അപകടത്തില്‍പെട്ടയാല്‍ രക്തം വാര്‍ന്ന് മരിച്ചു

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/%E0%B4%9A%E0%B4%B0%E0%B4%AE%E0%B4%82/%E0%B4%85%E0%B4%AA%E0%B4%95%E0%B4%9F%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%BE%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%B0/">
Twitter

അപകടത്തില്‍പെട്ടയാല്‍ രക്തം വാര്‍ന്ന് മരിച്ചു

10/09/2017

നിലമ്പൂര്‍: ബൈക്കിടിച്ചു പരിക്കേറ്റയാള്‍ അരമണിക്കൂറോളം റോഡില്‍ കിടന്നു ചോരവാര്‍ന്നു മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 5.40 ഓടെ ചന്തക്കുന്നില്‍ വെച്ചാണ് അപകടമുണ്ടായത്. ചുങ്കത്തറ പള്ളിക്കുത്ത് വളയമൊടി മാധവന്‍ നായര്‍(75) ആണ് മരിച്ചത്. അപകടം എങ്ങിനെ സംഭവിച്ചുവെന്ന് ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് തൊട്ടടുത്ത കടയിലെ സി.സി.ടി.വി ദൃശ്യങ്ങളിലാണ് ബൈക്കാണെന്നും ഇതോടിച്ചിരുന്നയാളെയും തിരച്ചറിഞ്ഞത്. കര്‍ഷകനായ മാധവന്‍ നായര്‍ കപ്പ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് പുലര്‍ച്ചെ ചന്തക്കുന്നിലെത്തി തിരിച്ചുപോകുമ്പോഴാണ് അപകടം. ഇതേ തുടര്‍ന്ന് ബൈക്കോടിച്ചിരുന്ന ചാരംകുളം സ്വദേശി മുഹമ്മദ് നസീം നിരവധി വാഹനങ്ങള്‍ക്ക് കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോവുകയായിരുന്നുവെന്നും ദൃശ്യങ്ങളിലുണ്ട്. തുടര്‍ന്ന് ശ്രമം ഉപേക്ഷിച്ച് കടന്ന ഇയാള്‍ പിന്നീട് ജില്ലാ ആശുപത്രയില്‍ ചികിത്സ തേടിയതായി പോലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ കേസ്സെടുത്തിട്ടുണ്ട്. മാധവി കുട്ടിയാണ് മരിച്ച മാധവന്‍ നായരുടെ ഭാര്യ. ബൈജു, ബിജു എന്നിവര്‍ മക്കളും ബീന, ശാശ്വതി എന്നിവര്‍ മരുമക്കളുമാണ്.

 

Share this post:

സൗദിയില്‍ വാഹനാപകടം: വടക്കാങ്ങര സ്വദേശിനി മരിച്ചു, ഭര്‍ത്താവ് ഗുരുതരാവസ്ഥായില്‍.

വി സി ഹാരിസ് അന്തരിച്ചു

അയല്‍വാസികളായ സുഹൃത്തുക്കള്‍ ഒരേ സമയം മരണപ്പെട്ടു

കൊണ്ടോട്ടിയില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു.

അബൂബക്കര്‍ (70)

മിനി ബസ്സ് ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോ യാത്രക്കാരൻ മരിച്ചു

ക്വാറിയില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചു

അപകടത്തില്‍പെട്ടയാല്‍ രക്തം വാര്‍ന്ന് മരിച്ചു

നിലമ്പൂര്‍ പൂച്ചക്കുത്തില്‍ വീണ്ടും വാഹനാപകടം. ഓട്ടോഡ്രൈവര്‍ മരിച്ചു

ഗൃഹനാഥന്‍ തൂങ്ങി മരിച്ച നിലയില്‍