കേരളം
ജിഷയുടെ അച്ഛനെ തെരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി

09/11/2017
പെരുമ്പാവൂര്‍: ക്രൂരമായി കൊലചെയ്യപ്പെട്ട നിയമവിദ്യാര്‍ത്ഥി ജിഷയുടെ പിതാവ് പാപ്പു റോഡരികില്‍ മരിച്ച നിലയില്‍; ചെറുകുന്നത്ത് ഫാമിന് സമീപത്താണ് പാപ്പുവിനെ മരിച്ച നിലയില്‍ കാണപ്പെട്ടത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം സ്ഥലത്തേക്ക് തിരിച്ചു. ജിഷയുടെ അമ്മ രാജേശ്വരി ആഡംബര ജീവിതം നയിക്കുന്നതായുള്ള വാര്‍ത്തകള്‍ വരുന്നതിനിടെയാണ് ഭക്ഷണത്തിനും മരുന്നിനും വകയില്ലാതെ ആരും തിരിഞ്ഞു നോക്കാനില്ലാതെ തെരുവില്‍ കിടന്ന് പാപ്പുവിന്റെ മരണം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യാമായിട്ടില്ല

Share this post: