ചരമം
മുസ്തഫ സംഷീര്‍ (15)

samsheer03, April 2016
കൊണ്ടോട്ടി : പുളിയാംപറമ്പ് ചെറളപ്പാലം തോട്ടോളി ആലിക്കുട്ടിയുടെ മകന്‍ മുസ്തഫ സംഷീര്‍, 15 വയസ്സ് ഗുഡ്സ് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് മരണപ്പെട്ടു. കുന്നുംപുറം പുകയൂര്‍ റോഡില്‍ വെച്ച് ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. പരിക്കേറ്റ് തിരൂരങ്ങാടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഈ പ്രാവശ്യം എസ്.എസ്.എല്‍.സി പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയാണ്. ഗുരുതരമായ പരിക്കുകളോടെ കൂടെഉണ്ടായിരുന്നആഷിഖ് റഹ്മാനെ കോഴിക്കോട് മെഡിക്കല്‍കോളേജില്‍ അഡ്മിറ്റ്‌ ചെയ്തു.മരിച്ച സംഷീറിന്‍റെ മാതാവ് അരീക്കല്‍ റംല. സഹോദരങ്ങള്‍ : അലി അക്ബര്‍, നജിലനസ്റീന്‍, നാജിയ നസ്റീന്‍. മരണ വീട് മുന്‍ മന്ത്രി ബിനോയ്‌ വിശ്വം, ഓ.കെ.തങ്ങള്‍, ഹമീദ് മാസ്റ്റര്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

Share this post: