍ റഊഫ് സി.കെ.ഹുദവി, ഷാജല്‍ തച്ചംപൊയില്‍, മുഷ്താഖ് ഹുദവി, ജാബിര്‍ ഹുദവി, ഷുഹൈബ് ഹുദവി, ബിഷര്‍ഹുദവി,ടി റഫീഖ് ഹുദവി, നജ്മുദ്ധീന്‍ ഹുദവി, സലാം ഹുദവി, ഹസീബ് ‘ഹുദവി എന്നിവര്‍ സംബന്ധിച്ചു.

Share this post: