കേരളം
അവിശ്വാസ പ്രമേയത്തെ അനുകൂലിക്കണമെന്ന യുഡിഎഫ് അന്ത്യശാസനം ജോസ് കെ മാണി തള്ളി

നാളെ നടക്കാനിരിക്കുന്ന അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന യുഡിഎഫിന്റെ അന്ത്യശാസനം കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗം തള്ളി. യുഡിഎഫ് കൺവീനർ പുറത്താക്കൽ പ്രഖ്യാപിച്ചതാണെന്നും ഒരു പാർട്ടി പുറത്താക്കിയ ശേഷം വീണ്ടും അച്ചടക്ക നടപടിയെന്ന് പറയുന്നത് എന്ത് ന്യായമാണെന്നും ജോസ് കെ മാണി പ്രതികരിച്ചുവിപ്പ് നൽകാനുള്ള അധികാരം മുന്നണിക്കില്ല. നിയമസഭാ രേഖാപ്രകാരം വിപ്പ് നൽകാനുള്ള അധികാരം റോഷി അഗസ്റ്റിനാണ്. സഭയിൽ സ്വതന്ത്ര നിലപാട് സ്വീകരിക്കും. അവിശ്വാസ പ്രമേയത്തിലും അതാകും നിലപാടെന്നും ജോസ് കെ മാണി പറഞ്ഞു.

Share this post: