ചരമം
കാറും ബൈക്കും കൂടിയിടിച്ച്‌ യുവാവ്‌ മരിച്ചു

05-Jun-2017
കരുളായി: കാറും ബൈക്കും കൂടിയിടിച്ച്‌ യുവാവ്‌ മരിച്ചു. മൂത്തേടം വടക്കേകൈ സ്വദേശി പരേതനായ എടത്തിലാന്‍ രാമന്റെ മകന്‍ സുരേഷ്‌ (27) ആണ്‌ മരിച്ചത്‌. കരുളായിയില്‍ നിന്ന്‌ വടക്കേകൈയ്യിലേക്ക്‌ സുഹൃത്തുമായി ബൈക്കില്‍ പോവും വഴി പാലങ്കര ഭാഗത്ത്‌ നിന്നും വരുകയായിരുന്ന കാറുമായി പാലം ടോള്‍ ജംങ്‌ഷനില്‍ വെച്ച്‌ കൂടിയിടിച്ചാണ്‌ അപകടമുണ്ടായത്‌. സുരേഷിന്റെ കൂടെ ബൈക്കിലുണ്ടായിരുന്ന ശിഹാബിനെ പരുക്കുകളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൃതദേഹം പോസ്‌റ്റ്‌ മോര്‍ട്ടത്തിന്‌ ശേഷം തിങ്കളാഴ്‌ച്ച വടക്കേകൈയില്‍ സംസ്‌കരിക്കും. യശോദ മാതാവും സിനി ഭാര്യയുമാണ്‌. ഒന്നരവയസ്സായ ആര്യനന്ദ മകളാണ്‌.

Share this post: