ചരമം
വീട്ടുമുറ്റത്തെ ഗേറ്റ് തകര്‍ന്ന് മൂന്ന് വയസ്സുകാരി മരിച്ചു

30/10/2017
രാമപുരം: വീട്ടുമുറ്റത്തെ ഇരുമ്പ് ഗേറ്റ് തകര്‍ന്ന് വീണ് മൂന്ന് വയസുകാരി മരിച്ചു.രാമപുരം പളളിപ്പടി പലയക്കോടന്‍ അബ്ദുല്‍ ബഷീര്‍ എന്ന കുഞ്ഞി മാനുവിന്റെ മകള്‍ ഫാത്തിമ ഷഹ്ദ (3) യാണ് മരിച്ചത്.ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തം, വീടിനടുത്തുള്ള ഗേറ്റിനു പരിസരത്ത് കളിച്ചു കൊണ്ടിരിക്കെയാണ് സംഭവം. പോസ്റ്റമോര്‍ട്ട നടപടികള്‍ക്ക് ശേഷം ഇന്ന് രാമപുരം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവു ചെയ്യും. മാതാവ്: കൊന്നോല സലീന (മൈലപ്പുറം) സഹോദരങ്ങള്‍: ഫാത്തിമഷീബില, ഫാത്തിമഷംന

Share this post: