ഇനി രാഹുല്‍ നയിക്കും കോണ്‍ഗ്രസിനെ. 4ന് സ്ഥാനമേല്‍ക്കും

ഇനി രാഹുല്‍ നയിക്കും കോണ്‍ഗ്രസിനെ. 4ന് സ്ഥാനമേല്‍ക്കും

20/11/2017 ന്യൂഡല്‍ഹി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷനായി രാഹുല്‍ഗാന്ധി ഡിസംബര്‍ 4ന് സ്ഥാനമേല്‍ക്കും. ഇന്ന് നടന്ന എ ഐ സി സി സമിതിയിലാണ് തീരുമാനം. നിലവിലെ ഉപാദ്ധ്യക്ഷനാണ് രാഹുല്‍ഗാന്ധി. രാജ്യത്ത് കോണ്‍ഗ്രസ് നിരവധി വെല്ലുവിളികള്‍ നേരിടുന്ന സമയത്താണ് രാഹുല്‍ ഗാന്ധി സ്ഥാനമേല്‍ക്കുന്നത്. എ ഐ സി സി തെരഞ്ഞടുപ്പ് തിയ്യതി നിശ്ചയിച്ചിട്ടുണ്ടെങ്കിലും മറ്റാരും നോമിനേഷന്‍ നല്‍കാനില്ലാത്തതിനാല്‍ നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതിയായ 4ന് തന്നെ തീരുമാനമുണ്ടാകും. Share this post:

Read More

സോളാര്‍: കോണ്‍ഗ്രസ് ഹൈക്കമാന്റ് നിലപാട് വ്യക്തമാക്കണം: കോടിയേരി

09/11/2017 തിരുവനന്തപുരം: ഇന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വെച്ച സോളാര്‍ റിപ്പോര്‍ട്ടില്‍ എഐസിസി സെക്രട്ടറി, എംപിമാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന അഴിമതിയെ കുറിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിലപാട് വ്യക്തമാക്കണമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും റിപ്പോര്‍ട്ടില്‍ നിലപാട് വ്യക്തമാക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടിക്കും മറ്റ് യുഡിഎഫ് നേതാക്കള്‍ക്കുമെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉള്ളത് സ്ത്രീ പീഡനവും, അഴിമതികൂട്ടുനില്‍ക്കലുമടക്കം ഗുരുതര ആരോപണങ്ങളില്‍പെട്ട മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മറ്റ് യു […]

Read More

നഴ്‌സുമാരുടെ വേതന പരിഷ്‌കരണം: സ്വകാര്യ ആശുപത്രി മാനേജ്‌മെന്റിന് സുപ്രിം കോടതിയില്‍ വന്‍ തിരിച്ചടി

09/11/2017 ന്യൂഡല്‍ഹി: കേരളത്തിലെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ക്ക് കനത്ത തിരിച്ചടി നല്‍കി വേതന പരിഷ്‌കരണം സംബന്ധിച്ച് സുപ്രിം കോടതിയുടെ വിധി. നേഴ്‌സുമാരുടെ വേതന പരിഷ്‌കരണത്തിനായുള്ള സമിതിയുടെ ഘടന ചോദ്യം ചെയ്ത് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ആശുപത്രി ഉടമകള്‍ക്ക് സമിതിയില്‍ മതിയായ പ്രാതിനിധ്യം നല്‍കിയില്ലെന്ന മാനേജ്‌മെന്റുകളുടെ വാദം കോടതി അംഗീകരിച്ചില്ല. മാനേജ്‌മെന്റിന്റെ പ്രതിനിധികള്‍ക്ക് പകരം ഉന്നത നിലകളിലുള്ള ആശുപത്രി ജീവനക്കാര്‍ സമിതിയുലുണ്ടെന്നും അവര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ മാനേജ്‌മെന്റിന്റേതായിരിക്കുമെന്നും കോടതി കണ്ടത്തി. […]

Read More

ഏഷ്യന്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മേരി കോമിന് സ്വര്‍ണ്ണം

08/11/2017 ഹോചിമിന്‍ സിറ്റി (വിയറ്റ്നാം): ഏഷ്യന്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 48 കിലോ ഗ്രാം ലൈറ്റ് ഫ്ളൈ വിഭാഗത്തില്‍ ഇന്ത്യയുടെ മേരി കോമിന് സ്വര്‍ണം. ഉത്തര കൊറിയയുടെ കിം ഹ്യാങ് മിയെയാണ് മേരി കോം കീഴടക്കിയത്. സ്‌കോര്‍: 5-0. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മേരി കോമിന്റെ അഞ്ചാം കിരീടമാണിത്. ആറ് തവണ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത മേരി കോം ഇതില്‍ ആറ് തവണയും ഫൈനലില്‍ കടന്നിരുന്നു. നേരത്തെ, ജപ്പാന്റെ ടബാസ കൊമുറെയെ പരാജയപ്പെടുത്തിയാണ് മേരി കോം ഫൈനലില്‍ കടന്നത്. 48 […]

Read More

ലാവലിൻ കേസിൽ സി ബി ഐ സുപ്രിം കോടതിയിലേക്ക്

05/11/2017 കൊച്ചി: ലാവ​ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്​തനാക്കിയ ഹൈകോടതി വിധിക്കെതിരെ  സുപ്രീംകോടതിയില്‍ അപ്പീല്‍ നൽകാ നൊരുങ്ങി സി ബി ഐ. നവംബര്‍ 20ന്​ മുൻപായി ​ സി.ബി.ഐ സുപ്രീംകോടതിയെ സമീപിക്കും. മറ്റ്​ പ്രതികളെ കുറ്റവിമുക്​തരാക്കാത്ത സാഹചര്യത്തില്‍ പിണറായിക്കെതിരെയും കുറ്റം നിലനില്‍ക്കുമെന്നാണ്​ സി.ബി.ഐ വാദം. ലാവ​ലിന്‍ കേസ്​ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള ഏഴ്​ പ്രതികളെ കുറ്റവിമുക്​തരാക്കിയ തിരുവനന്തപുരം സി.ബി.ഐ കോടതിയുടെ വിധി ഹൈകോടതി ശരിവെച്ചിരുന്നു. ജസ്​റ്റിസ്​ ഉബൈദി​ന്റെ ബെഞ്ചാണ്​ പിണറായിയെ കുറ്റവിമുക്​തനാക്കിയത്​. എന്നാല്‍, കേസില്‍ […]

Read More

ഇന്ത്യക്കെതിരെ ന്യൂസിലാന്റിന്‌ വിജയം , ഫൈനൽ തിരുവനന്തപുരത്ത്

05/11/2017 രാജ്‌കോട്ട് : ഇന്ത്യക്കെതിരായ ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ന്യൂസിലാന്‍ഡിന് 40 റണ്‍സിന്റെ ജയം. കോളിന്‍ മണ്‍റോയുടെ സെഞ്ചുറി മികവില്‍ നിശ്ചിത ഓവറില്‍ 196 റണ്‍സ് അടിച്ചെടുത്ത കിവിസിനെതിരെ ഇന്ത്യക്ക് 156 റണ്‍സ് മടക്കാനെ കഴിഞ്ഞുള്ളൂ. അര്‍ദ്ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി പൊരുതിനോക്കിയെങ്കിലും ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ റണ്‍മല മറികടക്കാനായില്ല. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കെയ്ന്‍ വില്ല്യംസണിന്റെ തീരുമാനം ശരിവെയ്ക്കുന്ന രീതിയിലായിരുന്നു ന്യൂസിലാന്‍ഡ് ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗുപ്റ്റിലും മണ്‍റോയും ബാറ്റിങ് തുടങ്ങിയത്. ഇരുവരും […]

Read More

ലോകത്തെ ഞെട്ടിച്ച് സൗദിയിലെ അറസ്റ്റ്: മന്ത്രിമാരും മുൻ മന്ത്രിമാരും കുടുങ്ങി

05/11/2017 ജിദ്ദ: മന്ത്രിമാരും മുൻ മന്ത്രിമാരുമടക്കം സൗദിയിൽ 11 രാജകുമാരൻമാർ അഴിമതിയുമായി ബന്ധപ്പെട്ട്  അറസ്റ്റിലായി.  മുഹമ്മദ് ബില്‍ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തില്‍ അഴിമതി വിരുദ്ധ കമ്മിറ്റി രൂപീകൃതമായി മണിക്കൂറുകള്‍ക്കുള്ളിലാണ് അറസ്റ്റ്. 4 മന്ത്രിമാരും 10 മുന്‍മന്ത്രിമാരുമാണ് അറസ്റ്റിലായത് അറസ്റ്റിലായവരില്‍ രാജകുമാരനും സൗദിയിലെ ധനികരില്‍ പ്രധാനിയുമായ അല്‍ വലീദ് ബിന്‍ തലാലും ഉള്‍പ്പെട്ടിട്ടുണ്ട്. ജൂണില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ സൗദി കിരീടാവകാശിയായി നിയമിച്ചതിന് ശേഷം സൗദി അഴിമതിയെക്കെതിരെ സൗദി നടത്തുന്ന പ്രധാന നടപടിയാണിത്. കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായിരുന്ന […]

Read More

ഡൽഹിയിൽ കേരളാ പ്രസ് ക്ലബ് രൂപീകരിച്ചു

01/11/2017 ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വിവിധ മാധ്യമങ്ങളില്‍ ജോലി ചെയ്യുന്ന മലയാളി മാധ്യമ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി കേരളാ പ്രസ് ക്ലബ് രൂപീകരിച്ചു. കേരളത്തില്‍ നിന്നുള്ള വിവിധ മാധ്യമങ്ങള്‍ക്കൊപ്പം ദേശീയ മാധ്യമങ്ങളിലുള്ള മാധ്യമ പ്രവര്‍ത്തകരെയും യോജിപ്പിച്ചാണ് പ്രസ് ക്ലബിനു രൂപം നല്‍കിയത്. ക്ലബിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സമിതിയുടെ ജനറല്‍ കണ്‍വീനറായി ജോമി തോമസിനെ തെരഞ്ഞെടുത്തു. ജോര്‍ജ് കള്ളിവയലില്‍, ബസന്ത് പങ്കജാക്ഷന്‍, വി.കെ. ചെറിയാന്‍, പി.എം. നാരായണന്‍, എസ്. അരുണ്‍ ശങ്കര്‍, സിബി സെബാസ്റ്റിയന്‍, പി. പുരുഷോത്തമന്‍, യു.എം. മുക്താര്‍, എം. […]

Read More

അച്ഛാ ദിന്‍ വീണ്ടും ആഗയാ; ഗ്യാസിന് വില കുത്തനെ കൂട്ടി

01/11/2017 ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക വില വീണ്ടും വര്‍ദ്ധിപ്പിച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍.പി.ജി സിലിണ്ടറിന് 94 രൂപയും വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 148 രൂപയും കൂട്ടി. വീട്ടാവശ്യത്തിനുള്ള പുതിയ സിലിണ്ടറിന് 729 രൂപയും വാണിജ്യാവശ്യങ്ങള്‍ക്കുള്ള പുതിയ സിലിണ്ടറിന് 1289യും നല്‍കണം. ഇന്നലെ അര്‍ദ്ധരാത്രയാേട് കൂടി പുതുക്കിയ വില നിലവില്‍ വന്നു. കഴിഞ്ഞ മാസം യഥാക്രമം 49 രൂപയും 78 രൂപയും വര്‍ദ്ധിപ്പിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ ഈ മാസവും വിലകൂട്ടിയത്. മെയ്മാസത്തിന് ശേഷം ആറാം തവണയാണ് പാചകവാതകത്തിന് വിലവര്‍ദ്ധിപ്പിക്കുന്നത്. […]

Read More

ദാറുല്‍ഹുദാ ഇസ്ലാമിക് യുണിവേഴ്‌സിറ്റി ആസാം കാമ്പസ് സെക്കണ്ടറി കെട്ടിടോദ്ഘാടനം നവംബര്‍ 2 ന്

27/10/2017 തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ ആസാം കാമ്പസില്‍ പുതുതായി നിര്‍മിച്ച സെക്കണ്ടറി കെട്ടിടത്തിന്റെ ഉദ്ഘാടനം നവംബര്‍ 2 ന് വ്യാഴാഴ്ച നടക്കും. ആസാമിലെ ബാര്‍പ്പേട്ട ജില്ലയിലെ ബൈശയിലുള്ള ദാറുല്‍ഹുദായുടെ ഓഫ് കാമ്പസില്‍ മര്‍ഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷത വഹിക്കും. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, […]

Read More

ആധാറില്‍ ഇളവനുവദിച്ച് കേന്ദ്രം

26/10/2017 ന്യൂഡല്‍ഹി: മൊബൈല്‍ നമ്പറും ബാങ്ക് അക്കൗണ്ടും അടക്കം ആധാരുമായി ബന്ധിപ്പിക്കാനുള്ള സമയം മാര്‍ച്ച് 31വരെ നീട്ടിനല്‍കുന്നതായി കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയില്‍ അറിയച്ചു. ആധാര്‍ ബന്ധിപ്പിക്കുമെന്ന് ഉറപ്പു നല്‍കുന്നവര്‍ക്കും നിലവില്‍ ആധാര്‍ ഇല്ലാത്തവര്‍ക്കും ഇളവ് നല്‍കുകയുള്ളൂ. നേരത്തേ ഡിസംബര്‍ 31 വരെയായിരുന്നു ആധാര്‍ ബന്ധിപ്പിക്കാനുള്ള സമയം. നിലവില്‍ ആധാര്‍ കാര്‍ഡ് ലഭ്യമായവരെല്ലാം അത് സിം കാര്‍ഡുമായും ബാങ്ക് അക്കൗണ്ടുകളുമായും പാന്‍ കാര്‍ഡുമായും ഉള്‍പ്പെടെ ബന്ധിപ്പിക്കണമെന്നാണു സര്‍ക്കാര്‍ നിര്‍ദേശം. അതേസമയം ക്ഷേമപദ്ധതികളുടെ ആനുകൂല്യം ലഭിക്കണമെങ്കില്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന നിലപാട് […]

Read More

സദനം റഷീദിന് ‘നൃത്യോപസന’ പുരസ്‌കാരം

03/10/2017 മലപ്പുറം: ആള്‍ ഇന്ത്യാ ഡാന്‍സേഴ്‌സ് അസോസിയേഷന്‍ ഏര്‍പെടുത്തിയ ‘നൃത്യോപാസന’ പുരസ്‌കാരത്തിന് നൃത്ത കലാകാരന്‍ സദനം റഷീദ് അര്‍ഹനായി. തിരൂര്‍ തലക്കാട് തെക്കന്‍ കുറ്റൂര്‍ സ്വദേശിയായ സദനം റഷീദ് ചെറുപ്പം മുതലേ നൃത്തരംഗത്തുണ്ട് സ്‌കൂള്‍ അധ്യാപികയായ ഹസനത്താണ് ഭാര്യ ചത്തീസ്ഗഢിലെ ബിലായിയില്‍ ഈ മാസം അഞ്ചിന് നടക്കുന്ന നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവലില്‍ പുരസ്‌കാരം സമ്മാനിക്കും   Share this post:

Read More

ഫാ.ടോം ഉഴുന്നാല്‍ ഇന്ത്യയിലെത്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

28/09/2017 ന്യഡല്‍ഹി: യെമനില്‍ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ടോം ഉഴുന്നാല്‍ ദല്‍ഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്നിവരുമായി ചര്‍ച്ച നടത്തിയ അദ്ദേഹം മോചന വിഷയത്തില്‍ തനിക്ക് വേണ്ടി പ്രവര്‍ത്തിച്ചവര്‍ക്കൊക്കെ നന്ദി അറിയിച്ചു. രാവിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ ഉഴുന്നാലിനെ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, ന്യുന പക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജ് കുര്യന്‍ ഫരീദാബാദ് രൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര എന്നിവര്‍ ചേര്‍ന്ന് […]

Read More

സമ്മേളനങ്ങള്‍കൊണ്ട് ഇടതു പാര്‍ട്ടികള്‍ മാതൃകയാകുമ്പോള്‍

26/09/2017 മലപ്പുറം:  സി പി ഐ, സി പി ഐ എം പാര്‍ട്ടികളുടെ വിവിധ സമ്മേളനങ്ങള്‍ നടന്നു വരികയാണ്. ബ്രാഞ്ച് തലം മുതല്‍ പാര്‍ട്ടികോണ്‍ഗ്രസ് വരെയുള്ള വിവിധ സമ്മേളനങ്ങളില്‍ ഇരു പാര്‍ട്ടികളും മാതൃകാപരമായ നടപടികളാണ് കൈകൊള്ളുന്നത്. തീര്‍ത്തും ഗ്രീന്‍ പ്രോട്ടോകോള്‍ അനുസരിച്ച് നടത്തുന്ന സമ്മേളനങ്ങളില്‍ ഭക്ഷണം മുതല്‍ പ്രചരണം വരെയുള്ള കാര്യങ്ങളില്‍ പരമാവധി പരിസ്ഥിതി സൗഹാര്‍ദ്ദവും ജൈവികവുമായി നടത്താനാണ് തീരുമാനങ്ങള്‍. മാത്രവുമല്ല യുവാക്കള്‍ക്കും വനിതകള്‍ക്കും അര്‍ഹമായ പ്രാധിനിത്യം നല്‍കിയാണ് ബ്രാഞ്ച്തലം മുതല്‍ ഭാരവാഹികളെ നിശ്്ചയിക്കുന്നത്. ഇതിനോടകംതന്നെ നിരവധി […]

Read More

തുറന്ന ജീപ്പില്‍ റോഡ്‌ഷോക്ക് അനുമതിയില്ല. കാളവണ്ടിയില്‍ വരുമെന്ന് രാഹുല്‍

25/04/2017 ഗുജറാത്ത്; വാരണാസി നിയമസഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി തുറന്ന ജീപ്പില്‍ തെരഞ്ഞടുപ്പ് പര്യടനം നടത്താന്‍ രാഹുല്‍ ഗാന്ധിക്ക് അനുമതി നിഷധിച്ചതിന് പിന്നാലെ കാളവണ്ടിയില്‍ പ്രചാരണത്തിനെത്തുമെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യാക്ഷന്‍ രാഹുല്‍ ഗാന്ധി. ദ്വാരകയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള ഹന്‍ജ് റാപര്‍ ദഗ്രാമത്തിലേക്ക് കാളവണ്ടിയിലാക്കും രാഹുല്‍ ഗാന്ധിയെത്തുക Share this post:

Read More

ഐഎസ്എല്‍ നാലാം സീസണ്‍; മത്സരക്രമം പ്രഖ്യാപിച്ചു

23/09/2017 ഫുട്‌ബോള്‍ ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഐ എസ് എല്‍ നാലാം സീസണിന്റെ മത്സരക്രമം പ്രഖ്യാപിച്ചു. നവംബര്‍ 17നാണ് ഇക്കുറി പോരാട്ടങ്ങള്‍ക്ക് ആരംഭിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സും അത്‌ലറ്റികോ ഡി കൊല്‍ക്കത്തയും തമ്മിലാണ് ഉദ്ഘാടന മത്സരം. കൊല്‍ക്കത്തയിലാണ് മത്സരം.പത്ത് ടീമുകളാണ് ഈ സീസണില്‍ പങ്കെടുക്കുന്നത്. ബെംഗലൂരു എഫ്!സി, ജാംഷെദ്പൂര്‍ എഫ്‌സി എന്നിവയാണ് പുതിയ ടീമുകള്‍. നാല് മാസം നീണ്ടു നില്‍ക്കുന്നതാണ് ലീഗ്. 95 മത്സരങ്ങള്‍ അരങ്ങേറും. Share this post:

Read More

വൈകി എത്തുന്ന വികസനം വികസന നിഷേധമാണ് : ഡോ.കെ .ടി.ജലീൽ

22/09/2017 ഉഫ സിററി: വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമ്പോഴുണ്ടാകുന്ന കാലതാമസം വികസനം നാടിന് നിഷേധിക്കപ്പെടുന്നതിന് തുല്ല്യമാണെന്ന് തദ്ദേശസ്വയംഭരണ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഡോ: കെ.ടി.ജലീൽ അഭിപ്രായപ്പെട്ടു . റഷ്യൻ ഫെഡറേഷനിലെ ബാഷ് കോർട്ടാസ്താന്റെ തലസ്ഥാനമായ ഉഫ സിററിയിൽ ചേർന്ന ബ്രിക്സ് രാഷ്ട്രങ്ങളുടെ അന്താരാഷ്ട്ര സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം . കാലങ്ങളായി പല കാരണങ്ങൾ കൊണ്ടും അവഗണിക്കപ്പെട്ട പ്രദേശങ്ങളുടെയും സമൂഹങ്ങളുടെയും പുരോഗതിയാണ് അധികാര വികേന്ദ്രീകരണം കൊണ്ട് അർത്ഥമാക്കുന്നത് . എവിടെയോ ഇരുന്ന് ഏതാനും പേർ തീരുമാനങ്ങളെടുത്ത് […]

Read More

തമിഴ് മക്കള്‍ക്കായി എനിക്ക് മുഖ്യമന്ത്രിയാകേണ്ടതുണ്ട്: കമല്‍ഹാസന്‍

22/09/2017 ചെന്നൈ: കാത്തരിപ്പുകള്‍ക്കൊടുവില്‍ തന്റെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് വ്യക്തമായ സൂചനകള്‍ നല്‍കി തന്നിന്ത്യന്‍ സിനിമാ താരം കമല്‍ഹാസന്‍. കഴിഞ്ഞ ദിവസം ഡല്‍ഹി മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ഹാസന്‍ തന്റെ രാഷ്ട്രിയ പ്രവേശത്തെക്കുറിച്ച് തമിഴ്ജനതക്ക് ഉറപ്പ് നല്‍കിയത്. തമിഴ്മക്കളുടെ ക്ഷേമത്തിനായി തനിക്ക് മുഖ്യമന്ത്രിയാകേണ്ടതുണ്ട. അടുത്ത 100 ദിവസത്തിനകം തെരഞ്ഞടുപ്പ് നടന്നാല്‍ താന്‍ മസ്തരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുന്നതിന്റെ ഭാഗമായി കേരള, ഡല്‍ഹി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം […]

Read More

ഫിഫ അണ്ടര്‍ 17ന് ഇന്ത്യന്‍ ടീം തയ്യാര്‍

22/09/2017 ന്യൂഡല്‍ഹി; ഫിഫ അണ്ടര്‍ 17 ലോകകപ്പിനുള്ള 21 അംഗം ഇന്ത്യന്‍ ീം പൂര്‍ണ്ണ സജ്ജമാണെന്ന് കോച്ച് ലൂയിസ് നോര്‍ട്ടന്‍ ഡി മാറ്റോസ്. അമര്‍ജിത് സിംഗ് ആണ്് ക്യാപ്റ്റന്‍. ഇവരാണ് മറ്റു ടീംഅംഗങ്ങള്‍ ഗോള്‍ കീപ്പര്‍മാര്‍: ധീരജ് സിംഗ്, പ്രഭ്‌സുഖന്‍ ഗില്‍, സണ്ണി ധലിവാല്‍. ഡിഫന്‍ഡര്‍മാര്‍: ബോറിസ് സിംഗ്, ജിതേന്ദ്ര സിംഗ്, അന്‍വര്‍ അലി, സഞ്ജീവ് സ്റ്റാലിന്‍, ഹെന്‍ഡ്രി അന്റോനെ, നമിത് ദേശ് പാണ്ഡെ. മിഡ്ഫീല്‍ഡര്‍മാര്‍: സുരേഷ് സിംഗ്, നിന്‍തോയിന്‍ഗാബ മീതെ, അമര്‍ജിത് സിംഗ് കിയാം, അഭിജിത് […]

Read More

സൗത്ത് ഏഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ടികളുടെ സമ്മേളനം കൊച്ചിയില്‍; സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും

20/09/2017 കൊച്ചി: ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും ഇടതു പാര്‍ടികളുടെയും സമ്മേളനം ഈ മാസം 23, 24 തിയ്യതികളില്‍ എറണാകുളം ബോള്‍ഗാട്ടിയില്‍ നടക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു .ദക്ഷിണേഷ്യയിലെ 8 കമ്മ്യൂണിസ്റ്റ് ഇടതുപാര്‍ട്ടികളുടെയും സിപിഐ (എം) , സിപിഐ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. പാകിസ്ഥാനിലെ രണ്ട് ഇടതുപാര്‍ടികള്‍ക്ക് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നിലവില്‍ വിസ അനുവദിച്ചിട്ടില്ല. മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അത്തരം പ്രശ്‌നങ്ങള്‍ ഇല്ലെന്നും അവരെല്ലാം സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും […]

Read More

ചിത്രയുടെ പ്രതികാരം; ഏഷ്യന്‍ ഇന്‍ഡോര്‍ഗെയിംസില്‍ സ്വര്‍ണ്ണം

19/09/2017 ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ പി.യു ചിത്രക്ക് സ്വര്‍ണ്ണം. 1500 മീറ്ററിലാണ് ചിത്ര സ്വര്‍ണം നേടിയത്. ലോക അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നതിന് ശേഷം ചിത്രയുടെ ആദ്യ മത്സരമാണിത്. നാല് മിനുട്ട് 27 സെക്കന്റിലാണ് ചിത്ര മത്സരം പൂര്‍ത്തിയാക്കിയത്. Share this post:

Read More

കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തിന്റെ അംഗീകാരം റദ്ദാക്കി

19/09/2017 ദില്ലി; കോണ്‍ഗ്രസ് മുഖപ്പത്രം വീക്ഷണത്തിന്റെ അംഗീകരം കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. പത്രം അനധികൃതമായി പ്രവര്‍ത്തിക്കുന്നതാണെന്ന് കാണിച്ചാണ് കേന്ദ്രം കമ്പനിയുടെ അംഗീകാരം റദ്ദാക്കിയത്. കമ്പനി ബാലന്‍സ് ഷീറ്റ് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് കേന്ദ്രത്തിന്റെ നടപടി. പ്രിതിപക്ഷനേതാവ് രേമഷ്്‌ചെന്നിത്തലയടക്കം വീക്ഷണത്തിന്റെ ഡയറക്ടര്‍മാരായ ആറുപേരെ കേന്ദ്രം അയോഗ്യരുമാക്കി. ബാലന്‍സ് ഷീറ്റ് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് ഒരു ലക്ഷത്തോളം പേരെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും അയോഗ്യരാക്കുകയും ചെയ്തു. Share this post:

Read More

ഹാവ്‌ലോക്ക് ദ്വീപില്‍കുടുങ്ങിപ്പോയ വിനോദസഞ്ചാരികളെ പോര്‍ട്ട്‌ബ്ലേയറില്‍ എത്തിച്ചു

18/09/2017 ന്യൂഡല്‍ഹി: കനത്ത മഴയും, കടല്‍ ക്ഷോഭവുംമൂലം ആന്‍ഡമാന്‍ നിക്കോബാറിലെ ഹാവ്‌ലോക്ക്ദ്വീപില്‍കുടുങ്ങിപ്പോയ 24 വിനോദസഞ്ചാരികളടക്കം 78 പേരെ നാവികസേന രണ്ട് കപ്പലുകളിലായി പോര്‍ട്ട്‌ബ്ലേയറില്‍ സുരക്ഷിതമായിഎത്തിച്ചു. ഈ മാസം 13 മുതല്‍ കനത്ത മഴയാണ് ആന്‍ഡമാന്‍ നിക്കോബാര്‍ദ്വീപുകളില്‍ അനുഭവപ്പെടുന്നത്. ആന്‍ഡമാന്‍ ഭരണകൂടത്തിന്റെ മക്രൂസ് എന്ന കപ്പല്‍ കേടായതിനെ തുടര്‍ന്നാണ് വിനോദയാത്രയ്ക്ക് പോയ 10 വനിതകളും, നാല്കുട്ടികളുമടക്കമുള്ളവര്‍ ഹാവ്‌ലോക്ക്ദ്വീപില്‍ തിരികെവാരാനാകാതെ കുടുങ്ങിപ്പോയത്.   Share this post:

Read More

സ്‌റ്റേറ്റ്‌സ്മാന്‍ മാധ്യമ അവാര്‍ഡില്‍ വി.പി നിസാറിന് ഒന്നാംസ്ഥാനം പുരസ്‌ക്കാരം ഏറ്റുവാങ്ങി

18/09/2017 മലപ്പുറം: ഗ്രാമീണ പത്രപ്രവര്‍ത്തനത്തിനുള്ള സ്‌റ്റേറ്റ്‌സ്മാന്‍ മാധ്യമ പുരസ്‌ക്കാരം മംഗളം മലപ്പുറം ജില്ലാ ലേഖകന്‍ വി.പി നിസാര്‍ ഏറ്റുവാങ്ങി. ദേശീയതലത്തില്‍ സ്‌റ്റേറ്റ്‌സ്മാന്‍ നല്‍കുന്ന മാധ്യമ അവാര്‍ഡില്‍ വി.പി നിസാറിന് ഒന്നാംസ്ഥാനമാണ് ലഭിച്ചത്. കല്‍ക്കത്തയിലെ കലാമന്ദിറില്‍വെച്ച് നടന്ന ചടങ്ങില്‍ ട്രീറ്റി ഇറാനിയാണ് പുരസ്‌ക്കാരം സമ്മാനിച്ചത്. 10,000രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. ഗ്രാമീണ പത്രപ്രവര്‍ത്തനത്തിന് മൂന്നുപുരസ്‌ക്കാരങ്ങളാണ് സമ്മാനിച്ചത്. കല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌റ്റേറ്റ്‌സ്മാന്‍ ദിനപത്രം ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം . മംഗളം ദിനപത്രത്തില്‍ 2016 ഡിസംബര്‍ 27 മുതല്‍ […]

Read More

പി വി സിന്ധുവിന് കിരീടം

17/09/2017 കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിന്. ഫെനലില്‍ ലോക ചാമ്പ്യന്‍ ജപ്പാന്റെ നൊസോമി ഒകുഹാരെയെയാണ് സിന്ധു തോല്‍പിച്ചത്. സ്‌കോര്‍ 22-20,11-21,21-18 കൊറിയന്‍ സൂപ്പര്‍ സീരീസ് കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍താരമാണ് സിന്ധു. വിശിയേറിയ പോരാട്ടത്തിനൊടുവിലായിരുന്നു വിജയം. Share this post:

Read More

ഫാസിസ്റ്റുവിരുദ്ധ ഐക്യത്തിന്റ എച്ച് സി യു മാതൃക

17/09/2017 ഹൈദരാബാദ്: സെപ്തംബര്‍ 21ന് നടക്കുന്ന ഹൈദരാബാദ് കേന്ദ്ര സര്‍വകാലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞടുപ്പില്‍ ഇടത്-ദളിത് ബഹുജന്‍സംഘടനകള്‍ ഒരുമിച്ച് മത്സരിക്കും. എസ് എഫ് ഐ, എ എസ് എ, ടി എസ് യു തുടങ്ങിയ സംഘടനകാളാണ് എ ബി വി പിക്കെതിരെ അലയന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് എന്ന പേരില്‍ ഒരുമിച്ച്‌നിന്ന് മത്സരിക്കുന്നത്. പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി ശ്രീരാഗ് പി, വൈസ്പ്രസിഡണ്ട് സ്ഥാനത്തേക്ക് ലുവാണത് നരേഷ്, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ആരിഫ് അഹമ്മദ്, ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ആഷിക്ക് […]

Read More

ഇന്ധന വില വർധന -റിലയൻസ് ബ്രാന്റ്‌ ബഹിഷ്കരിക്കാൻ സോഷ്യൽ മീഡിയയിൽ ആഹ്വാനം

17/09/2016 വർധിച്ച വിലക്കയറ്റത്തെ നേരിടാൻ സോഷ്യൽ മീഡിയയിൽ ലോക്ക് റിലയൻസ് പ്രചരണം. റിലയൻസിന്‍റെ അച്ചാരം വാങ്ങി ജന ദ്രോഹനടപടികൾ തുടരുന്ന കേന്ദ്ര സർക്കാരിനെ നിലനിർത്താൻ സോഷ്യൽ മീഡിയ വിപ്ലവത്തിന് ആഹ്വാനം ചെയ്യുന്ന മേസേജുകളാണ് ഇപ്പോൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഫെയ്സ്ബുക്കിലും വാട്സ് അപ്പിലും പ്രചരിച്ചുകൊണ്ടിരിക്കുന്ന മെസേജിനു വൻ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലയൻസിനെ മുട്ടുകുത്തിക്കാൻ തീരുമാനിച്ചാണ് പ്രചാരണം. പോസ്റ്റിന്‍റെ പൂർണ രൂപം ഇങ്ങനെ ഇതൊരു നിശ്ശബ്ദ വിപ്ലവത്തിനുള്ള ആഹ്വാനമാണ്. ആത്മാഭിമാനമുള്ള എല്ലാ ഇന്ത്യക്കാരും ഇതിൽ പങ്കുചേരണം. അപ്പോൾ കേന്ദ്ര  സർക്കാരിന്റെ 56 […]

Read More

ഇന്ത്യ ഓസ്‌ട്രേലിയ ഏകദിന പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കം

16/09/2017 ചെന്നൈ: ഇന്ത്യ ഓസ്‌ട്രേലിയ ഏകദിന പരമ്പര് നാളെ ചെന്നൈയില്‍ ആരംഭിക്കും അഞ്ച് ഏകദിനവും മൂന്ന് ട്വന്റി20യുമാണ് പരമ്പരയിലുള്ളത്. ശ്രീലങ്കയുമായി ടെസ്റ്റ് ഏകദിന ട്വന്റി20 മത്സരങ്ങളിലെ സമ്പൂര്‍ണ വിജയവുമായാണ് ഇന്ത്യ മത്സരത്തിനിറങ്ങുന്നത്. അതേ സമയം ബംഗ്ലാദേശിനോട് ചരിത്രത്തില്‍ ആദ്യമായി ടെസ്റ്റ് തോല്‍വിയറിഞ്ഞാണ് ഓസ്‌ട്രേലിയ ഇന്ത്യയിലേക്ക് വണ്ടി കയറിയത്. എന്നിരുന്നാലും ഏകദിന റാങ്കിങ്ങില്‍ ഓസ്‌ട്രേലിയുടെ രണ്ടാം സ്ഥാനത്തിന് പിറകില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യക്ക്. സമീപകാലത്തെ ടീം ഇന്ത്യയുടെ മികച്ച ഫോമാണ് ആരാധകരെ ആവേശത്തിലാക്കുന്നത്. ക്യാപ്റ്റന്‍ വിരാട് കോഹ്ലി, രോഹിത് […]

Read More

രാജ്യത്തെ കടുവാ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയവും നൂതനവുമാകണം : കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍

15/09/2016 തേക്കടി: രാജ്യത്തെ കടുവാസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയവും നൂതനവുമായ രീതിയില്‍ ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ കഴിയണമെന്ന് കേന്ദ്ര വനം പരിസ്ഥിതികാലാവസ്ഥാവ്യതിയാന മന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ പറഞ്ഞു. തേക്കടി പെരിയാര്‍ കടുവാ സംരക്ഷണകേന്ദ്രത്തില്‍ദേശീയ കടുവാസംരക്ഷണ അതോറിറ്റിയുടെ നേതൃത്വത്തില്‍ രണ്ടു ദിവസമായി നടക്കുന്ന കടുവാസങ്കേതങ്ങളിലെ ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍മാരുടെയും ഫീല്‍ഡ് ഡയറക്ടര്‍മാരുടെയുംയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂമികൈയേറ്റം, വനവിഭവങ്ങള്‍ കൊള്ളയടിക്കല്‍, മൃഗങ്ങളുടെ ആക്രമണം, തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ ദേശീയകടുവസംരക്ഷണഅതോറിറ്റിജീവനക്കാര്‍ നേരിടുന്നു. അതിന് ശാസ്ത്രീയരീതിയില്‍ ഒരു പരിഹാരം കണ്ടെത്തണം. എങ്കില്‍ മാത്രമേ, നിലവിലുള്ള […]

Read More

പുതിയ ഊര്‍ജ്ജ മന്ത്രിയായി ശ്രീ. ആര്‍.കെ. സിംഗ്‌ ചുമതലയേറ്റു

06-Sep-2017 ന്യൂഡല്‍ഹി : കേന്ദ്ര ഊര്‍ജ്ജ, നവ പുനരുപയോഗ ഊര്‍ജ്ജ സഹമന്ത്രിയായി (സ്വതന്ത്ര ചുമതല) ശ്രീ. രാജ്‌ കുമാര്‍ സിംഗ്‌ ചുമതലയേറ്റു. സ്ഥാനകയറ്റം ലഭിച്ചതിനെത്തുടര്‍ന്ന്‌ റെയില്‍വേ മന്ത്രിയായ മുന്‍ ഊര്‍ജ്ജ സഹമന്ത്രി ശ്രീ. പീയൂഷ്‌ ഗോയലില്‍ നിന്നാണ്‌ അദ്ദേഹം ചുമതലയേറ്റത്‌. തന്റെ മുന്‍ഗാമി തുടങ്ങി വച്ച എല്ലാ നല്ലകാര്യങ്ങളും പൂര്‍ത്തിയാക്കാന്‍ ആത്മാര്‍ത്ഥമായി യത്‌നിക്കുമെന്ന്‌ ശ്രീ. രാജ്‌കുമാര്‍ സിംഗ്‌ പറഞ്ഞു. Share this post:

Read More

2017 ലെ വേതന ബില്‍ കോഡ്‌

06-Sep-2017 ന്യൂഡല്‍ഹി : രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ പരിഷ്‌ക്കരിക്കുന്നതിന്റെ ഭാഗമായി 38 തൊഴില്‍ നിയമങ്ങളെ യുക്തിസഹമാക്കുന്നതിന്‌ നാല്‌ നിയമാവലികള്‍ക്ക്‌ രൂപം നല്‍കുന്നതിനുള്ള പ്രക്രിയയ്‌ക്ക്‌ കേന്ദ്ര ഗവണ്‍മെന്റ്‌ തുടക്കമിട്ടിരിക്കുകയാണ്‌. വ്യവസായ ബന്ധങ്ങള്‍, സാമൂഹിക സുരക്ഷ, ജോലി സംബന്ധമായ സുരക്ഷ, ആരോഗ്യവും തൊഴില്‍ സാഹചര്യവും എന്നിങ്ങനെ നാല്‌ നിയമാവലികള്‍ക്കാണ്‌ രൂപം നല്‍കാന്‍ ലക്ഷ്യമിട്ടിട്ടുള്ളത്‌. കഴിഞ്ഞ മാസം 10-ാം തീയതിയാണ്‌ 2017 ലെ കോഡ്‌ ഓണ്‍ വേജസ്‌ ബില്‍ ലോകസഭയില്‍ അവതരിപ്പിച്ചത്‌. നിലവിലുള്ള 1948 ലെ മിനിമം കൂലി നിയമം, 1936 […]

Read More

നെറ്റ്‌ പരീക്ഷയില്‍ സംവരണ വിഭാഗങ്ങള്‍ക്ക്‌ ഇളവ്‌

17-Jul-2017 ന്യൂഡല്‍ഹി : നെറ്റ്‌ പരീക്ഷയില്‍ ഫലപ്രഖ്യാപനത്തിനുള്ള പുതുക്കിയ യോഗ്യതാ മാനദണ്‌ഡങ്ങള്‍ താഴെപ്പറയും പ്രകാരമായിരിക്കുമെന്ന്‌ സര്‍വ്വകലാശാല ധനസഹായ കമ്മിഷന്‍ (യു.ജി.സി.) അറിയിച്ചു: എല്ലാ മൂന്ന്‌ പേപ്പറുകളും എഴുതിയ നെറ്റ്‌ പരീക്ഷാര്‍ത്ഥികളില്‍ ഏറ്റവും ഉയര്‍ന്ന 6 ശതമാനത്തില്‍പ്പെട്ട, പൊതുവിഭാഗത്തില്‍ കുറഞ്ഞത്‌ 40% മാര്‍ക്ക്‌ നേടിയ പരീക്ഷാര്‍ത്ഥികള്‍, കുറഞ്ഞത്‌ 35 ശതമാനം മാര്‍ക്ക്‌ നേടിയ പട്ടികജാതി, പട്ടികവര്‍ഗ്ഗ, മറ്റ്‌ പിന്നോക്ക വിഭാഗങ്ങള്‍ (ക്രീമി ലയര്‍ വിഭാഗത്തില്‍പെടാത്ത), ഭിന്നശേഷിക്കാര്‍ മുതലായവരെ കേന്ദ്ര ഗവണ്‍മെന്റിന്റെ സംവരണ നയപ്രകാരം അസിസ്റ്റന്റ്‌ പ്രൊഫസര്‍ തസ്‌തികയ്‌ക്കുള്ള നെറ്റ്‌ […]

Read More

ദിവ്യാംഗരുടെ ശാക്തീകരണം സംബന്ധിച്ച ഹ്രസ്വ ചിത്ര മത്സരം

17-Jul-2017 ന്യൂഡല്‍ഹി : കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‌ കീഴിലുള്ള ഡയറക്‌ടറേറ്റ്‌ ഓഫ്‌ ഫിലിം ഫെസ്റ്റിവെല്‍സുമായി ചേര്‍ന്ന്‌ കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം ദിവ്യാംഗരുടെ ശാക്തീകരണത്തെ കുറിച്ച്‌ ഒരു ഹ്രസ്വ ചിത്ര മത്സരം സംഘടിപ്പിക്കുന്നു. ചിത്രങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ്‌ 8 ആണ്‌. എച്ച്‌.ഡി. ഫോര്‍മാറ്റില്‍ വേണം ചിത്രങ്ങള്‍ സമര്‍പ്പിക്കേണ്ടത്‌. 30 മിനിറ്റ്‌ വരെ ദൈര്‍ഘ്യമുള്ള ഹ്രസ്വ ഡോക്യുമെന്ററികള്‍ അഞ്ച്‌ മിനിട്ട്‌ വരെ ദൈര്‍ഘ്യമുള്ള ഹ്രസ്വ ചിത്രങ്ങള്‍, 50 സെക്കന്റ്‌ വരെ ദൈര്‍ഘ്യമുള്ള […]

Read More

അമര്‍നാഥ്‌ തീര്‍ത്ഥാടകരുടെ ബസ്സപകടത്തില്‍ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി ; മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക്‌ ധനസഹായം പ്രഖ്യാപിച്ചു

17-Jul-2017 ന്യൂഡല്‍ഹി : ജമ്മുകാശ്‌മീരിലെ റാംബന്‍ ജില്ലയില്‍ അമര്‍നാഥ്‌ തീര്‍ത്ഥാടകരുമായി സഞ്ചരിച്ച ബസ്സ്‌ കൊക്കയിലേയ്‌ക്ക്‌ മറിഞ്ഞ്‌ നിരവധി പേര്‍ മരിക്കാന്‍ ഇടയായ സംഭവത്തില്‍ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി. “ജമ്മു കാശ്‌മീരില്‍ ബസ്സപകടത്തില്‍ അമര്‍നാഥ്‌ യാത്രികരുടെ ജീവ ഹാനിയില്‍ അതിയായി വേദനിക്കുന്നു. എന്റെ ചിന്തകള്‍ മരണമടഞ്ഞവരുടെ കുടുംബങ്ങളോടൊപ്പമാണ്‌. ബസ്സപകടത്തില്‍ പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന്‌ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, ” പ്രധാനമന്ത്രി പറഞ്ഞു. അപകടത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക്‌ 2 ലക്ഷം രൂപയും, ഗുരുതരമായി പരിക്കേറ്റവര്‍ക്ക്‌ 50,000 രൂപയും വീതം […]

Read More

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നതിന്‌ മുന്നോടിയായുള്ള പ്രധാനമന്ത്രിയുടെ പ്രസ്‌താവന

17-Jul-2017 ന്യൂഡല്‍ഹി : “പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്‌ ഇന്ന്‌്‌ തുടക്കമാവുകയാണ്‌. വേനലിന്‌ ശേഷം വരുന്ന ആദ്യ മഴ മണ്ണില്‍ നിന്ന്‌ ശുദ്ധവും പുതുമയുള്ളതുമായ ഒരു മണം ഉളവാക്കും. അതുപോലെ ചരക്ക്‌ സേവന നികുതിയുടെ വിജയകരമായ നടത്തിപ്പിന്‌ ശേഷം വരുന്ന ഈ പാലമെന്റ്‌ സമ്മേളനം ഒരു പുതിയ ഉത്സാഹം കൊണ്ടുവരും. ദേശീയ താല്‍പ്പര്യം മനസില്‍ വച്ച്‌ കൊണ്ട്‌ എപ്പോഴോക്കെ രാഷ്‌ട്രീയ കക്ഷികളും, ഗവണ്‍മെന്റും തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ടോ,അതൊക്കെ വിശാലമായ ജനനന്മയിലുള്ള അവരുടെ പ്രതിബദ്ധതയാണ്‌ കാണിക്കുന്നത്‌. ജി.എസ്‌.റ്റി. യുടെ നടപ്പിലാക്കലിലൂടെ അത്‌ […]

Read More

നവ ഇന്ത്യയ്‌ക്കായി ഊര്‍ജ്‌ജം പകരൂ: യുവ ഐ.എ.എസ്‌. ഉദ്യോഗസ്‌ഥരോട്‌ പ്രധാനമന്ത്രി

04-Jul-2017 ന്യൂഡല്‍ഹി : മാറ്റങ്ങളെ പ്രതിരോധിക്കുതിനുള്ള മാനസികാവസ്‌ഥമാറ്റി ഇന്ത്യന്‍ ഭരണസംവിധാനത്തില്‍ നവ ഇന്ത്യയ്‌ക്ക്‌ വേണ്ട ഊര്‍ജ്‌ജം പകരാന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി യുവ ഐ.എ.എസ്‌. ഉദ്യോഗസ്‌ഥരെ ഉപദേശിച്ചു. ഇന്ത്യയ്‌ക്ക്‌ സാദ്ധ്യമാകുന്ന പുരോഗതി നേടിയെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നു 2015ലെ ഐ.എ.എസ്‌. ഉദ്യോഗസ്‌ഥരുടെ ബാച്ചില്‍പെട്ട അസിസ്‌റ്റന്റ്‌ സെക്രട്ടറിമാരുടെ പരിശീലന പരിപാടിയുടെ ഉദ്‌ഘാടന സമ്മേളനത്തെ അഭിസംബോധനചെയ്‌തുകൊണ്ട്‌ പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇന്ത്യയ്‌ക്ക്‌ ശേഷം സ്വാതന്ത്ര്യം ലഭിച്ച രാജ്യങ്ങളും ഇന്ത്യയെക്കാളും വിഭവങ്ങളില്‍ ഞെരുക്കം നേരിടു രാജ്യങ്ങളും പോലും വികസനത്തിന്റെ പുതിയ ഉയരങ്ങളില്‍ എത്തിയെന്നു അദ്ദേഹം […]

Read More

ജി എസ്‌ റ്റി: നില മെച്ചപ്പെടുത്താന്‍ പാവങ്ങളെ സഹായിക്കുന്ന മഹത്തായ സാമഗ്രി

04-Jul-2017 Article by പ്രകാശ്‌ ചൗള ചരക്ക്‌ സേവന നികുതിക്ക്‌ തുടക്കം കുറിച്ച്‌ കൊണ്ട്‌ രാഷ്ട്രപതി ശ്രീ പ്രണബ്‌ മുഖര്‍ജിയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ചേര്‍ന്ന്‌ പാര്‍ലമെന്റിന്റെ ഐതിഹാസികമായ സെന്‍ട്രല്‍ ഹാളില്‍ വച്ച്‌ പ്രകാശനം ചെയ്‌ത ഹ്രസ്വവും എന്നാല്‍ കാമ്പുള്ളതുമായ വീഡിയോ രാജ്യചരിത്രത്തിലെ ഏറ്റവും വലിയ നികുതി പരിഷ്‌കരണത്തിലേക്ക്‌ വ്യക്തമായും വെളിച്ചും വീശുന്നു. ജി എസ്‌ റ്റി എങ്ങനെയാണ്‌ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തെ സഹായിക്കുന്നതെന്നും വ്യാപാര, വ്യവസായ മേഖലകള്‍ക്ക്‌ ഗുണകരമാകുന്നതെന്നും സാമ്പത്തിക വിദഗ്‌ധരും മറ്റ്‌ […]

Read More

പാര്‍ലമെന്റിന്റെ ചരിത്രപരമായ പാതിരാ സമ്മേളനത്തോടെ ഇന്ത്യ ജി.എസ്‌.റ്റിയിലേക്ക്‌ ചുവടു വച്ചു

01-Jul-2017 ന്യൂഡല്‍ഹി : പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ചരിത്രപരമായ പാതിരാ സമ്മേളനത്തില്‍ ചരക്ക്‌ സേവന നികുതി(ജി.എസ.്‌റ്റി) രാജ്യത്ത്‌ നിലവില്‍ വന്നു. രാഷ്‌ട്രപതി ശ്രീ പ്രണബ്‌ മുഖര്‍ജിയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ചേര്‍ന്ന്‌ ജിഎസ്‌ടി ഉദ്‌ഘാടനം ചെയ്‌തു കൊണ്ടുള്ള ബട്ടണ്‍ അമര്‍ത്തി. രാഷ്‌ട്രപതി, പ്രധാനമന്ത്രി, ധനമന്ത്രി ശ്രീ അരുണ്‍ ജെയ്‌റ്റ്‌ലി എന്നിവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്‌തു. ഈ ദിവസം രാജ്യത്തിന്റെ ഭാവി ദിശ നിര്‍ണ്ണയിക്കുന്നതില്‍ പ്രധാനപ്പെട്ട ഒരു വഴിത്തിരിവാണെന്ന്‌ സമ്മേളനത്തെ അഭിസംബോധന ചെയ്‌തു കൊണ്ട്‌ പ്രധാനമന്ത്രി പറഞ്ഞു. […]

Read More

പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു

28-Jun-2017 പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി മുഖേന ജില്ലയിലെ ഗ്രാമപ്രദേശങ്ങളില്‍ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്നും ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. സംരംഭകര്‍ക്ക്‌ kviconline.gov.in/pmegpeportal ല്‍ അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്‌ മലപ്പുറം കോട്ടപ്പടിയിലുള്ള ഖാദി ഗ്രാമവ്യവസായ ഓഫീസുമായോ 0483 2734807 നമ്പറിലോ ബന്ധപ്പെടാം. Share this post:

Read More

സര്‍ടിഫിക്കറ്റ്‌ സാക്ഷ്യപ്പെടുത്തല്‍: എംബസികളുമായി കേരളത്തിന്‌ നേരിട്ട്‌ ബന്ധപ്പെടാമെന്ന്‌ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്‌

25-Jun-2017 തിരുവനന്തപുരം : സൗദി അറേബ്യ, ബഹ്‌റൈന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളിലേക്ക്‌ പോകുന്നവരുടെ വിദ്യാഭ്യാസ സര്‍ടിഫിക്കറ്റ്‌ സാക്ഷ്യപ്പെടുത്തുന്നതിനുള്ള ഏജന്‍സിയായി കേരള സര്‍ക്കാരിന്റെ നോര്‍ക്ക റൂട്ട്‌സിനെ അംഗീകരിക്കുന്നതു സംബന്ധിച്ച്‌ ഈ എംബസികളുമായി സംസ്‌ഥാന സര്‍ക്കാരിന്‌ നേരിട്ട്‌്‌ ബന്ധപ്പെടാമെന്ന്‌ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്‌ മുഖ്യമന്ത്രി പിണറായി വിജയന്‌ അയച്ച കത്തില്‍ പറഞ്ഞു. യുഎഇ, കുവൈത്ത്‌, ഒമാന്‍ എന്നീ രാജ്യങ്ങളിലേക്ക്‌ പോകുന്നവരുടെ വിദ്യാഭ്യാസ സര്‍ടിഫിക്കറ്റ്‌ സാക്ഷ്യപ്പെടുത്തുന്നതിനുള്ള ഏജന്‍സിയായി നോര്‍ക്ക റൂട്ട്‌സിനെ അംഗീകരിച്ചത്‌ സ്വാഗതാര്‍ഹമായ കാര്യമാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.സൗദി അറേബ്യ, […]

Read More

പ്രത്യക്ഷ നികുതി പിരിവില്‍ 14.2% ത്തിന്റെയും, പരോക്ഷ നികുതി ഇനത്തില്‍ 22% ത്തിന്റെയും വര്‍ദ്ധന

04-Apr-2017 ന്യൂഡല്‍ഹി: 2016-17 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം രാജ്യത്തെ മൊത്തം നികുതി വരുമാനം 16.97 ലക്ഷം കോടി രൂപയാണ്. ഇതില്‍ 8.47 ലക്ഷം കോടി രൂപ പ്രത്യക്ഷ നികുതിയും, 8.5 ലക്ഷം കോടി രൂപ പരോക്ഷ നികുതിയുമാണ്. പ്രത്യക്ഷ നികുതി 2017 മാര്‍ച്ച് വരെയുള്ള താല്‍ക്കാലിക കണക്ക് പ്രകാരം പ്രത്യക്ഷ നികുതി ഇനത്തില്‍ 8.47 ലക്ഷം കോടി രൂപയാണ് മൊത്തം വരുമാനം. കഴിഞ്ഞ വര്‍ഷം ഇതെ കാലയളവിനെ അപേക്ഷിച്ച് 14.2% മാണ് വര്‍ദ്ധന. കോര്‍പ്പറേറ്റ് ആദായ […]

Read More

പാചകവാതക കണക്ഷനുകളില്‍ റെക്കോര്‍ഡ് നേട്ടം ; 2016-17 ല്‍ 3.25 കോടി കണക്ഷനുകള്‍അനുവദിച്ചു

04-Apr-2017 ന്യൂഡല്‍ഹി : 2016-17 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ എണ്ണ കമ്പനികള്‍ 3.25 കോടി പുതിയ എല്‍.പി.ജി. കണക്ഷനുകള്‍ അനുവദിച്ചു. ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഇത്രയധികംഎല്‍.പി.ജി. കണക്ഷനുകള്‍ നല്‍കിയതും രാജ്യത്തിന്റെ പാചകവാതക ചരിത്രത്തില്‍ ഇതാദ്യമായി’ാണ്. 2016 മെയ് 1 ന് ആരംഭിച്ച പ്രധാനമന്ത്രി ഉജ്ജ്വല യോജന പ്രകാരമുള്ള രണ്ട് കോടി കണക്ഷനും ഇതില്‍ ഉള്‍പ്പെടും. കണക്ഷനുകള്‍ നല്‍കിയതിലെ വര്‍ദ്ധനവ് വഴി ഈ മാസം ഓം തീയതിയിലെ കണക്ക് പ്രകാരം ഏകദേശം 19.38 കോടി സജീവ എല്‍.പി.ജി. ഉപഭോക്താക്കളാണുള്ളത്. […]

Read More

എന്‍.എസ്.എസ്: രാഷ്ട്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കാന്‍ യുവാക്കള്‍ക്കുള്ള അവസരം

[ അലോക് ദേശ്‌വാള്‍, ജോയിന്റ് ഡയറക്ടര്‍ (എം&സി), പി.ഐ.ബി, ന്യൂഡല്‍ഹി ] വിദ്യാര്‍ത്ഥികള്‍ക്ക് സ്വമനസ്സാലെ സാമൂഹിക സേവനത്തില്‍ ഏര്‍പ്പെടാനും അതുവഴി അവരുടെ വ്യക്തിത്വവും സ്വഭാവവും വികസിപ്പിക്കുകയും ചെയ്യുക എ ഉദ്ദേശ്യത്തോടുകൂടിയാണ് 1969 ല്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന് (എന്‍.എസ്.എസ്) തുടക്കം കുറിക്കുത്. ആരംഭഘ’ത്തില്‍ 37 സര്‍വകലാശാലകളിലെ 40000 വളന്റിയര്‍മാരെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഇത് നടപ്പിലാക്കിയത്. കാലം മുാേ’ുപോകവേ ഇത് ഇന്ത്യ മുഴുവന്‍ ഉള്ള പദ്ധതിയായി മാറുകയും ഓരോ വര്‍ഷവും നാഷണല്‍ സര്‍വീസ് സ്‌കീമിനു കീഴില്‍ പങ്കാളികളായ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ […]

Read More

14.66 ലക്ഷംടണ്‍ പയര്‍വര്‍ഗ്ഗങ്ങള്‍ കരുതല്‍ശേഖരമായിസംഭരിച്ചു

15-Mar-2017 ന്യൂഡല്‍ഹി : രാജ്യത്ത്‌ഏറ്റവും പുതിയകണക്ക്‌ പ്രകാരംഏകദേശം 14.66 ലക്ഷം ടണ്‍ പയര്‍വര്‍ഗ്ഗങ്ങള്‍ കരുതല്‍ശേഖരമായിസംഭരിച്ചിട്ടുണ്ട്‌. ഇതില്‍ 4.06 ലക്ഷം ടണ്‍ഇറക്കുമതിയാണെന്ന്‌കേന്ദ്ര ഭക്ഷ്യ സഹമന്ത്രി ശ്രീ. സി.ആര്‍. ചൗധരിലോക്‌സഭയില്‍രേഖാമൂലം നല്‍കിയമറുപടിയില്‍വ്യക്തമാക്കി. 2016-17 ല്‍ നിധി ആയോഗിന്റെകണക്ക്‌ പ്രകാരംഏകദേശം 24.61 ലക്ഷം ടണ്‍പയര്‍വര്‍ഗ്ഗങ്ങള്‍ ഉപഭോഗത്തിനായിവേണ്ടി വരുമെന്നാണ്‌ കണക്കാക്കിയിട്ടുള്ളത്‌. രാജ്യത്ത്‌പയര്‍വര്‍ഗ്ഗങ്ങളുടെമൊത്തംഉല്‍പ്പാദനം 22.14 ദശലക്ഷംടണ്ണാണ്‌. കാലാകാലങ്ങളില്‍കരുതല്‍ശേഖരത്തിന്‌ ആവശ്യമായ ധാന്യങ്ങളുടെസംഭരണം, സൂക്ഷിപ്പ്‌, കൈകാര്യം ചെയ്യല്‍ എന്നിവയ്‌ക്കായി ഒരു ബഫര്‍ സ്റ്റോക്ക്‌മാനേജ്‌മെന്റ്‌ ഏജന്‍സി രൂപീകരിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നുംകേന്ദ്ര സഹമന്ത്രി അറിയിച്ചു. Share this post:

Read More

അരുണ്‍ ജെയ്‌റ്റ്‌ലിരാജ്യരക്ഷാമന്ത്രിയുടെ അധികചുമതലയേറ്റു

15-Mar-2017 ന്യൂഡല്‍ഹി : ധനമന്ത്രി ശ്രീ. അരുണ്‍ ജെയ്‌റ്റ്‌ലിരാജ്യരക്ഷാമന്ത്രാലയത്തിന്റെ അധികചുമതലകൂടിഇന്ന്‌ഏറ്റെടുത്തു. ന്യൂഡല്‍ഹിയില്‍സൗത്ത്‌ബ്ലോക്കിലെരാജ്യരക്ഷാ മന്ത്രാലയത്തില്‍എത്തിയ ശ്രീ. ജെയ്‌റ്റ്‌ലിയെരാജ്യരക്ഷാസഹമന്ത്രി ശ്രീ. സുഭാഷ്‌ ഭാംറെ, രാക്ഷ്യരക്ഷാസെക്രട്ടറി ശ്രീ. ജി. മോഹന്‍ കുമാര്‍, മറ്റ്‌മുതിര്‍ന്നവര്‍ചേര്‍ന്ന്‌സ്വീകരിച്ചു. ശ്രീ. മനോഹര്‍ പരീക്കര്‍രാജിവച്ചതിനെ തുടര്‍ന്നാണ്‌ ശ്രീ. അരുണ്‍ ജെയ്‌റ്റിലിക്ക്‌രാജ്യരക്ഷാമന്ത്രാലയത്തിന്റെ അധികചുമതല നല്‍കിയത്‌. Share this post:

Read More

ശാസ്‌ത്ര സാങ്കേതികമേഖലയ്‌ക്കുള്ള ബജറ്റ്‌വിഹിതത്തിന്‌ വര്‍ദ്ധന

14-Feb-2017 ന്യൂഡല്‍ഹി : കേന്ദ്ര ശാസ്‌ത്ര സാങ്കേതിക ഭൗമശാസ്‌ത്ര മന്ത്രാലയത്തിന്‌ കീഴിലുള്ള വിവിധ വകുപ്പുകള്‍ക്ക്‌ ഇക്കൊല്ലത്തെ കേന്ദ്ര ബജറ്റില്‍ വര്‍ദ്ധിച്ച വിഹിതമാണ്‌ നീക്കിവച്ചിട്ടുള്ളതെന്ന്‌ കേന്ദ്ര ശാസ്‌ത്ര സാങ്കേതിക ഭൗമശാസ്‌ത്ര മന്ത്രി ശ്രീ. ഹര്‍ഷ്‌വര്‍ദ്ധന്‍ പറഞ്ഞു. 33,467 കോടിരൂപയില്‍ നിന്ന്‌ 37,435 കോടിരൂപയായിട്ടാണ്‌ വര്‍ദ്ധിപ്പിച്ചിട്ടുള്ളത്‌. ഏകദേശം 10 ശതമാനത്തിന്റെ വര്‍ദ്ധനയാണ്‌ വരുത്തിയിട്ടുള്ളതെന്ന്‌ അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര ശാസ്‌ത്ര സാങ്കേതിക വകുപ്പിന്റെ കീഴിലെ വിവിധ സംരംഭങ്ങളായ അഡ്വാന്‍സ്‌ഡ്‌ മാനുഫാക്‌ച്ചറിംഗ്‌ ടെക്‌നോളജി, ബയോമെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മ്മാണം, സൗരോര്‍ജ്ജ സംഭരണത്തിനായുള്ള സ്‌മാര്‍ട്ട്‌ ഗ്രിഡ്‌ […]

Read More

സമ്പദ്‌വ്യവസ്ഥ ശുദ്ധീകരിക്കാന്‍ സ്വീകരിച്ച നടപടികള്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ അനുകൂലമായി പ്രതിഫലിക്കും -കേന്ദ്ര മന്ത്രി അരുണ്‍ ജെയ്‌റ്റലി

06-Jan-2017 ന്യൂഡല്‍ഹി : നിഴല്‍ സമ്പദ്‌ വ്യവസ്ഥ നിര്‍മ്മാര്‍ജ്ജനം ചെയ്യാനും നികുതിവെട്ടിപ്പ്‌ തടയാനും ഗവണ്‍മെന്റ്‌ സ്വീകരിച്ച നടപടികള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിലും (ജി.ഡി.പി) സാമ്പത്തിക ശാക്തീകരണത്തിലും അനുകൂലമായി പ്രതിഫലിക്കുമെന്ന്‌ കേന്ദ്ര ധനകാര്യമന്ത്രി ശ്രീ.അരുണ്‍ ജെയ്‌റ്റ്‌ലി പറഞ്ഞു. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ആഗോള സാമ്പത്തിക രംഗം ശിഥിലമായിരിക്കുമ്പോഴും ഇന്ത്യയുടെ സ്ഥാനം സുരക്ഷിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ന്യൂഡല്‍ഹിയില്‍ ഫിനാന്‍ഷ്യല്‍ സ്റ്റബിലിറ്റി ആന്റ്‌ ഡെവലപ്‌മെന്റ്‌ കൗണ്‍സിലിന്റെ 16-ാമത്‌ യോഗത്തില്‍ ആധ്യക്ഷം വഹിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥയെക്കുറിച്ചുള്ള പ്രസന്റേഷന്‍ ചീഫ്‌ ഇക്കണോമിക്‌ […]

Read More

സാഹിത്യങ്ങള്‍ മനുഷ്യന്റെ ഹൃദയത്തെ ശുദ്ധീകരിക്കുന്നതിന്‌ ഉപയോഗിക്കണം- അല്ലാമ സയ്യിദ്‌ മുഹമ്മദ്‌ റാബിഅ്‌ നദ്‌വി

04-Jan-2017 നിലമ്പൂര്‍: സാഹിത്യങ്ങള്‍ വിനോദത്തിനുള്ളതല്ലെന്നും മനുഷ്യന്റെ ഹൃദയം ശുദ്ധീകരിക്കാന്‍ പ്രയോജനപ്പെടുത്തുന്നതിനായിരിക്കണമെന്നും ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോബോര്‍ഡ്‌ പ്രസിഡന്റ്‌ അല്ലാമ സയ്യിദ്‌ മുഹമ്മദ്‌ റാബിഅ്‌ ഹസനി നദ്‌വി അഭിപ്രായപ്പെട്ടു. എരഞ്ഞിമങ്ങാട്‌ ജൗഹറുല്‍ ഇസ്വ്‌ലാഹ്‌ ദഅ്‌വ കോളജിന്റെ സഹകരണത്തോെട ഇന്റര്‍നാഷണല്‍ ലീഗ്‌ ഓഫ്‌ ഇസ്‌ലാമിക്‌ ലിറ്ററേച്ചര്‍ കേരള ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ ഇസ്‌ലാമിക സാഹിത്യം എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ നിലമ്പൂര്‍ പീവീസ്‌ ഓഡിറ്റോറിയത്തില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാഹിത്യത്തെ നാം നേര്‍വഴിക്ക്‌ ഉപയോഗിക്കണം. കേവലം രസത്തിനും വിനോദത്തിനും […]

Read More

സമന്വയ സംവിധാനത്തിലൂടെ രാജ്യത്ത് വിദ്യാഭ്യാസ വിപ്ലവമുണ്ടാക്കണം: ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി

03-Jan-2017 ന്യൂഡല്‍ഹി: മുസ്‌ലിം സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന സാമൂഹിക സാംസ്‌കാരിക പിന്നോക്കാവസ്ഥക്ക് പരിഹാരം കണ്ടെത്തുന്നതിന് രാജ്യവ്യാപകമായി സമന്വയ വിദ്യാഭ്യാസ വിപ്ലവം സാധിച്ചെടുക്കണമെന്ന് ദാറുല്‍ഹുദാ വൈസ് ചാന്‍സലറും സമസ്ത കേന്ദ്ര മുശാവറാംഗവുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അഭിപ്രായപ്പെട്ടു. ഡല്‍ഹിയിലെ തൈമൂര്‍ നഗറിലെ ഫൗണ്ടൈന്‍ ഇന്റര്‍നാഷണല്‍ കോച്ചിംഗ് സെന്ററിലെ കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ദാറുല്‍ഹുദാ ദേശീയ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ സാമൂഹിക-വിദ്യാഭ്യാസ പിന്നോക്കവസ്ഥ മുതലെടുക്കാനാണ് വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതും പൂര്‍വകാല പൈത്യകവും പാരമ്പര്യവുമുള്ള മുസ്‌ലിം […]

Read More

വിദ്യാഭ്യസ സംരംഭങ്ങളിലൂടെ ലക്ഷ്യമാക്കേണ്ടത് സാമൂഹിക ജാഗരണമാണ്: ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി

02-Jan-2017 ന്യൂഡല്‍ഹി: വിദ്യാഭ്യാസ സംരംഭങ്ങള്‍ ആരംഭിക്കുന്നതിലൂടെ ലക്ഷ്യമാക്കേണ്ടത് സാമൂഹിക ജാഗരണമാണെന്നും നിലവിലെ സാഹചര്യത്തില്‍ വിദ്യാഭ്യാസ വിപ്ലവത്തിലൂടെ മാത്രമേ സാംസ്‌കാരികവും സാമൂഹികവുമായ മുന്നേറ്റം സാധിച്ചെടുക്കാനാവൂ എന്നും ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അഭിപ്രായപ്പെട്ടു. യു.എസിലെയും കാനഡയിലെയും ഇന്ത്യന്‍ വംശജരായ മുസ്‌ലിംകളുടെ സംഘടനയായ അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് മുസ്‌ലിംസ് ഓഫ് ഇന്ത്യന്‍ ഒര്‍ജിന്‍ (എ.എഫ്.എം.ഐ)യുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഡല്‍ഹിയില്‍ സംഘടിപ്പിച്ച ദ്വിദിന രാജ്യാന്തര കോണ്‍ഫ്രന്‍സിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. […]

Read More

ദാറുല്‍ഹുദാ ദേശീയ സംഗമം ഇന്ന്

01-Jan-2017 ഡല്‍ഹി: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ ദേശീയ തല പരിചയപ്പെടുത്തല്‍ സംഗമം ഇന്ന് (ഞായര്‍) വൈകീട്ട് ആറിന് ന്യൂ ഡല്‍ഹിയിലെ തൈമൂര്‍ നഗറിലെ ഫൗണ്ടൈന്‍ ഇന്റര്‍നാഷണള്‍ കോച്ചിംഗ് സെന്ററിലെ കോണ്‍ഫ്രന്‍സ് ഹാളില്‍ വെച്ച് നടക്കും. ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സംഗമം ഉദ്ഘാടനം ചെയ്യും. മുസ്‌ലിം സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ ജന.സെക്രട്ടറി ശുജാഅത്ത് ഖാദിരി, ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് സ്റ്റേറ്റ് സെക്രട്ടറി മുഹമ്മദ് ഇംറാന്‍ ഇജാസ്, അഡ്വ. മുഹമ്മദ് ഫൈസല്‍, […]

Read More

വര്‍ധചുഴലിക്കാറ്റ്‌തിങ്കളാഴ്‌ചയോടെ ആന്ധ്ര തീരംകടക്കും

09-Dec-2016 ന്യൂഡല്‍ഹി : ബംഗാള്‍ഉള്‍ക്കടലില്‍രൂപംകൊണ്ട പുതിയചുഴലിക്കാറ്റായവര്‍ധ നാല്‌ദിവസത്തിനുള്ളില്‍ ആന്ധ്ര തീരംകടക്കും. ചുഴലിക്കാറ്റ്‌ഇപ്പോള്‍വിശാഖപട്ടണത്ത്‌ നിന്ന്‌ 990 കിലോമീറ്റര്‍തെക്ക്‌കിഴക്കായി നിലകൊള്ളുകയാണ്‌. അടുത്ത 12 മണിക്കൂര്‍കൊണ്ട്‌ കാറ്റ്‌ കൂടുതല്‍ ശക്തി പ്രാപിച്ച്‌തിങ്കളാഴ്‌ച (2016 ഡിസംബര്‍ 12) വൈകിട്ടോടെ നെല്ലൂരിനും കാക്കിനാടയ്‌ക്കുമിടയില്‍ ആന്ധ്ര തീരം കടക്കുമെന്ന്‌ കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇതിന്റെ ഫലമായി ഞായറാഴ്‌ച വൈകിട്ട്‌ മുതല്‍ ആന്ധ്ര തീരത്ത്‌ ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക്‌ സാധ്യതയുണ്ട്‌. ആന്റമാന്‍ നിക്കോബാര്‍ ദ്വീപുകളിലും സമീപത്തെ കടലിലും മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ്‌ […]

Read More

സംസ്ഥാന ഇന്‍ഫര്‍മേഷന്‍ മന്ത്രിമാരുടെ സമ്മേളനത്തിന്‌ തുടക്കമായി

09-Dec-2016 ന്യൂഡല്‍ഹി : സംസ്ഥാന ഇന്‍ഫര്‍മേഷന്‍ മന്ത്രിമാരുടെ സമ്മേളനത്തിന്‌ (സിംകോണ്‍)ന്‌ ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ഇന്ന്‌തുടക്കമായി. `പരിഷ്‌ക്കരിക്കുക, നടപ്പില്‍വരുത്തുക, പരിവര്‍ത്തിക്കുക-ആശയവിനിമയത്തിന്‌ ഒരു പുതിയ മാനം’ എന്നതാണ്‌ രണ്ട്‌ ദിവസത്തെ സമ്മേളനത്തിന്റെമുഖ്യപ്രമേയം. ആശയ സംവേദന പ്രക്രിയയില്‍കേന്ദ്രവുംസംസ്ഥാനങ്ങളും തമ്മില്‍ ഫലപ്രദമായകൂട്ട്‌ പ്രവര്‍ത്തനം സാധ്യമാക്കുന്നത്‌ലക്ഷ്യമിട്ടാണ്‌ഏഴ്‌വര്‍ഷത്തെ ഇടവേളയ്‌ക്കുശേഷംസമ്മേളനം വിളിച്ച്‌കൂട്ടിയിട്ടുള്ളത്‌. ആശയ വിനിമയ പ്രക്രിയയില്‍ഉണ്ടായിട്ടുള്ളമാതൃകാപരമായവ്യതിയാനം കേന്ദ്രവുംസംസ്ഥാനങ്ങളും തമ്മില്‍ കൂടുതല്‍ഏകോപനം സാധ്യമാക്കാന്‍ സഹായിക്കുമെന്ന്‌ സമ്മേളനത്തെ അഭിസംബോധന ചെയ്‌തകേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ സെക്രട്ടറി ശ്രീ. അജയ്‌മിത്തല്‍അഭിപ്രായപ്പെട്ടു.അതിവേഗംമാറ്റങ്ങള്‍ക്ക്‌വിധേയമാകുന്ന മാധ്യമരംഗത്ത്‌ ഈ സഹകരണം ഫലപ്രദമാക്കാന്‍ നയപരമായശ്രമങ്ങള്‍വേണമെന്ന്‌അദ്ദേഹംചൂണ്ടിക്കാട്ടി. വര്‍ദ്ധിച്ച വരുമാനവുംതൊഴില്‍അവസരങ്ങളും പ്രധാനം ചെയ്യുന്ന […]

Read More

റിസര്‍വ്വ്‌ ബാങ്കിന്റെ പണനയ പ്രഖ്യാപനം നാളെ : മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ സംവദിക്കാന്‍ സൗകര്യം

06-Dec-2016 തിരുവനന്തപുരം: റിസര്‍വ്വ്‌ ബാങ്ക്‌ഓഫ്‌ഇന്ത്യയുടെ 2016-17 ലെ അഞ്ചാമത്‌ദൈ്വമാസ പണനയ പ്രഖ്യാപനം നാളെ (ഡിസംബര്‍ 7, 2016) ഉച്ച തിരിഞ്ഞ്‌ നടക്കും. രാവിലെ 11 മണിക്ക്‌ നടന്നിരുന്ന പണ നയപ്രഖ്യാപനം. പണനയ അവലോകന സമിതിയുടെദൈ്വമാസഅവലോകനം നാളെ (2016 സെപ്‌റ്റംബര്‍ 4, ചൊവ്വ) ഉച്ച തിരിഞ്ഞ്‌ 2.30 ന്‌ ആര്‍.ബി.ഐ. യുടെഔദ്യോഗികവെബ്‌സൈറ്റില്‍ലഭ്യമാകും. തുടര്‍ന്ന്‌ 2.45 മുതല്‍ 3.5 വരെമാധ്യമങ്ങളുമായിആശയവിനിമയം നടക്കും.ആര്‍.ബി.ഐ. വെബ്‌സൈറ്റായ http://www.rbi.org.in ല്‍ ഇവലഭ്യമാകും.ആര്‍.ബി.ഐ.വാര്‍ത്താ സമ്മേളനത്തിന്റെതല്‍സമയസംപ്രേഷണം ബിസിനസ്സ്‌ ചാനലുകളിലുംകാണാം. യുട്യൂബിലുംഇത്‌ലഭ്യമായിരിക്കും. https://youtu.be/uNaB38U1xxw എന്നതാണ്‌ലിങ്ക്‌. മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌തങ്ങളുടെഓഫീസികളിലോവീടുകളിലോഇരുന്ന്‌ ആര്‍.ബി.ഐ. […]

Read More

നോട്ട് പിൻവലിക്കൽ : ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കുന്നു- പ്രധാനമന്ത്രി

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2016 നവംബര്‍ 27 ന്‌ രാവിലെ 11 മണിയ്‌ക്ക്‌ ഭാരത ജനതയോട്‌ ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ. 27-Nov-2016 എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നമസ്‌കാരം. കഴിഞ്ഞ മാസത്തില്‍ നാമെല്ലാം ദീപാവലി ആഘോഷിക്കുകയായിരുന്നു. എല്ലാ വര്‍ഷത്തെയും പോലെ ഇപ്രാവശ്യവും ദീപാവലിയുടെ അവസരത്തില്‍ ഒരിക്കല്‍ കൂടി ഞാന്‍ ജവാന്മാര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാന്‍, ചൈനയോടു ചേര്‍ന്നുള്ള നമ്മുടെ അതിര്‍ത്തിയില്‍ പോയിരുന്നു. ഐ.ടി.ബി.പി.യുടെയും സൈന്യത്തിന്റെയും ജവാന്മാരോടൊപ്പം ഹിമാലയത്തിന്റെ ഉയരങ്ങളില്‍ ദീപാവലി ആഘോഷിച്ചു. എല്ലാ പ്രാവശ്യവും […]

Read More

“സ്വഛ്‌ ഭാരത്‌ – ഇന്ത്യയ്‌ക്ക്‌ ലോകത്തിന്‌ നല്‍കാവുന്ന ഏറ്റവും പരമമായ സാക്ഷ്യം ” – എം. വെങ്കയ്യ നായിഡു

16-Oct-2016 മഹാരാഷ്‌ട്രയിലെ വാഷിം ജില്ലയിലെ സായിഖേദ ഗ്രാമത്തിലെ സംഗീത അഹ്‌വാലെ ഒരു ശുചിമുറി നിര്‍മ്മിക്കുന്നതിന്‌ തന്റെ മംഗല്യസൂത്രം വിറ്റു. ഛത്തീസ്‌ഗഢിലെ ധാംതാരി ജില്ലയിലെ കോട്ടാഭാരി ഗ്രാമത്തിലെ 104 വയസ്സുള്ള കുന്‍വര്‍ഭായി ഒരു ശുചിമുറി പണിയാന്‍ തന്റെ ആടുകളെ വിറ്റു. തന്റെ ഭര്‍ത്താവിന്റെ വീട്ടില്‍ ശുചിമുറി ഇല്ലെന്ന കാരണത്താല്‍ കോലാറസ്‌ ബ്ലോക്കിലെ ഗോപാല്‍പുര ഗ്രാമത്തിലെ പ്രിയങ്ക ആദിവാസി തന്റെ മാതാപിതാക്കളുടെ അടുത്തേയ്‌ക്ക്‌ തിരിച്ച്‌ പോയി. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ ഒരു മുസ്ലീം സ്‌ത്രീ തന്റെ പുത്ര വധുവിന്‌ ഒരു […]

Read More

രണ്ടുവര്‍ഷത്തിനുള്ളില്‍ 7000 കിലോഗ്രാംകള്ളക്കടത്ത്‌ സ്വര്‍ണ്ണം പിടികൂടി

19-Sep-2016 ന്യൂഡല്‍ഹി : കഴിഞ്ഞ രണ്ടര വര്‍ഷത്തിനുള്ളില്‍ ഡയറക്ടറേറ്റ്‌ഓഫ്‌ റവന്യൂ ഇന്റലിജന്‍സിന്റെ (ഡി.ആര്‍.ഐ) ഡല്‍ഹിമേഖലായൂണിറ്റ്‌ 7000 കിലോഗ്രാം കള്ളക്കടത്ത്‌ സ്വര്‍ണ്ണം പിടികൂടി. 2000 കോടിരൂപയോളംവിലവരുന്നതാണിത്‌. ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്തവേയാണ്‌ ഈ സ്വര്‍ണ്ണം പിടിയിലായത്‌. ഇന്ത്യയില്‍ ഒരു ഏജന്‍സി നടത്തുന്ന ഏറ്റവും വലിയ സ്വര്‍ണ്ണക്കടത്ത്‌ വേട്ടയാണിത്‌. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഈ മാസം 18 വരെയുള്ള കാലയളവില്‍മാത്രം 91 കോടിരൂപയുടെസ്വര്‍ണ്ണക്കടത്തു തടയാന്‍ ഡി.ആര്‍.ഐ ഡല്‍ഹിസോണല്‍ യൂണിറ്റിന്‌ കഴിഞ്ഞിട്ടുണ്ട്‌്‌. Share this post:

Read More

പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി 2016 ജൂണ്‍ 26-ാം തീയതി രാവിലെ 11 മണിയ്‌ക്ക്‌ ഭാരത ജനതയോട്‌ ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ.

മനസ്സു പറയുന്നത്‌ ന്യൂഡല്‍ഹി : എന്റെ പ്രിയപ്പെട്ട ദേശവാസികളേ! നിങ്ങള്‍ക്ക്‌ നമസ്‌ക്കാരം. പോയ വര്‍ഷം അതിരൂക്ഷമായ വേനല്‍, ജലത്തിന്റെ ദൗര്‍ല്ലഭ്യം, വരള്‍ച്ച എന്നിങ്ങനെ എത്രയെത്ര പരീക്ഷണങ്ങളിലൂടെയാണ്‌ നമുക്ക്‌ കടന്നുപോകേണ്ടി വന്നത്‌. എന്നാല്‍ കഴിഞ്ഞ രണ്ട്‌ ആഴ്‌ചകളിലായി വിവിധ സ്ഥലങ്ങളില്‍ നിന്നും മഴയുടെ വിവരം ലഭിക്കുന്നുണ്ട്‌. മഴയുടെ വാര്‍ത്തകള്‍ക്കൊപ്പം തന്നെ പുത്തന്‍ ഉണര്‍വ്വും ഉണ്ടാകുന്നു. ശാസ്‌ത്രജ്ഞന്‍മാര്‍ പറയുന്നതുപോലെ ഇത്തവണ നല്ല മഴ ലഭിക്കും, എല്ലായിടത്തും ലഭിക്കും. വര്‍ഷകാലം അതിന്റെ പൂര്‍ണ്ണ അളവില്‍ കിട്ടുന്നത്‌ നിങ്ങള്‍ക്കും അുഭവപ്പെടുന്നുണ്ടായിരിക്കുമല്ലോ. ഇത്‌ ഉളളില്‍ […]

Read More

തീരസുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക്‌എല്ലാസഹായവും നല്‍കും: കേന്ദ്ര ആഭ്യന്തമന്ത്രി രാജ്‌ നാഥ്‌സിംഗ്‌

16, June 2016 ന്യൂഡല്‍ഹി : കേന്ദ്ര സായുധ സേനയുടെ മാതൃകയില്‍ തീരദേശ പൊലീസ്‌ സേന രൂപീകരിക്കണമെന്ന തീരദേശസംസ്ഥാനങ്ങളുടെ നിര്‍ദ്ദേശം പരിഗണനയിലാണെന്ന്‌കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ. രാജ്‌ നാഥ്‌സിംഗ്‌ പറഞ്ഞു. ഗുജറാത്തില്‍ദേശീയ മറൈന്‍ പോലീസ്‌ പരിശീലന ഇന്‍സ്റ്റിറ്റിയൂട്ടും സംസ്ഥാനങ്ങളിലെ പോലീസ്‌ ട്രെയിനിംഗ്‌അക്കാദമികളില്‍ മറൈന്‍ പോലീസ്‌ പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നുംഅദ്ദേഹംഅറിയിച്ചു. മുംബെയില്‍തീരദേശസംസ്ഥാനങ്ങളിലെആഭ്യന്തരമന്ത്രിമാര്‍, ചീഫ്‌സെക്രട്ടറിമാര്‍, ഡി.ജി.പി. മാര്‍എന്നിവരുടെയോഗ്യത്തില്‍ ആദ്ധ്യക്ഷം വഹിക്കുകയായിരുന്നു ശ്രീ. രാജ്‌ നാഥ്‌സിംഗ്‌. തീരദേശസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായിതീരദേശ പോലീസ്‌സ്റ്റേഷനുകള്‍, ചെക്ക്‌പോസ്റ്റുകള്‍, ഔട്ട്‌പോസ്റ്റുകള്‍തുടങ്ങിയവയുടെ നിര്‍മ്മാണത്തിന്‌ എല്ലാവിധ സഹായവുംകേന്ദ്രം നല്‍കുമെന്ന്‌അദ്ദേഹംഅറിയിച്ചു. കടലിലേയ്‌ക്കുംതിരിച്ചുമുള്ളമത്സ്യതൊഴിലാളികളുടെ നീക്കം […]

Read More

നികുതിഉദ്യോഗസ്ഥര്‍ക്ക്‌ പ്രധാനമന്ത്രിയുടെഅഞ്ചിന പ്രമാണം

16, June 2016 ന്യൂഡല്‍ഹി : നികുതിഉദ്യോഗസ്ഥര്‍ക്കായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി `റാപ്പിഡ്‌’ (ആര്‍.എ.പി.ഐ.ഡി) എന്ന പേരില്‍അഞ്ചിന പ്രമാണംമുന്നോട്ട്‌വച്ചു. ഇതില്‍ `ആര്‍’ റവന്യൂവിനെയും, `എ’ അക്കൗണ്ടബിലിറ്റിയെയും(ഉത്തരവാദിത്വം), `പി’ പ്രോബിറ്റിയെയും (സത്യസന്ധതയെയും) `ഡി’ ഡിജിറ്റല്‍വല്‍ക്കരണത്തെയുംസൂചിപ്പിക്കുന്നുവെന്ന്‌അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹിയില്‍കേന്ദ്ര പ്രത്യക്ഷ നികുതിബോര്‍ഡിന്റെയും (സി.ബി.ഡി.റ്റി), കേന്ദ്ര എക്‌സെസ്സ്‌കസ്റ്റംസ്‌ബോര്‍ഡിന്റെയുംസംയുക്ത സമ്മേളനമായരാജസ്വ ഗ്യാന്‍ സംഗമംഉദ്‌ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. രണ്ട്‌ റവന്യൂബോര്‍ഡുകളുംഇതാദ്യമായിട്ടാണ്‌സംയുക്ത സമ്മേളനം സംഘടിപ്പിച്ചത്‌. എല്ലാ പൗരന്മാര്‍ക്കും നിയമവാഴ്‌ചയോട്‌ ബഹുമാനവും, നികുതിവെട്ടിക്കുന്നവര്‍ക്ക്‌ നിയമത്തിന്റെ നീണ്ട കരങ്ങളെകുറിച്ച്‌ ഭയവുംഉണ്ടാകണമെന്നിരിക്കെ, ജനങ്ങള്‍ നികുതിഉദ്യോഗസ്ഥരെ പേടിക്കരുത്‌എന്നും പ്രധാനമന്ത്രി പറഞ്ഞു. […]

Read More

13000 ദശലക്ഷം ടണ്‍ ഇറക്കുമതി ചെയ്‌തപയറുവര്‍ഗ്ഗങ്ങള്‍ രാജ്യത്തെത്തി

08, June 2016 ന്യൂഡല്‍ഹി : ഇറക്കുമതി ചെയ്‌ത 13000 ദശലക്ഷം ടണ്‍ പയറുവര്‍ഗ്ഗങ്ങള്‍ രാജ്യത്തെത്തി. ഇതില്‍ 11000 ശലക്ഷം ടണ്‍ തുവരപ്പരിപ്പും 2000 ദശലക്ഷം ടണ്‍ ഉഴുന്നുപരിപ്പുമാണ്‌. 6000 ദശലക്ഷം ടണ്‍ പയറുവര്‍ഗങ്ങള്‍ ഇറക്കുമതി ചെയ്യാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന്‌ കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പ്‌ സെക്രട്ടറി ശ്രീ. ഹേം പാണ്ഡെയുടെ അധ്യക്ഷതയില്‍ചേര്‍ന്ന അവശ്യവസ്‌തുക്കളുടെ വിലനിലവാരം വിശകലനം ചെയ്യാനുള്ള മന്ത്രിതല സമിതി യോഗത്തില്‍ വ്യക്തമാക്കപ്പെട്ടു. മൊത്തം 38500 ശലക്ഷം ടണ്‍ പയറുവര്‍ഗ്ഗങ്ങളാണ്‌ ഇന്ത്യ ഇറക്കുമതി ചെയ്യുക. ഗവണ്‍മെന്റ്‌ ഏജന്‍സികള്‍ […]

Read More

റംസാന്‍: മുസ്‌ലിം സമൂഹത്തിന്‌ പ്രധാനമന്ത്രിയുടെ ആശംസ

08, June 2016 ന്യൂഡല്‍ഹി : റംസാനോടനുബന്ധിച്ച്‌ മുസ്‌ലിം സമൂഹത്തിന്‌ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു. ‘വിശുദ്ധ മാസമായ റംസാന്‍ ആരംഭിക്കുമ്പോള്‍, മുസ്‌ലിം സമൂഹത്തിന്‌ ഞാന്‍ എല്ലാ ആശംസകളും നേരുന്നു. റംസാന്‍ നമ്മുടെ സമൂഹത്തില്‍ സാഹോദര്യം ശക്തമാക്കുകയും സൗഹൃദത്തിന്റെ ചൈതന്യം പ്രസരിപ്പിക്കുകയും ചെയ്യട്ടെ’- പ്രധാനമന്ത്രി പറഞ്ഞു. Share this post:

Read More

പ്രധാനമന്ത്രിയുടെ വെബ്സൈറ്റ് ഇനിമുതല്‍ മലയാളത്തിലും

29, May 2016 ന്യൂഡല്‍ഹി : രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ ഔദ്യോഗിക വെബ്ബ്‌സൈറ്റായ www.pmindia.gov.in ഇപ്പോള്‍ വിവിധ ഭാഷകളില്‍. ഇംഗ്ലീഷിനും ഹിന്ദിക്കും പുറമെ ബംഗാളി, ഗുജറാത്തി, മലയാളം, മറാത്തി, തമിഴ്‌, തെലുങ്ക്‌ എന്നീ ആറ്‌ പ്രാദേശിക ഭാഷകളില്‍ പ്രധാനമന്ത്രിയുടെ വെബ്ബ്‌സൈറ്റ്‌ ഇപ്പോള്‍ ലഭിക്കും. വെബ്ബ്‌സൈറ്റിന്റെ ഉദ്‌ഘാടനം വിദേശകാര്യമന്ത്രി ശ്രീമതി. സുഷമ സ്വരാജ്‌ ഇന്ന്‌ ന്യൂഡല്‍ഹിയില്‍ നിര്‍വ്വഹിച്ചു.  തദവസരത്തില്‍ സംസാരിക്കവെ ജനങ്ങളിലേക്കെത്താനും അവരോട്‌ സ്വന്തം ഭാഷയില്‍ സംവദിക്കാനും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമാണ്‌ […]

Read More

മുഖ്യമന്ത്രി പിണറായി വിജയന് കേരള ഹൗസില്‍ ഉജ്ജ്വല വരവേല്‍പ്പ്

28, May 2016 ഡല്‍ഹി : മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി ഡല്‍ഹിയിലെത്തിയ പിണറായി വിജയന് കേരള ഹൗസ് ജീവനക്കാര്‍ ഉജ്ജ്വല സ്വീകരണം നല്‍കി. കേരള ഹൗസിനെ പ്രതിനിധീകരിച്ച് റസിഡന്റ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ മുഖ്യമന്ത്രിയെ ബൊക്കെ നല്‍കി സ്വീകരിച്ചു. അഡീഷണല്‍ റസിഡന്റ് കമ്മീഷണര്‍ ഡോ. ഉഷ ടൈറ്റസ് കണ്‍ട്രോളര്‍ ബി. ഗോപകുമാര്‍ തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥരും കേരള ഹൗസ് ജീവനക്കാരും സംഘടന പ്രവര്‍ത്തകരും സ്വീകരണത്തില്‍ പങ്കെടുത്തു. രാവിലെ 10.40 ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി […]

Read More

13 നഗരങ്ങളെ സ്‌മാര്‍ട്ട്‌ സിറ്റികളായി കേന്ദ്ര ഗവണ്‍മെന്റ്‌ പ്രഖ്യാപിച്ചു

24 മെയ്‌ 2016 ന്യൂഡല്‍ഹി : വിവിധ സംസ്ഥാനങ്ങളിലായി 13ലധികം സ്‌മാര്‍ട്ട്‌ സിറ്റികളെ കേന്ദ്ര ഗവണ്‍മെന്റ്‌ പ്രഖ്യാപിച്ചു. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 23 നഗരങ്ങളില്‍ നടത്തിയ ഫാസ്റ്റ്‌ ട്രാക്ക്‌ മത്സരത്തില്‍ ലക്‌നൗ ആണ്‌ ഒന്നാമതെത്തി. മത്സരത്തില്‍ പങ്കെടുത്ത നഗരങ്ങള്‍ 25 ശതമാനം വരെ നിലവാരം മെച്ചപ്പെടുത്തിയതായി കേന്ദ്രനഗരവികസന, പാര്‍പ്പിട, നഗര ദാരിദ്ര്യ ലഘൂകരണ വകുപ്പ്‌ മന്ത്രി ശ്രീ. വെങ്കയ്യ നായിഡു പറഞ്ഞു. പുതിയതായി 13 നഗരങ്ങളെ സ്‌മാര്‍ട്ട്‌ സിറ്റികളായി പ്രഖ്യാപിച്ചതോടെ 25 സംസ്ഥാനങ്ങള്‍ സ്‌മാര്‍ട്ട്‌ […]

Read More

മഴ മേഘങ്ങളെ കുറിച്ച്‌ പഠനം നടത്തും

04, May 2016 ന്യൂഡല്‍ഹി : മഴമേഘങ്ങളെകുറിച്ച്‌ പഠിക്കുന്നതിന്‌ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ട്രോപ്പിക്കല്‍ മെറ്റീരിയോളജിയുടെ ആഭിമുഖ്യത്തില്‍ ഗവേഷണം നടത്തും. Cloud Aerosol Interaction and Precipitation Enhancement Experiment (CAIPEEX) എന്ന ഈ പദ്ധതിയ്‌ക്ക്‌ കീഴില്‍ ക്ലൗഡ്‌ സീഡിംഗിലൂടെ (CLOUD SEEDING) മഴ പെയ്യിച്ചായിരിക്കും ഗവേഷണം നടത്തുക.മഴ പെയ്യിക്കാന്‍ തക്ക ശക്തിയുള്ള മേഘങ്ങളുള്ളടത്തായിരിക്കും പരീക്ഷണം നടത്തുക. കേന്ദ്ര ശാസ്‌ത്ര-സാങ്കേതിക സഹമന്ത്രി ശ്രീ. വൈ.എസ്‌.ചൗധരി ലോകസഭയെ രേഖാമൂലം അറിയിച്ചതാണിത്‌. എന്നാല്‍ മഴക്കുറവുള്ള പ്രദേശങ്ങളില്‍ ക്ലൗഡ്‌ സീഡിംഗ്‌ സങ്കേതം […]

Read More

വടക്ക്‌ കിഴക്കന്‍ മേഖലാ വികസന മന്ത്രാലയത്തിന്റെ ലോഗോ മാതൃക ക്ഷണിച്ചു.

04, May 2016 ന്യൂഡല്‍ഹി : വടക്ക്‌ കിഴക്കന്‍ മേഖലാവികസന മന്ത്രാലയത്തിന്‌ (ഡോണര്‍) ഒരു അടയാളചിഹ്നം (ലോഗോ) നിശ്‌ചയിക്കാനുള്ള തീരുമാനത്തെ തുടര്‍ന്ന്‌ അനുയോജ്യമായ ഡിസൈനുകള്‍ മന്ത്രാലയം ക്ഷണിച്ചു. വടക്ക്‌ കിഴക്കന്‍ മേഖലയിലെ വികസന സംരംഭങ്ങള്‍ ഉള്‍ക്കൊള്ളുന്നതാകണം ലോഗോ. തെരെഞ്ഞെടുക്കപ്പെടുന്ന ലോഗോയുടെ സൃഷ്‌ടാക്കള്‍ക്ക്‌ ഉചിതമായ പാരിതോഷികവും അംഗീകാരവും നല്‍കും. ഡിസൈനുകള്‍ ലഭിക്കേണ്ട അവസാന തീയതി 2016 മേയ്‌ 16 ആണ്‌. secydoner@nic.in എന്ന വിലാസത്തിലാണ്‌ ലോഗോ മെയില്‍ ചെയ്യേണ്ടത്‌. Share this post:

Read More

അടിസ്ഥാന ഫിസിക്‌സില്‍ പ്രത്യേക ബഹുമതി നേടിയ ഇന്ത്യന്‍ ശാസ്‌ത്രജ്ഞരെ പ്രധാനമന്ത്രി അഭിനന്ദിച്ചു

04, May 2016 ന്യൂഡല്‍ഹി : അടിസ്ഥാന ഫിസിക്‌സില്‍ സ്‌പെഷ്യല്‍ ബ്രേക്ക്‌ത്രൂ പ്രൈസ്‌ നേടിയ ഇന്ത്യന്‍ ശാസ്‌ത്രജ്ഞരെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിഅഭിനന്ദിച്ചു. “ഗുരുത്വാകര്‍ഷണ തരംഗങ്ങളുടെ കണ്ടെത്തല്‍ എന്ന അനിതര സാധാരണമായ ശാസ്‌ത്ര നേട്ടത്തിനാണ്‌ ശാസ്‌ത്രജ്ഞര്‍ക്ക്‌ ഈ പുരസ്‌ക്കാര”മെന്ന്‌ പ്രധാനമന്ത്രി പറഞ്ഞു. Share this post:

Read More

മുന്‍ഗണനാ പദ്ധതികളുടെ നടത്തിപ്പിലെ മികവിനുള്ള പുരസ്‌ക്കാരങ്ങള്‍ പ്രധാനമന്ത്രി സമ്മാനിച്ചു

21, April 2016 ന്യൂഡല്‍ഹി : പത്താമത്‌ സിവില്‍സര്‍വ്വീസ്‌ ദിനത്തോടനുബന്ധിച്ച്‌ ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍കേന്ദ്ര ഗവണ്‍മെന്റിന്റെ മുന്‍ഗണനാ പദ്ധതികളുടെ നടത്തിപ്പിന്‌ മികവ്‌ പ്രകടിപ്പിച്ചതിനുള്ള പുരസ്‌ക്കാരങ്ങള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സമ്മാനിച്ചു. പ്രധാനമന്ത്രി ജന്‍ ധന്‍ യോജനയുടെ നടത്തിപ്പില്‍ വടക്ക്‌കിഴക്കന്‍ ജില്ലകളില്‍ അസമിലെ നഗാവ്‌, കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ഛണ്‌ഡിഗഡ്‌, സംസ്ഥാനങ്ങളുടെ വിഭാഗത്തില്‍ പശ്ചിമ ബംഗാളിലെ നോര്‍ത്ത്‌ 24 പര്‍ഗനാസ്‌ എന്നിജില്ലകള്‍ ഒന്നാം സ്ഥാനം നേടി. ഗ്രാമീണസ്വച്ഛ്‌ ഭാരത്‌ ദൗത്യത്തില്‍ പശ്ചിമ സിക്കിം, രാജാസ്ഥാനിലെ ബിക്കാനീര്‍ എന്നിവ […]

Read More

ഗവണ്‍മെന്റ്‌ജീവനക്കാര്‍`മാറ്റത്തിന്റെ പ്രതിനിധികളാവണമെന്ന്‌’ പ്രധാനമന്ത്രി; ഉദ്യോഗസ്ഥര്‍ ജനങ്ങളുമായി കൂടുതല്‍ ഇടപെടണം

21, April 2016 ന്യൂഡല്‍ഹി : തങ്ങളുടെ സ്ഥാപനങ്ങളിലും വകുപ്പുകളിലും മാറ്റത്തിന്റെ പ്രതിനിധികളാവാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഗവണ്‍മെന്റ്‌ ജീവനക്കാരെ ആഹ്വാനം ചെയ്‌തു. സിവില്‍സര്‍വ്വീസ്‌ ദിനത്തോടനുബന്ധിച്ച്‌ ന്യൂഡല്‍ഹിയില്‍ ഗവണ്‍മെന്റ്‌ ജീവനക്കാരെ അഭിസംബോധന ചെയ്യവെ, ജീവനക്കാര്‍ തങ്ങളുടെ പങ്ക്‌ പുനര്‍ നിര്‍വചിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേവലം നിയന്ത്രിക്കലിനും നേതൃത്വപരമായ കഴിവുകള്‍ക്കുമപ്പുറം മാറ്റത്തിന്റെ പ്രതിനിധികളായി അവര്‍ സ്വയം കരുതണമെന്ന്‌ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. ടീമുകളായി പ്രവര്‍ത്തിക്കാന്‍ പ്രധാനമന്ത്രി ഗവണ്‍മെന്റ്‌ ജീവനക്കാരെ ആഹ്വാനം ചെയ്‌തു. `പരിഷ്‌ക്കരണത്തില്‍ നിന്ന്‌ പരിവര്‍ത്തനത്തി’ലേയ്‌ക്ക്‌ എന്ന തന്റെ […]

Read More

പാരമ്പര്യ ചികിത്സ: ഇന്ത്യയും മൗറിഷ്യസും ധാരണാപത്രത്തില്‍ ഒപ്പ്‌ വച്ചു

19, April 2016 ന്യൂഡല്‍ഹി : പാരമ്പര്യ ചികിത്സ, ഹോമിയോപ്പതി എന്നീ രംഗങ്ങളില്‍ സഹകരിക്കുന്നത്‌ സംബന്ധിച്ച്‌ ഇന്ത്യയും മൗറിഷ്യസും തമ്മില്‍ ധാരണാ പത്രത്തില്‍ ഒപ്പ്‌വച്ചു. വിദഗ്‌ധരുടെ കൈമാറ്റം, പാരമ്പര്യ ചികിത്സയ്‌ക്ക്‌ ആവശ്യമായ പദാര്‍ത്ഥങ്ങളുടെ കൈമാറ്റം, സംയുക്ത ഗവേഷണം എന്നിവയാണ്‌ ധാരണാപത്രം വഴി ലക്ഷ്യമിടുന്നത്‌. Share this post:

Read More

പൊതുഭരണ രംഗത്തെ മികവിനുള്ള പുരസ്‌ക്കാരങ്ങള്‍ പ്രധാനമന്ത്രി സമ്മാനിക്കും

19, April 2016 ന്യൂഡല്‍ഹി : പൊതുഭരണ രംഗത്ത്‌ പ്രകടിപ്പിച്ച മികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്‌ക്കാരങ്ങള്‍ ഗവണ്‍മെന്റ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ ഏപ്രില്‍ 21 നു ( വ്യാഴം) ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. പൊതുജനങ്ങളുടെ സേവനത്തിനായി നിസ്‌തുല സേവനമനുഷ്‌ടിച്ച കേന്ദ്ര സംസ്ഥാന ഉദ്യോഗസ്ഥരെ ആദരിക്കുന്നതിനായി ഏര്‍പ്പെടുത്തിയ ഈ പുരസ്‌ക്കാരങ്ങള്‍ സിവില്‍സര്‍വ്വീസ്‌ ദിനത്തോടനുബന്ധിച്ചാണ്‌ സമ്മാനിക്കുന്നത്‌. പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന, ഗ്രാമങ്ങളിലെ ശുചിത്വ ഭാരത ദൗത്യം, ശുചിത്വവിദ്യാലയം, സോയില്‍ ഹെല്‍ത്ത്‌ കാര്‍ഡ്‌ പദ്ധതി എന്നീ മുന്‍ഗണനാ പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട […]

Read More

ജലസംരക്ഷണത്തിനായി കൈകോര്‍ക്കാന്‍ പ്രധാനമന്ത്രി യുവജനസംഘടനകളെആഹ്വാനം ചെയ്‌തു.

19, April 2016 ന്യൂഡല്‍ഹി : ഔദ്യോഗിക യുവജനസംഘടനകളായ എന്‍.സി.സി., എന്‍.എസ്‌.എസ്‌, ഭാരത്‌ സ്‌കൗട്ട്‌സ്‌ & ഗൈഡ്‌സ്‌, ഇന്ത്യന്‍ റെഡ്‌ ക്രോസ്‌ സൊസൈറ്റി, നെഹ്‌റു യുവകേന്ദ്രാ സംഘത്ഥന്‍, എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അവലോകനം ചെയ്‌തു. രണ്ട്‌ മണിക്കൂര്‍ നീണ്ട അവലോകനത്തിനിടെ ഈ സംഘടനകള്‍ തമ്മില്‍ കൂടുതല്‍ മെച്ചപ്പെട്ട ഏകോപനവും കൂട്ടായ പ്രവര്‍ത്തനവും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി ആവര്‍ത്തിച്ച്‌ ചൂണ്ടിക്കാട്ടി. ഈ സംഘടനകള്‍ക്ക്‌ സുപ്രധാന പങ്ക്‌ വഹിക്കാന്‍ കഴിയുന്ന, ഉടന്‍ ചെയ്‌തു തീര്‍ക്കേണ്ട ജോലികളെകുറിച്ച്‌ […]

Read More

ദേശീയ കാര്‍ഷിക വിപണി ഇ-നാം പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്‌തു

16, April 2016 ന്യൂഡല്‍ഹി : ദേശീയ കാര്‍ഷിക വിപണിയുടെ ഇ-ട്രേഡിംഗ്‌ പ്ലാറ്റ്‌ഫോമായ ഇ-നാംമിന്റെ ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ പ്രധാനമന്ത്രി കര്‍ഷക സമ്മേളനത്തെ അഭിസംബോധന ചെയ്‌തു. ഇന്ന്‌ മുതല്‍ 8 സംസ്ഥാനങ്ങളില്‍ നിന്നുള്ള 21 ചന്തകള്‍ ഇ-നാമില്‍ ചേര്‍ന്നു. ഈ ഉദ്യമം സുതാര്യത കൈവരുത്തുമെന്നും അത്‌ കര്‍ഷകര്‍ക്ക്‌ വന്‍ തോതില്‍ പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക സമൂഹത്തിന്‌ ഇതൊരു വഴിത്തിരിവാണെന്ന്‌ ശ്രീ. നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. കൃഷിയെ സമഗ്രമായി കണ്ടാല്‍ മാത്രമേ കര്‍ഷകര്‍ക്ക്‌ പരമാവധി പ്രയോജനം ഉറപ്പാക്കാനാകുവെന്ന്‌ അദ്ദേഹം പറഞ്ഞു. […]

Read More

ഗ്രാമവികസനത്തിലൂടെ ഭാരത വികസനം ദൗത്യത്തിന്റെ ഉദ്‌ഘാടനം ഡോ. ബി. ആര്‍.അംബേദ്‌ക്കറുടെ 125-ാം ജന്മ വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നിര്‍വഹിച്ചു.

16,April 2016 ന്യൂഡല്‍ഹി : ഇന്ത്യന്‍ ഭരണഘടന ശില്‍പി ഡോ. ബാബാ സാഹിബ്‌ അംബേദ്‌ക്കറുടെ 125-ാം ജന്മ വാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന്റെ ജന്മസ്ഥലമായ മധ്യപ്രദേശിലെ മോയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പുഷ്‌പാര്‍ച്ചന നടത്തി. പിന്നീട്‌ മോയില്‍ നടന്ന ഒരു പൊതുസമ്മേളനത്തില്‍ വച്ച്‌ `ഗ്രാമ വികസനത്തിലൂടെ ഭാരതത്തിന്റെ ഉദയം’ എന്ന ദൗത്യം പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്‌തു. ഈ ശൂഭകരമായ ദിനത്തില്‍ മോയിലെത്താന്‍ കഴിഞ്ഞത്‌ തന്റെ വിശേഷഭാഗ്യമാണെന്ന്‌ പ്രധാനമന്ത്രി പറഞ്ഞു. സമൂഹത്തിലെ അനീതികള്‍ക്കെതിരെയാണ്‌ ഡോ.അംബേദ്‌ക്കര്‍ പോരാടിയതെന്ന്‌ പ്രധാനമന്ത്രി അനുസ്‌മരിച്ചു. […]

Read More

മത്സ്യമേഖലയില്‍ ഇന്ത്യാ-ബംഗ്‌ളാദേശ്‌ സഹകരണം

ന്യൂഡല്‍ഹി : ഫിഷറീസ്‌, ജലകൃഷി മേഖലകളില്‍ ഉഭയകക്ഷി സഹകരണത്തിന്‌ 2011 സെപ്‌റ്റംബറില്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ ഒപ്പ്‌ വച്ച ധാരണാ പത്രം സംബന്ധിച്ച്‌ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗത്തെ ധരിപ്പിച്ചു. 5 വര്‍ഷക്കാലത്തേയ്‌ക്കാണ്‌ ധാരണാപത്രത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളത്‌. കുറഞ്ഞത്‌ 6 മാസത്തെ നോട്ടീസ്‌ നല്‍കിയാല്‍ ഇരു കക്ഷികള്‍ക്കും കരാറില്‍ നിന്ന്‌ പിന്മാറാം. പരസ്‌പര ധാരണയുടെ അടിസ്ഥാനത്തില്‍ ധാരണാപത്രത്തിന്റെ കാലാവധി ദീര്‍ഘിപ്പിക്കുകയുമാകാം. Share this post:

Read More

ഒരു ലക്ഷത്തിലധികം ഭിന്നശേഷിക്കാര്‍ക്ക്‌ നൈപുണ്യ പരിശീലനം നല്‍കി

“50 നഗരങ്ങളും 750 റെയില്‍വെ സ്റ്റേഷനുകളും ഭിന്നശേഷി സൗഹൃദമാക്കും” ന്യൂഡല്‍ഹി : കേന്ദ്ര ഗവണ്‍മെന്റ്‌ ആവിഷ്‌ക്കരിച്ചിട്ടുള്ള സുഗമ ഭാരത്‌ അഭിയാന്‍ പ്രകാരം രാജ്യത്തെ 50 നഗരങ്ങളും 750 റെയില്‍വെ സ്റ്റേഷനുകളും ഭിന്നശേഷി സൗഹൃദമാക്കുമെന്ന്‌ കേന്ദ്ര സാമൂഹ്യ നീതി ശാക്തീകരണ മന്ത്രി ശ്രീ. തവാര്‍ ചന്ദ്‌ ഗെഹ്‌ലോട്ട്‌ പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെ ഇത്‌ വരെ 315 കുട്ടികള്‍ക്ക്‌ കോക്ലിയല്‍ ഇംപ്ലാന്റ്‌ വിജയകരമായി നടത്തിയതായും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒരു ലക്ഷം ഭിന്നശേഷി […]

Read More

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ രംഗത്തെ സഹകരണം പുതിയ തലത്തിലേയ്‌ക്ക്‌ ഉയര്‍ത്തും – രാജ്യരക്ഷാ മന്ത്രി ശ്രീ. മനോഹര്‍ പാരീക്കര്‍

13, April 2016 ന്യൂഡല്‍ഹി : ഇന്ത്യ- അമേരിക്ക പ്രതിരോധ സാങ്കേതിക-വ്യാപാര ഉദ്യമത്തിന്‍ കീഴില്‍ ജെറ്റ്‌ എഞ്ചിന്‍ സാങ്കേതിക വിദ്യ ഉള്‍പ്പെടെയുള്ള മുഖ്യ മേഖലകളില്‍ ചര്‍ച്ചകള്‍ തുടരുമെന്ന്‌ രാജ്യരക്ഷാമന്ത്രി ശ്രീ. മനോഹര്‍ പാരീക്കര്‍ പറഞ്ഞു. യു.എസ്‌. പ്രതിരോധ സെക്രട്ടറി ഡോ. ആഷ്‌ടണ്‍ കാര്‍ട്ടറുമൊത്ത്‌ ന്യൂഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ വിമാനവാഹിനികള്‍ സംബന്ധിച്ച സംയുക്ത പ്രവര്‍ത്തക സമിതിക്ക്‌ കീഴില്‍ വളരെ ഫലപ്രദമായ ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. സമുദ്ര സുരക്ഷ സംബന്ധിച്ച്‌ ഇന്ത്യയും അമേരിക്കയും തമ്മില്‍ സമഗ്രമായൊരു കരാറില്‍ […]

Read More

പത്മ പുരസ്‌ക്കാരങ്ങള്‍ രാഷ്‌ട്രപതി സമ്മാനിച്ചു

13, April 2016 ന്യുഡല്‍ഹി : രാഷ്‌ട്രപതി ഭവനില്‍ ഇന്ന്‌ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ രാഷ്‌ട്രപതി ശ്രീ. പ്രണബ്‌ മുഖര്‍ജി പത്മാ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്‌തു. പ്രശസ്‌ത ചലച്ചിത്രതാരം രജനികാന്ത്‌ ഉള്‍പ്പെടെ 5 പേര്‍ പത്മ വിഭൂഷണ്‍ ഏറ്റുവാങ്ങി.ടെന്നീസ്‌ താരം സാനിയ മിര്‍സ, ഗായകന്‍ ഉദിത്‌ നാരായണ്‍ തുടങ്ങി 11 പേരാണ്‌ പത്മ ഭൂഷണ്‍ ബഹുമതിയ്‌ക്ക്‌ അര്‍ഹരായത്‌. ചലച്ചിത്ര താരങ്ങളായ പ്രിയങ്ക ചോപ്ര, പ്രമുഖ അഭിഭാഷകന്‍ ഉജജ്വല്‍ നിഗം തുടങ്ങി 36 പേര്‍ പത്മശ്രീ ഏറ്റുവാങ്ങി. […]

Read More

രാജ്യത്തെ വരള്‍ച്ച ബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ കേന്ദ്ര ക്യാബിനറ്റ്‌ സെക്രട്ടറി അവലോകനം ചെയ്‌തു

13, April 2016 ന്യൂഡല്‍ഹി : മഴക്കുറവിനെ തുടര്‍ന്ന്‌ രാജ്യത്തെ വരള്‍ച്ച ബാധിത പ്രദേശങ്ങളിലെസ്ഥിതിഗതികള്‍ കേന്ദ്ര ക്യാബിനറ്റ്‌ സെക്രട്ടറി ന്യൂഡല്‍ഹിയില്‍ വിളിച്ച്‌ ചേര്‍ത്ത യോഗം അവലോകനം ചെയ്‌തു. എല്ലാ വരള്‍ച്ച ബാധിത സംസ്ഥാനങ്ങളുടെയും ചീഫ്‌ സെക്രട്ടറിമാര്‍ യോഗത്തില്‍ സംബന്ധിച്ചു. കേന്ദ്ര കൃഷി, ഗ്രാമ വികസന, കുടിവെള്ള, മൃഗസംരക്ഷണ – ഭക്ഷ്യ പൊതു വിതരണ, ജലവിഭവ, ആഭ്യന്തര, ധനകാര്യ, റെയില്‍വേ മന്ത്രാലയങ്ങളുടെ സെക്രട്ടറിമാരും പങ്കെടുത്തു. 2015ലെ ഖാരീഫ്‌, 2015-16 റാബി സീസണുകളിലുണ്ടായ മഴ കുറവിനെ കുറിച്ചും വരള്‍ച്ച ബാധിത […]

Read More

വെടിക്കെട്ടപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കു രണ്ടു ലക്ഷം രൂപ വീതം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു ധനസഹായം

10, April 2016 തിരുവനന്തപുരം : കൊല്ലത്തു ക്ഷേത്ര ഉല്‍സവത്തോടനുബന്ധിച്ചുണ്ടായ വെടിക്കെട്ടപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക്‌ പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍നിന്നു രണ്ടു ലക്ഷം രൂപ വീതം ധനസഹായം അനുവദിച്ചു. പരുക്കേറ്റവര്‍ക്ക്‌ 50,000 രൂപ വീതവും പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. വിവിധ ഉദ്യോഗസ്‌ഥരുമായി ബന്ധപ്പെട്ടുകൊണ്ടു പ്രധാനമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്‌. ഉടനെ തന്നെ അദ്ദേഹം കേരളത്തിലേക്കു തിരിക്കും. തന്റെ സന്ദര്‍ശനത്തിനു പ്രോട്ടോക്കോള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുതെന്നും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായിരിക്കണം ഊന്നല്‍ എന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്‌. പൊള്ളലേറ്റവരെ ചികില്‍സിക്കാന്‍ വൈദഗ്‌ധ്യമുള്ള ഡോക്ടര്‍മാരുടെ സംഘവുമായാണു […]

Read More

വെടിക്കെട്ടപകടം ഹൃദയഭേദകവും ഞെട്ടിക്കുന്നതും; സംഭവസ്ഥലം സന്ദര്‍ശിക്കുമെന്നു പ്രധാനമന്ത്രി

10, April 2016 തിരുവനന്തപുരം : കൊല്ലത്തു ക്ഷേത്ര ഉല്‍സവത്തോടനുബന്ധിച്ചുണ്ടായ വെടിക്കെട്ടപകടത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഞെട്ടല്‍ രേഖപ്പെടുത്തി. അങ്ങേയറ്റം നിര്‍ഭാഗ്യകരമായ ദുരന്തം വിലയിരുത്താന്‍ താന്‍ ഉടനെ കേരളത്തിലെത്തുമെന്ന്‌ അദ്ദേഹം അറിയിച്ചു. `വാക്കുകള്‍ക്കപ്പുറം ഹൃധയഭേദകമാണു കൊല്ലത്തു ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടം. മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു. പരുക്കേറ്റവര്‍ക്കായി പ്രാര്‍ഥിക്കുകയും ചെയ്യുന്നു.സംഭവത്തെക്കുറിച്ചു മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടിയുമായി സംസാരിച്ചു. ഗുരുതരമായി പരുക്കേറ്റവരെ ഉടന്‍തന്നെ ഹെലികോപ്‌റ്റര്‍ വഴി ആശുപത്രികളിലെത്തിക്കാന്‍ സംവിധാനമേര്‍പ്പെടുത്തും.ആരോഗ്യമന്ത്രി ശ്രീ. ജെ.പി.നദ്ദയോട്‌ സംഭവസ്ഥലത്തെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്‌.കാര്യങ്ങള്‍ വിലയിരുത്താന്‍ ഞാന്‍ ഉടനെത്തന്നെ കൊല്ലത്തെത്തുകയും […]

Read More

പാവപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരംകാണുന്നതിന്‌ ശാസ്‌ത്രജ്ഞര്‍ മുന്നോട്ട്‌വരണം – പ്രധാനമന്ത്രി

07, April 2016 ന്യൂഡല്‍ഹി : സി.എസ്‌.ഐ.ആര്‍. ലാബുകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ മാനദണ്‌ഡങ്ങള്‍ നിശ്ചയിക്കണമെന്ന്‌ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. സി.എസ്‌.ഐ.ആര്‍. ന്‌ കീഴിലുള്ള വിവിധലാബുകള്‍ തമ്മില്‍ ആഭ്യന്തര മത്സരത്തിനുളള സംവിധാനവും ഉണ്ടാകണമെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. ന്യൂഡല്‍ഹിയില്‍ സി.എസ്‌.ഐ.ആര്‍. സൊസൈറ്റിയുടെ സമ്മേളനത്തില്‍ ആധ്യക്ഷ്യം വഹിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക്‌ നിശ്ചിതസമയ പരിധിക്കുള്ളില്‍ സാങ്കേതിക വിദ്യകളുപയോഗിച്ച്‌ പരിഹാരം കാണുക എന്നത്‌ സി.എസ്‌.ഐ.ആര്‍. ലെ ശാസ്‌ത്ര സമൂഹം ഒരു വെല്ലുവിളിയായി ഏറ്റെടുക്കണമെന്ന്‌ പ്രധാനമന്ത്രി […]

Read More

ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള 2015-16 ലെ സ്‌കോളര്‍ഷിപ്പ്‌ വിതരണം ഉറപ്പുവരുത്താന്‍ ഗവണ്‍മെന്റിന്റെ അപൂര്‍വ നടപടി

01, April 2016 ന്യൂഡല്‍ഹി : 2015-16 ലേയ്‌ക്ക്‌ അനുവദിച്ച സ്‌കോളര്‍ഷിപ്പ്‌ തുക അടുത്ത സാമ്പത്തിക വര്‍ഷവും ഉപയോഗപ്പെടുത്തുന്നതിന്‌ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്‌ ഇത്‌ ആദ്യമായി അനുമതി നല്‍കികൊണ്ടുള്ള അപൂര്‍വ്വ നടപടികേന്ദ്ര ഗവണ്‍മെന്റ്‌ കൈക്കൊണ്ടു. പുതിയ ദേശീയസ്‌കോളര്‍ഷിപ്പ്‌ പോര്‍ട്ടല്‍ ഉപയോഗിക്കുന്നതില്‍ രാജ്യത്താകമാനമുള്ള വിദ്യാര്‍ത്ഥികള്‍ നേരിടുന്ന സാങ്കേതിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ്‌ ഈ നടപടി. എല്ലാ സ്‌കോളര്‍ഷിപ്പുകളും ഈ പോര്‍ട്ടല്‍ വഴി നേരിട്ട്‌ വിദ്യാര്‍ത്ഥികളിലേയ്‌ക്ക്‌ എത്തിക്കാനുള്ള ചരിത്രപരമായ തീരുമാനം നേരത്തെ മന്ത്രാലയംകൈക്കൊണ്ടിരുന്നു. 2015-16ല്‍ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക്‌ കുടിശ്ശിക വന്ന മൗലാന […]

Read More

സായി കേന്ദ്രങ്ങളിലെ ഫിസിയോതെറോപ്പിസ്റ്റുകള്‍ക്ക്‌ യോഗാ പരിശീലനം

01,April 2016 ന്യൂഡല്‍ഹി : സ്‌പോര്‍ട്‌സ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയുടെ കേന്ദ്രങ്ങളിലെ ഫിസിയോതെറോപ്പിസ്റ്റുകള്‍ക്ക്‌ യോഗാ പരിശീലനം നല്‍കാന്‍ കേന്ദ്ര യുവജനകാര്യ-സ്‌പോര്‍ട്‌സ്‌ മന്ത്രാലയം തീരുമാനിച്ചു. കായിക താരങ്ങള്‍ക്ക്‌ വേഗത്തില്‍ സുഖം കൈവരിക്കുന്നതിന്‌ ഫിസിയോ തെറോപ്പിയും യോഗാ ശാസ്‌ത്രവും തമ്മിലുള്ള സംയോജനമാണ്‌ ലക്ഷ്യം. Share this post:

Read More

ലിഗോയിലെശാസ്‌ത്രജ്‌ഞരുമായി പ്രധാനമന്ത്രി കൂടിക്കാഴ്‌ച നടത്തി

01, April 2016 ന്യൂഡല്‍ഹി : വാഷിങ്‌ടണ്‍ ഡിസിയിലെ ലേസര്‍ഇന്റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷണല്‍ വേവ്‌ ഒബ്‌സര്‍വേറ്ററി(ലിഗോ)യിലെ ഒരു സംഘംശാസ്‌ത്രജ്ഞരുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ചര്‍ച്ച നടത്തി. നാഷണല്‍ സയന്‍സ്‌ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ. ഫ്രാന്‍സ്‌ കൊര്‍ദോവയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ലിഗോ പദ്ധതിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച മൂന്നു യുവ ഇന്ത്യന്‍ ശാസ്‌ത്രജ്ഞരും ഉണ്ടായിരുന്നു. ലിഗോ പദ്ധതിയുടെ ഭാവിയുടെകാര്യത്തില്‍ ഇന്ത്യയുടെ പങ്ക്‌ വളരെ പ്രസക്തമാണെന്നു ഡോ. കോര്‍ദോവ വിശദീകരിച്ചു. ലിഗോ പദ്ധതി ഇന്ത്യയും അമേരിക്കയുമായിശാസ്‌ത്രമേഖലയിലെ സഹകരണത്തിനു ഉത്തമോദാഹരണമാണെന്നും ഈ പദ്ധതിയുടെ വിജയം […]

Read More

ഭീകര പ്രവര്‍ത്തകരും ആണവ കടത്തുകാരുമൊത്ത്‌ സഹകരിക്കുന്ന ഗവണ്‍മെന്റ്‌ ഘടകങ്ങള്‍ വന്‍ ഭീഷണി- പ്രധാനമന്ത്രി

o1,April 2016 ന്യൂഡല്‍ഹി : ആണവ സുരക്ഷയിലേയ്‌ക്ക്‌ ലോക ശ്രദ്ധയെ ആകര്‍ഷിച്ചതിലൂടെ ആഗോള സുരക്ഷയയ്‌ക്ക്‌ വലിയൊരു സേവനമാണ്‌ യു.എസ്‌ പ്രസിഡന്റ്‌ ബരാക്ക്‌ ഒബാമ ചെയ്‌തതെന്ന്‌ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. വാഷിംഗ്‌ടണില്‍ തന്റെ ബഹുമാനാര്‍ത്ഥം അമേരിക്കന്‍ പ്രസിഡന്റ്‌ നല്‍കിയ അത്താഴവിരുന്നില്‍ `ആണവസുരക്ഷ ഉയര്‍ത്തുന്ന വെല്ലുവിളി’ കളെകുറിച്ച്‌ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അടുത്തിടെ ബ്രസ്സല്‍സില്‍ നടന്ന ഭീകരാക്രമണങ്ങളെ പരാമര്‍ശിക്കവെ, ഭീകര പ്രവര്‍ത്തനങ്ങളില്‍ നിന്ന്‌ആണവ സുരക്ഷ നേരിടുന്ന വെല്ലുവിളി എത്രമാത്രം യഥാര്‍ത്ഥവും സത്വരവുമാണെന്ന്‌ ബ്രസ്സല്‍സ്‌ നമ്മെ കാട്ടി തന്നതായി അദ്ദേഹം […]

Read More

പര്‍വാസ്2016 ന് വര്‍ണാഭ സമാപനം

കൊല്‍ക്കത്ത: കലാ ലോകത്തിന് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കി പ്രാഥമിക മത വിദ്യാലയങ്ങള്‍ തമ്മില്‍ മാറ്റുര പര്‍വാസ് 2016 ആള്‍ബംഗാള്‍ ഇന്റര്‍ മകാതിബ് ആര്‍ട് ഫെസ്റ്റിന് ഉജ്ജ്വല സമാപനം. വിവിധ ജില്ലകളില്‍നിായി നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ അണിനിര കലാവിരു് വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായി. സീനിയര്‍ ജൂനിയര്‍ വിഭാഗങ്ങളിലായായി സംഘടിപ്പിക്കപ്പെ’ മത്സരത്തില്‍, സീനിയര്‍ വിഭാഗത്തില്‍ ഇസ്ലാംപൂര്‍ മക്തബും ജൂനിയര്‍ വിഭാഗത്തില്‍ ഉത്തര്‍ ദിനാജ്പൂര്‍ മക്തബും ജേതാക്കളായി. വിജയികള്‍ക്കുള്ള ട്രോഫി എന്‍.സി റശീദ് ഹാജി കോടമ്പുഴ വിതരണം ചെയ്തു. പി.സിദ്ദീഖ് ഹുദവി ആനക്കര അദ്ധ്യക്ഷത […]

Read More

പത്മാ പുരസ്‌ക്കാരങ്ങള്‍ രാഷ്‌ട്രപതി സമ്മാനിച്ചു

28, March 2016 ന്യൂഡല്‍ഹി : പരമോന്നത സിവിലിയന്‍ ബഹുമാതികളായ പത്മ വിഭൂഷണ്‍, പത്മ ഭൂഷണ്‍, പത്മശ്രീഎന്നിവ ന്യൂഡല്‍ഹിയിലെരാഷ്‌ട്രപതി ഭവനില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍രാഷ്‌ട്രപതി ശ്രീ. പ്രണബ്‌മുഖര്‍ജി സമ്മാനിച്ചു. ഉപരാഷ്‌ട്രപതി ശ്രീ.പാമിദ്‌ അന്‍സാരി, പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാര്‍തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.അഞ്ച്‌ പത്മ വിഭൂഷണ്‍ (ഒരു മരണാനന്തര ബഹുമതി ഉള്‍പ്പെടെ) എട്ട്‌ പത്മ ഭൂഷണ്‍, 43 പത്മശ്രീ പുരസ്‌ക്കാരങ്ങള്‍ എന്നിവയാണ്‌രാഷ്‌ട്രപതി സമ്മാനിച്ചത്‌. Share this post:

Read More

മനസ്സു പറയുന്നത്‌

(പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി 2016 മാര്‍ച്ച്‌ 27-ാം തീയതി രാവിലെ 11 മണിയ്‌ക്ക്‌ ഭാരത ജനതയോട്‌ ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ.) എന്റെ പ്രിയപ്പെട്ട ദേശവാസികളേ! എല്ലാവര്‍ക്കും എന്റെ നമസ്‌ക്കാരം. ഇന്ന്‌ ലോകമെമ്പാടുമുള്ള ക്രിസ്‌ത്യന്‍ സമൂഹം ഈസ്റ്റര്‍ ആഘോഷിക്കുകയാണ്‌. ഏവര്‍ക്കും ഞാന്‍ ഈസ്റ്റര്‍ ആശംസകള്‍ നേരുന്നു. എന്റെ യുവസുഹൃത്തുക്കളേ, നിങ്ങളൊക്കെ പരീക്ഷയുടെ തിരക്കിലായിരിക്കും. കുറേപേരുടെയെങ്കിലും പരീക്ഷ കഴിഞ്ഞുകാണും. കുറേപേര്‍ക്ക്‌ ഒരുവശത്ത്‌ പരീക്ഷയും മറുവശത്ത്‌ ടി-20 ക്രിക്കറ്റ്‌ വേള്‍ഡ്‌ കപ്പിന്റെയും പരീക്ഷണമായിരിക്കും. ഇന്നും നിങ്ങള്‍ ഒരുപക്ഷേ […]

Read More

7000 ഗ്രാമങ്ങള്‍ വൈദ്യുതീകരിക്കണമെന്ന വാര്‍ഷിക ലക്ഷ്യംകൈവരിച്ചു.

23മാര്‍ച്ച്‌ 2016 ന്യൂഡല്‍ഹി : നടപ്പ്‌ സാമ്പത്തികവര്‍ഷംഇന്ന്‌ (23-03-2016) വരെയുള്ളകണക്ക്‌ പ്രകാരംരാജ്യത്ത്‌ 7008 ഗ്രാമങ്ങള്‍ വൈദ്യുതീകരിച്ചിട്ടുണ്ട്‌. ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമജ്യോതിയോജന പ്രകാരം നടപ്പ്‌ സാമ്പത്തിക വര്‍ഷം7000 ഗ്രാമങ്ങള്‍ വൈദ്യുതീകരിക്കണമെന്ന ലക്ഷ്യം നിശ്ചിത കാലാവധിയ്‌ക്ക്‌ ഒരാഴ്‌ച മുമ്പുതന്നെ കൈവരിച്ചതായി കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി (സ്വതന്ത്ര ചുമതല) ശ്രീ. പീയൂഷ്‌ഗോയല്‍ അറിയിച്ചു. സ്വാതന്ത്യ ദിനത്തില്‍ രാഷ്‌ട്രത്തെ അഭിസംബോധന ചെയ്‌തവേളയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ മോദി നല്‍കിയ ആഹ്വാന പ്രകാരം 2018 മെയ്‌ ഒന്നോടെ രാജ്യത്ത്‌ ഇനിയും വൈദ്യുതി എത്താത്ത […]

Read More

ഫിഫ അണ്ടര്‍ 17 ലോകകപ്പ്‌: കൊച്ചി ഉള്‍പ്പെടെയുള്ള വേദികള്‍ക്ക്‌ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

23 മാര്‍ച്ച്‌ 2016 ന്യൂഡല്‍ഹി : 2017 ല്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പുമായി ബന്ധപ്പെട്ട വിവിധ തീരുമാനങ്ങള്‍ക്ക്‌ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റുസ്‌റ്റേഡിയം, നവിമുംബൈയിലെ ഡി.വൈ പാട്ടീല്‍സ്റ്റേഡിയം, കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റുസ്റ്റേഡിയം, കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക്‌ സ്റ്റേഡിയം, ഗോവയിലെ ജവഹര്‍ലാല്‍ നെഹ്‌റുസ്‌റ്റേഡിയം, ഗുവാഹതിയിലെ ഇന്ദിരാഗാന്ധി സ്‌റ്റേഡിയംഎന്നിവ മത്സര വേദികളായി അംഗീകരിച്ചു. ആള്‍ ഇന്ത്യാ ഫുട്‌ബാള്‍ ഫെഡറേഷനുമായി ചര്‍ച്ച നടത്തി മത്സരവേദികള്‍ ആവശ്യമെങ്കില്‍ പുനഃക്രമീകരിക്കാന്‍ […]

Read More

ഭഗത്‌സിംഗ്‌, രാജ്‌ഗുരു, സുഖദേവ്‌ എന്നിവരുടെ രക്തസാക്ഷിത്വ ദിനത്തില്‍ പ്രാധാനമന്ത്രിയുടെ പ്രണാമം

23മാര്‍ച്ച്‌ 2016 ന്യൂഡല്‍ഹി : ഭഗത്‌സിംഗ്‌, രാജ്‌ഗുരു, സുഖദേവ്‌ എന്നിവരുടെ രക്തസാക്ഷിത്വ ദിനത്തില്‍ പ്രാധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അവര്‍ക്ക്‌ പ്രണാമംഅര്‍പ്പിച്ചു. മൂവരുടെയും അജയ്യമായശൗര്യവും, രാജ്യസ്‌നേഹവുംതലമുറകളെ പ്രചോദിപ്പിക്കുമെന്ന്‌ പ്രധാനമന്ത്രി പറഞ്ഞു. തങ്ങളുടെ നവയൗവന കാലത്ത്‌ ഈ മൂന്ന്‌ പേരുംസ്വന്തം ജീവന്‍ ബലികൊടുത്തത്‌ വരുംതലമുറകള്‍ക്ക്‌ സ്വാതന്ത്ര്യത്തിന്റെ ശുദ്ധ വായുശ്വസിക്കാന്‍ വേണ്ടിയാണെന്ന്‌ പ്രധാനമന്ത്രി പറഞ്ഞു. Share this post:

Read More

രണ്ട്‌ ലക്ഷത്തിലധികം ഡിഫന്‍സ്‌ പെന്‍ഷന്‍ക്കാര്‍ക്കായി ഒരു റാങ്ക്‌ ഒരു പെന്‍ഷന്‍ പ്രകാരം പുതുക്കിയ പെന്‍ഷന്‍ ആനുകുല്യങ്ങള്‍ അനുവദിച്ചു

മാര്‍ച്ച്‌ 14 2016 ന്യൂഡല്‍ഹി : രാജ്യരക്ഷാ മന്ത്രാലയത്തിന്റെ കംട്രോളര്‍ ജനറല്‍ ഓഫ്‌ ഡിഫന്‍സ്‌ അക്കൗണ്ട്‌സ്‌ (സി.ജി.ഡി.എ)യ്‌ക്ക്‌ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡിഫന്‍സ്‌ പെന്‍ഷന്‍ വിതരണ ഓഫീസുകള്‍ സര്‍വ്വീസ്‌,അംഗപരിമിതര്‍ പെന്‍ഷന്‍ വാങ്ങുന്ന 2,21,224 ഡിഫന്‍സ്‌പെന്‍ഷണര്‍മാര്‍ക്ക്‌ പുതുക്കിയപെന്‍ഷന്‍ ആനുകുല്യങ്ങള്‍ അനുവദിച്ചു. 2016 മാര്‍ച്ച്‌ 1ന്‌ തന്നെ കുടിശ്ശികയുടെ ആദ്യ ഗഡു സഹിതം പെന്‍ഷന്‍കാരുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ട്‌. അശേഷിക്കുന്ന 1, 46,335ഫാമിലി പെന്‍ഷന്‍ക്കാര്‍ക്ക്‌ കുടിശ്ശിക സഹിതം ഈ മാസം അവസാനത്തോടെ ലഭിക്കും. ബാങ്കുകള്‍ പെന്‍ഷന്‍ പുതുക്കി നിശ്ചയിക്കുന്ന പ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കയാണ്‌. ഒരു […]

Read More

323 ഗ്രാമങ്ങള്‍ കൂടി വൈദ്യുതീകരിച്ചു; ഇതോടെ വൈദ്യുതി എത്തിയ ഗ്രാമങ്ങളുടെ എണ്ണം 6493 ആയി

മാര്‍ച്ച്‌ 14 2016 ന്യൂഡല്‍ഹി : ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമജ്യോതി യോജന പ്രകാരം കഴിഞ്ഞയാഴ്‌ച രാജ്യത്തെ 323 ഗ്രാമങ്ങള്‍ കൂടി വൈദ്യുതീകരിച്ചു. ഇവയില്‍ 86 എണ്ണം ഒഡീഷയിലും, 73 എണ്ണം ജാര്‍ഖണ്‌ഢിലും, 61 എണ്ണം ഉത്തര്‍ പ്രദേശിലും, 42 എണ്ണം അരുണാചല്‍ പ്രദേശിലും, 33 എണ്ണം ബീഹാറിലും, 16 എണ്ണം അസ്സമിലും, 6 എണ്ണം ഛത്തീസ്‌ഗഢിലും, 3 എണ്ണം മധ്യപ്രദേശിലുമാണ്‌. 2015-16 ല്‍ ഇതുവരെ മൊത്തം 6,497 ഗ്രാമങ്ങള്‍ ദീന്‍ ദയാല്‍ ഉപാധ്യായ പദ്ധതി പ്രകാരം […]

Read More

ബി.പി.എല്‍ കുടുംബത്തിലെ സ്‌ത്രീകള്‍ക്ക്‌ സൗജന്യ എല്‍.പി.ജി. കണക്ഷന്‍ പദ്ധതിയ്‌ക്ക്‌ കേന്ദ്ര മന്ത്രിസഭയുടെ അനുമതി.

മാര്‍ച്ച്‌ 10, 2016 ന്യൂഡല്‍ഹി : ബി.പി.എല്‍ കുടുംബത്തിലെ സ്‌ത്രീകള്‍ക്ക്‌ സൗജന്യ എല്‍.പി.ജി. കണക്ഷന്‍ നല്‍കുന്നതിനുള്ള പദ്ധതിയായ “പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്‌ക്ക്‌” ്‌ കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അംഗീകാരം നല്‍കി. 8000 കോടി രൂപയാണ്‌ ഈ പദ്ധതിയ്‌ക്കായി വകയിരുത്തിയിട്ടുള്ളത്‌. ഓരോ ബി.പി.എല്‍ കുടുംബത്തിനും എല്‍.പി.ജി. കണക്ഷന്‍ എടുക്കാന്‍ 1600 രൂപയുടെ സാന #്‌പത്തിക സഹായം ലഭിക്കും. സംസ്ഥാന ഗവണ്‍മെന്റുമായി കൂടി ആലോചിച്ചായിരിക്കും അര്‍ഹരായ ബിയ.പി.എല്‍ കുടുംബങ്ങളെ കണ്ടെത്തുക. 2016-17, 2017-18, 2018-19 വര്‍ഷങ്ങളിലായിരിക്കും പദ്ധതി നടപ്പിലാക്കുക. […]

Read More

സൂപ്പര്‍ഫോസ്‌ഫേറ്റ്‌ യൂണിറ്റുകള്‍ക്ക്‌ സബ്‌സിഡി ലഭിക്കുന്നതിനുള്ള മാനദദണ്‌ഡം പുതുക്കി

മാര്‍ച്ച്‌ 10, 2016 ന്യൂഡല്‍ഹി : രാസവളമേഖലയിലെ പരിഷ്‌ക്കാരങ്ങളുടെ ഭാഗമായി ന്യൂട്രിയന്റ്‌ ബേസ്‌ഡ്‌ സബ്‌സിഡി (എ.ബി.എസ്‌) പദ്ധതി പ്രകാരം സിംഗിള്‍ സൂപ്പര്‍ ഫോസ്‌ഫേറ്റ്‌ ( എസ്‌.എസ്‌്‌.പി. )യൂണിറ്റുകള്‍ക്ക്‌ സബ്‌സിഡി ലഭിക്കുന്നതിനുള്ള മാനദണ്‌ഡമായ കുറഞ്ഞ ശേഷി വിനിയോഗം എടുത്ത്‌ കളയാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിന്‌ ഉടന്‍ പ്രാബല്യമുണ്ടായിരിക്കും. 2015 ലെ പുതിയ യൂറിയ നയത്തിന്‌ അനുസൃതമായിട്ടാണിത്‌. യൂറിയ ഉല്‌പാദനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ ഈ വര്‍ഷം 17 […]

Read More

ഹൈഡ്രോ കാര്‍ബണ്‍ പര്യവേഷണ ലൈസന്‍സിംഗ്‌ നയം

മാര്‍ച്ച്‌ 10, 2016 ന്യൂഡല്‍ഹി : പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഹൈഡ്രോ കാര്‍ബണ്‍ പര്യവേഷണ ലൈസന്‍സിംഗ്‌ നയത്തിന്‌ (ഹെല്‍പ്പ്‌) അംഗീകാരം നല്‍കി. ഇതിന്റെ പ്രധാന സവിശേഷതകള്‍ ഇവയാണ്‌: 1. എല്ലാത്തരം ഹൈഡ്രോകാര്‍ബണുകള്‍ക്കും സമാനമായ പര്യാവേഷണ ലൈസന്‍സ്‌. 2.പ്രദേശത്തിന്റെ ഏക്കറേജില്‍ തുറന്ന സമീപനം. 3. ആദായം പങ്കിടലിന്‌ എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന മാതൃക. 4. ഉദലാപാദിപ്പിക്കുന്ന ക്രൂഡ്‌ ഓയിലും പ്രകൃതി വാതകവും വിപണനം ചെയ്യുന്നതിനും വില നിര്‍ണ്ണയത്തിനുള്ള സ്വാതന്ത്ര്യം ഈ […]

Read More

സേതുഭാരതം പദ്ധതി പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്‌തു

മാര്‍ച്ച്‌ 04, 2016 ന്യൂഡല്‍ഹി : ദേശീയ പാതകളില്‍ സുരക്ഷിതവും തടസ്സമില്ലാത്തതുമായ യാത്ര ഉറപ്പ്‌ വരുത്തുന്ന 50,000 കോടി രൂപയുടെ ബൃഹദ്‌ പദ്ധതിയായ സേതുഭാരതം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന്‌ ന്യൂഡല്‍ഹിയില്‍ ഉദ്‌ഘാടനം ചെയ്‌തു. 2019 ഓടെ എല്ലാ ദേശീയ പാതകളെയും റെയില്‍വെ ലെവല്‍ ക്രോസ്സിംഗ്‌ വിമുക്തമാക്കുകയാണ്‌ പദ്ധതിയുടെ ലക്ഷ്യം. 208 പുതിയ റോഡ്‌ മേല്‍പ്പാലങ്ങളും അടിപ്പാതകളും പണിയാന്‍ പദ്ധതിയുണ്ട്‌. 1500 പാലങ്ങള്‍ വീതി കൂട്ടുകയോ മാറ്റി സ്ഥാപിക്കുകയോ ചെയ്യും. സേതുഭാരതം പദ്ധതി ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ […]

Read More

കേരളം ഉള്‍പ്പെടെ 5 സംസ്ഥാനങ്ങളിലെ നിയമസഭ തെരെഞ്ഞെടുപ്പ്‌ തീയതികള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ വോട്ടെടുപ്പ്‌ മെയ്‌ 16 ന്‌ ഒറ്റഘട്ടമായി; വോട്ടെണ്ണല്‍ മെയ്‌ 19 ന്‌

മാര്‍ച്ച്‌ 04, 2016 ന്യൂഡല്‍ഹി :  കേരളം ഉള്‍പ്പെടെ 5 സംസ്ഥാനങ്ങളിലെ നിയമസഭ തെരെഞ്ഞെടുപ്പ്‌ തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ 140 നിയമസഭ സീറ്റുകളിലേയ്‌ക്കും ഒറ്റ ഘട്ടമായി മെയ്‌ 16 ന്‌ വോട്ടെടുപ്പ്‌ നടക്കും. മെയ്‌ 19 നാണ്‌ വോട്ടെണ്ണെല്‍. നിയമസഭാ തെരെഞ്ഞെടുപ്പ്‌ വിജ്ഞാപനം ഏപ്രില്‍ 22ന്‌ പുറപ്പെടുവിക്കും. അന്ന്‌ മുതല്‍ നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കാം. ഏപ്രില്‍ 29 നാണ്‌ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം. ഏപ്രില്‍ 30ന്‌ സൂക്ഷ്‌മ പരിശോധന നടക്കും. പത്രികകള്‍ പിന്‍വലിക്കാനുള്ള […]

Read More

ക്യാന്‍സറിന്റെയും പരമ്പരാഗത വൈദ്യത്തിന്റെയുംഗവേഷണ ശ്രമങ്ങളില്‍ഇന്ത്യയും അമേരിക്കയും പങ്കാളികളാകും.

ന്യൂഡല്‍ഹി : പാരമ്പര്യ വൈദ്യം സംബന്ധിച്ച പ്രഥമ ഇന്‍ഡോ – യു.എസ്‌ശില്‌പശാല ന്യൂഡല്‍ഹിയില്‍ഇന്നാരംഭിച്ചു. കേന്ദ്ര ആയുഷ്‌ സഹമന്ത്രി ശ്രീ. ശ്രീപദ്‌യസ്സോനായിക്കുംഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി ശ്രീ. റിച്ചാര്‍ഡ്‌ വെര്‍മ്മയും യു.എസ്‌. ഡിപ്പാര്‍ട്ട്‌മെന്റ്‌ഓഫ്‌ഹെല്‍ത്ത്‌&ഹ്യൂമണ്‍ സര്‍വീസസ്‌അസിസ്റ്റന്റ്‌സെക്രട്ടറിജിമ്മി കോള്‍ക്കറുംചേര്‍ന്ന്‌ശില്‌പശാലഉദ്‌ഘാടനം ചെയ്‌തു. ക്യാന്‍സര്‍ രോഗത്തിന്‌ നിലവില്‍ഇന്ത്യയിലും അമേരിക്കയിലുമുള്ള പരമ്പരാഗത ചിക്ത്‌സാരീതികള്‍ ശില്‌പശാലയില്‍ പങ്കെടുക്കുന്നവര്‍ പങ്ക്‌ വയ്‌ക്കും. ക്യാന്‍സര്‍ രോഗചികിത്സയില്‍വേദന കുറയ്‌ക്കുന്നതിലും ജീവിതത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലും ആയുഷ്‌മരുന്നുകള്‍ക്കുള്ളശേഷി സംബന്ധിച്ച തെളിവുകള്‍ രണ്ട്‌ ദിവസത്തെ ശില്‌പശാലഅവലോകനം ചെയ്യും. ആയുഷിന്റെ ആഗോള വത്‌ക്കരണമാണ്‌ ഗവണ്‍മെന്റ്‌ മുഖ്യശ്രദ്ധ കൊടുക്കുന്ന മേഖലകളില്‍ഒന്നെന്ന്‌ […]

Read More

തത്സമയഗതാഗത വിവരങ്ങള്‍റേഡിയോയിലൂടെ

മാര്‍ച്ച്‌ 03, 2016 ന്യൂഡല്‍ഹി : ദേശീയപാതകളിലൂടെയുള്ളഗതാഗത നീക്കത്തെക്കുറിച്ച്‌യാത്രക്കാര്‍ക്ക്‌വിവരം നല്‍കാന്‍ റേഡിയോ ചാനലിന്‌ (ഹൈവേഅഡൈ്വസറിസര്‍വീസസ്‌) ഗവണ്‍മെന്റ്‌തുടക്കമിടുന്നു. എന്‍.എച്ച്‌ 8ല്‍ ഡല്‍ഹിമുതല്‍ജയ്‌പൂര്‍വരെയുള്ള ഭാഗത്ത്‌ മൂന്ന്‌ ഘട്ടങ്ങളിലായി പരീക്ഷണാടിസ്ഥാനത്തില്‍ ഈ സേവനം നടപ്പിലാക്കും. ഒന്നാം ഘട്ടത്തില്‍ഡല്‍ഹി, ആള്‍വാര്‍, ജയ്‌പൂര്‍എന്നിവിടങ്ങളിലെആകാശവാണിസ്റ്റേഷനുകള്‍യാത്രക്കാര്‍ക്കായിതത്സമയഗതാഗത വിവരങ്ങള്‍ പ്രക്ഷേപണംചെയ്യും. ഒരുദിവസംഗതാഗത സംബന്ധിയായവിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ 22 ബുള്ളറ്റിനുകള്‍ പ്രക്ഷേപണംചെയ്യും. ഇതിനായി 3 മാസത്തേയ്‌ക്ക്‌ ആകാശവാണിയുമായി കരാര്‍ ഒപ്പുവെയ്‌ച്ചിട്ടുണ്ടെന്ന്‌കേന്ദ്ര റോഡ്‌ഗതാഗത, ഹൈവേവകുപ്പ്‌സഹമന്ത്രി ശ്രീ.പൊന്‍ രാധാകൃഷ്‌ണന്‍ ലോകസഭയില്‍രേഖാമൂലംവ്യക്തമാക്കി. ഗതാഗത സുരക്ഷയെക്കുറിച്ച്‌ബോധവത്‌ക്കരണം നല്‍കുന്നതിന്‌ ഈ വാര്‍ത്തകളില്‍ മുന്‍തൂക്കം നല്‍കും. Share this post:

Read More

മഹാറാണ പ്രതാപിന്റെ 475-ാം ജന്മവാര്‍ഷികം: പ്രത്യേക പ്രഭാഷണവുംദേശീയ സമ്മേളനവും

മാര്‍ച്ച്‌ 03, 2016 ന്യൂഡല്‍ഹി : മഹാറാണ പ്രതാപിന്റെ 475-ാമത്‌ ജന്മവാര്‍ഷികത്തോടനുബന്ധിച്ച്‌കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം, ന്യൂഡല്‍ഹിയിലെ നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയംആന്റ്‌ലൈബ്രറിയുംജയ്‌പൂരിലെ രാജസ്ഥാന്‍ സര്‍വ്വകലാശാലയുമായിചേര്‍ന്ന്‌പ്രത്യേക പ്രഭാഷണവുംദേശീയ സമ്മേളനവുംസംഘടിപ്പിക്കുന്നു. ജയ്‌പൂരിലെ രാജസ്ഥാന്‍ സര്‍വകലാശാല കാമ്പസില്‍ നാളെയാണ്‌ സമ്മേളനം. കോട്ടയിലെ വര്‍ദ്ധമാന്‍ മഹാവീര്‍ഓപ്പണ്‍ സര്‍വകലാശാല മുന്‍ വൈസ്‌ ചാന്‍സലര്‍ പ്രൊഫസര്‍. ഖനശ്യംലാല്‍ദേവ്‌റ പ്രത്യേക പ്രഭാഷണം നടത്തും. Share this post:

Read More

2015 കാലാവസ്ഥാ വ്യതിയാന രംഗത്തെ സുപ്രധാന വര്‍ഷം

ഫെബ്രുവരി 26, 2016 ന്യൂഡല്‍ഹി : ദേശീയ, അന്താരാഷ്‌ട്ര തലങ്ങളിലുള്ള കാലാവസ്ഥാ വ്യതിയാന സംരംഭങ്ങളെ സംബന്ധിച്ചിടത്തോളം സുപ്രധാന വര്‍ഷമായിരുന്നു 2015 എന്ന്‌ ശ്രീ അരുണ്‍ ജെയ്‌റ്റ്‌ലി പാര്‍ലമെന്റില്‍ അവതരിപ്പിച്ച 2015-16 ലെ സാമ്പത്തിക സര്‍വേയില്‍ പറയുന്നു. ഐക്യരാഷ്‌ട്ര സഭയുടെ പാരീസില്‍ നടന്ന കാലാവസ്ഥാ സമ്മേളനത്തിലെ (യുഎന്‍എഫ്‌സിസിസി) കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ചര്‍ച്ചകളിലും, കരാറുകളിലും ഇന്ത്യ നിര്‍ണായക പങ്ക്‌ വഹിച്ചു. പാരീസ്‌ കരാര്‍ സംബന്ധിച്ച കോണ്‍ഫറന്‍സ്‌ ഓഫ്‌ പാര്‍ട്ടീസിലും (സിഒപി-21) ഇന്ത്യ സുപ്രധാന പങ്ക്‌ വഹിച്ചു. അന്താരാഷ്‌ട്ര സോളാര്‍ […]

Read More

ജിഎസ്‌ടി നികുതി സംവിധാനത്തില്‍ മാറ്റങ്ങള്‍ സൃഷ്‌ടിക്കും

ഫെബ്രുവരി 26, 2016 ന്യൂഡല്‍ഹി : ആധുനിക നികുതി ചരിത്രത്തിലെ സുപ്രധാന പരിഷ്‌കരണങ്ങളില്‍ ഒന്നാണ്‌ ചരക്ക്‌, സേവന നികുതിയെന്ന്‌ (ജിഎസ്‌ടി) സാമ്പത്തിക സര്‍വ്വേ പറയുന്നു. കേന്ദ്രത്തിലും, 28 സംസ്ഥാനങ്ങളിലും, ഏഴ്‌ കേന്ദ്ര ഭരണപ്രദേശങ്ങളിലും ചരക്ക്‌, സേവന നികുതി നടപ്പാക്കുന്നതിന്‌ ഭരണഘടനാ ഭേദഗതി ആവശ്യമാണ്‌. 20 ലക്ഷത്തിനും 25 ലക്ഷത്തിനുമിടയില്‍ എക്‌സൈസ്‌, സേവന നികുതിദായകരെ ബാധിക്കുന്ന ജിഎസ്‌ടി ഇന്ത്യന്‍ നികുതി സംവിധാനത്തില്‍ വലിയ തോതിലുള്ള മാറ്റങ്ങള്‍ക്ക്‌ കാരണമാകുമെന്ന്‌ സാമ്പത്തിക സര്‍വേ പറയുന്നു. സമ്പദ്‌വ്യവസ്ഥയുടെ 85 ശതമാനവും നികുതി സംവിധാനത്തിന്‌ […]

Read More

വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരമുയര്‍ത്തുന്നതില്‍ ശ്രദ്ധ പതിപ്പിക്കണമെന്ന്‌ സാമ്പത്തിക സര്‍വ്വേ

ന്യൂഡല്‍ഹി : ഫെബ്രുവരി 26, 2016 വിദ്യാഭ്യാസം, ആരോഗ്യം, ഭവന സൗകര്യങ്ങള്‍ എന്നിവ നേടുന്നതിലുള്ള അന്തരത്തെ പ്രതിഫലിപ്പിക്കുന്നതാണ്‌ രാജ്യത്തെ സാമൂഹിക അടിസ്ഥാനസൗകര്യ സാഹചര്യമെന്ന്‌ കേന്ദ്ര ധനകാര്യമന്ത്രി ശ്രീ അരുണ്‍ ജെയ്‌റ്റ്‌ലി പാര്‍ലമെന്റില്‍ അവതരിപ്പിച്ച 2015-16 ലെ സാമ്പത്തിക സര്‍വേ വ്യക്തമാക്കുന്നു. വിദ്യാഭ്യാസത്തിനുള്ള അവസരങ്ങളും, മെച്ചപ്പെട്ട ആരോഗ്യ സൗകര്യങ്ങളും സംബന്ധിച്ച്‌ ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അന്തരം പരിഹരിക്കുന്ന വിധത്തിലുള്ള സമഗ്ര വളര്‍ച്ചയാണ്‌ രാജ്യത്തിനാവശ്യമെന്നും സര്‍വ്വേ ചൂണ്ടിക്കാണിക്കുന്നു. മാനവ മൂലധനത്തിലുള്ള നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിലൂടെ ജനങ്ങളുടെ ഉത്‌പാദനക്ഷമത വര്‍ദ്ധിപ്പിക്കാമെന്ന്‌ സര്‍വ്വേ പറയുന്നു. വിദ്യാഭ്യാസം, […]

Read More

കാര്‍ഷികോത്‌പാദന വളര്‍ച്ചയ്‌ക്ക്‌ഊന്നല്‍ നല്‍കണം

ഫെബ്രുവരി 26, 2016 ന്യൂഡല്‍ഹി : രണ്ടു വര്‍ഷം തുടര്‍ച്ചയായി വരള്‍ച്ച നേരിടേണ്ടിവന്നതും ഉല്‍പാദനം കുറഞ്ഞതും മുഖ്യവിളകള്‍ കൃഷി ചെയ്യുന്നതു കുറഞ്ഞതും രാജ്യത്തു കൃഷി തളരാനിടയാക്കിയെന്ന്‌ 2015-16ലെ സാമ്പത്തിക സര്‍വേ. ജനതയ്‌ക്കു ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും കര്‍ഷകര്‍ക്കു സുസ്ഥിരമായ ഉപജീവനമാര്‍ഗം നേടിക്കൊടുക്കുന്നതിനും കാര്‍ഷികരംഗം പരിഷ്‌കരിക്കപ്പെടേതു്‌. ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുകയും ജലസേചനരംഗത്തു സാങ്കേതികപരിഷ്‌കാരങ്ങള്‍ നടപ്പാക്കുകയും വഴി വേണം ഈ സാധ്യമാക്കാന്‍. ജലസേചനം മെച്ചമാര്‍ന്നതാക്കാന്‍ ചെയ്യേ കാര്യങ്ങള്‍ സര്‍വേയില്‍ വിശദമാക്കുന്നു്‌.നല്ല ഇനം വിത്തുകള്‍ കുറഞ്ഞ വിലയ്‌ക്കു ലഭ്യമാക്കണമെന്നും നിര്‍ദേശമു്‌.നല്ലയിനം വിത്തുകള്‍ വികസിപ്പിച്ചെടുക്കാന്‍ ഗവേഷണം […]

Read More

അടിസ്ഥാന സൗകര്യ വികസനത്തിന്‌ നിരവധി പദ്ധതികള്‍

ഫെബ്രുവരി 26, 2016 ന്യൂഡല്‍ഹി : 2015-16 ല്‍ നിര്‍മ്മാണ മേഖലയുടെ മികച്ച പ്രകടനത്തിന്റെ വെളിച്ചത്തില്‍ വ്യാവസായിക രംഗം ഉയര്‍ന്ന വളര്‍ച്ച കൈവരിച്ചു. വ്യവസായ വളര്‍ച്ചയ്‌ക്ക്‌ അനുഗുണമായ സാഹചര്യം സൃഷ്‌ടിക്കുന്നതിന്‌ ഗവണ്‍മെന്റ്‌ കൈക്കൊണ്ട നിരവധി നയപരമായ നടപടികളുടെ ഫലമായി നേരിട്ടുള്ള വിദേശ നിക്ഷേപം വര്‍ദ്ധിക്കുകയുംഅടിസ്ഥാന സൗകര്യമേഖല മികച്ച പ്രകടനം കാഴ്‌ച വെയ്‌ക്കുകയും ചെയ്‌തു. മേക്ക്‌ ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ട്‌ അപ്പ്‌ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, സ്‌മാര്‍ട്ട്‌ സിറ്റികള്‍, വ്യാപാരം ചെയ്യല്‍ സുഗമമാക്കല്‍ തുടങ്ങി നാഴികക്കല്ലുകളായി മാറിയ ഉദ്യമങ്ങളിലൂടെ […]

Read More

ഊര്‍ജ്ജമേഖലയില്‍ കഴിഞ്ഞ രണ്ട്‌ വര്‍ഷത്തിനിടെ മികച്ച പുരോഗതി; ഉത്‌പാദനശേഷിയില്‍ റെക്കോര്‍ഡ്‌

ഫെബ്രുവരി 26, 2016 ന്യൂഡല്‍ഹി : കഴിഞ്ഞ രണ്ട്‌ വര്‍ഷത്തിനിടെ രാജ്യത്തെ ഊര്‍ജ്ജമേഖലയില്‍ സമ്പൂര്‍ണ്ണമായ മാറ്റങ്ങളാണ്‌ ഉണ്ടായതെന്ന്‌ സാമ്പത്തിക സര്‍വ്വെ പറയുന്നു. 2014-15 ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും വലിയ ഉത്‌പാദനശേഷി വര്‍ദ്ധനവായ 26.5 ജിഗാ വാട്‌സിന്‌ സാക്ഷ്യം വഹിച്ചു. കഴിഞ്ഞ അഞ്ച്‌ വര്‍ഷത്തിനിടെ ശരാശരി വാര്‍ഷിക വര്‍ദ്ധന ഏകദേശം 19 ജിഗാ വാട്ടായിരുന്നു. ഇതിലൂടെ വൈദ്യുതി കമ്മിയും ഏറ്റവും കുറഞ്ഞ നിരക്കായ 2.4 ശതമാനത്തില്‍ എത്തിച്ചു. ഉജ്ജ്വല്‍ ഡിസ്‌കോം അഷ്വറന്‍സ്‌ യോജന (UDAY) വഴി കേന്ദ്ര […]

Read More

പാലുത്‌പാദനത്തില്‍ ഇന്ത്യ ഒന്നാമതെത്തി; 6.26 ശതമാനത്തിന്റെ വളര്‍ച്ച

ഫെബ്രുവരി 26, 2016 ന്യൂഡല്‍ഹി : ലോകത്ത്‌ ആകെ ഉത്‌പാദിപ്പിക്കുന്ന പാലിന്റെ 18.5 ശതമാനം ഉത്‌പാദിപ്പിച്ചുകൊണ്ട്‌ പാലുത്‌പാദനത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനം കൈവരിച്ചതായി സാമ്പത്തിക സര്‍വ്വെ പറയുന്നു. 2014-15 ല്‍ 146.3 ദശലക്ഷം ടണ്ണിന്റെ ഉത്‌പാദനമാണ്‌ കൈവരിച്ചത്‌. 2013-14 ല്‍ ഇത്‌ 137.69 ദശലക്ഷം ടണ്ണായിരുന്നു. 6.26 ശതമാനത്തിന്റെ വളര്‍ച്ചയാണ്‌ കൈവരിച്ചത്‌. ലോക ഭക്ഷ്യസംഘടനയുടെ കണക്ക്‌ പ്രകാരം ആഗോള പാലുത്‌പാദനത്തില്‍ 3.1 ശതമാനമാണ്‌ വളര്‍ച്ച. ഇന്ത്യയില്‍ പാലിന്റെ പ്രതിശീര്‍ഷ ലഭ്യത 1990-91 ലെ 176 ഗ്രാം പ്രതിദിനം […]

Read More

വിദേശ വ്യാപാര കരാറുകള്‍ കയറ്റിറക്കുമതി വര്‍ദ്ധിപ്പിച്ചു

ഫെബ്രുവരി 26, 2016 ന്യൂഡല്‍ഹി : 2000-ാമാണ്ടിന്റെ മദ്ധ്യത്തിനുശേഷം ഇന്ത്യയുടെ വിദേശ വ്യാപാര കരാറുകള്‍ ഇരട്ടിച്ച്‌ ഇപ്പോള്‍ ഏതാണ്ട്‌ 42 എണ്ണമായി. ഇതുവഴി കരാര്‍ ഒപ്പിട്ട രാജ്യങ്ങളുമായുള്ള വ്യാപാരത്തില്‍ വന്‍ വര്‍ദ്ധനയുണ്ടായതായി സാമ്പത്തിക സര്‍വ്വെ ചൂണ്ടിക്കാട്ടുന്നു.കയറ്റുമതിയേക്കാള്‍ ഇറക്കുമതി വ്യാപാരത്തിലാണ്‌ വര്‍ദ്ധയുണ്ടായിട്ടുള്ളത്‌. ആസിയാന്‍ കരാറിന്റെ കാര്യത്തില്‍ ഇറക്കുമതിയിലും കയറ്റുമതിയിലും വര്‍ദ്ധനയുണ്ടായി. കയറ്റുമതിയില്‍ 33 ശതമാനത്തിന്റെ വര്‍ദ്ധവുണ്ടായപ്പോള്‍ ഇറക്കുമതിയില്‍ 79 ശതമാനത്തിന്റെ വര്‍ദ്ധനയാണ്‌ രേഖപ്പെടുത്തിയത്‌. Share this post:

Read More

നടപ്പു സാമ്പത്തിക വര്‍ഷം വളര്‍ച്ച ഏഴ്‌ ശതമാനത്തിലധികമാകും; അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ എട്ട്‌ ശതമാനം കവിയുമെന്ന്‌ 2015-16 ലെ സാമ്പത്തിക സര്‍വ്വെ

ഫെബ്രുവരി 26, 2016 ന്യൂഡല്‍ഹി : 2016-17 ല്‍ തുടര്‍ച്ചയായ മൂന്നാംവട്ടവും ഇന്ത്യന്‍ സമ്പദ്‌ഘടന ഏഴ്‌ ശതമാനത്തിലധികം വളര്‍ച്ച കൈവരിക്കുമെന്ന്‌ കേന്ദ്ര ധനകാര്യമന്ത്രി ശ്രീ. അരുണ്‍ ജെയ്‌റ്റ്‌ലി പാര്‍ലമെന്റില്‍ ഇന്ന്‌ സമര്‍പ്പിച്ച 2015-16 ലെ സാമ്പത്തിക സര്‍വ്വെ വ്യക്തമാക്കുന്നു. സാധാരണ തോതിലുള്ള കാലവര്‍ഷം ആഗോള സാമ്പത്തിക മാന്ദ്യം തുടങ്ങിയവയാണ്‌ ഇതിന്‌ വഴിയൊരുക്കിയത്‌. പരിഷ്‌ക്കരണ പ്രക്രിയ മുന്നോട്ട്‌ കൊണ്ടു പോകാന്‍ ഗവണ്‍മെന്റ്‌ പ്രതിഞ്‌ജാബദ്ധമായതിനാല്‍ അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കകം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ ഗതിവേഗം എട്ട്‌ ശതമാനമോ അതിലധികമോ ആകുമെന്ന്‌ […]

Read More

ആഗോള സാമ്പത്തിക മാന്ദ്യത്തിനിടയിലും ഇന്ത്യ മികച്ച വളര്‍ച്ച നേടി; സാമ്പത്തിക സര്‍വ്വെ

ഫെബ്രുവരി 26, 2016 ന്യൂഡല്‍ഹി : ആഗോള സമ്പദ്‌ഘടന മാന്ദ്യത്തിന്റെ പിടിയിലാണെങ്കിലും രാജ്യം മികച്ച വളര്‍ച്ച കൈവരിക്കുമെന്ന്‌ സൂചനകള്‍ നല്‍കുന്ന 2015-16 ലെ സാമ്പത്തിക സര്‍വ്വെ കേന്ദ്ര ധനകാര്യ മന്ത്രി ശ്രീ. അരുണ്‍ ജെയ്‌റ്റ്‌ലി പാര്‍ലമെന്റിന്റെ മേശപ്പുറത്ത്‌ വച്ചു. പരിഷ്‌ക്കരണ പ്രക്രിയ മുന്നോട്ട്‌ കൊണ്ടു പോകാന്‍ ഗവണ്‍മെന്റ്‌ പ്രതിഞ്‌ജാബദ്ധമാണെന്ന്‌ സര്‍വ്വെ വ്യക്തമാക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 2016-17 ല്‍7 മുതല്‍ 7.75 ശതമാനം വരെയാകുമെന്ന്‌ പ്രതീക്ഷിക്കുന്നതായി സര്‍വ്വെ പറഞ്ഞു. 2014-15 ല്‍ 7.2 ശതമാനവും, 2015-16 ല്‍ […]

Read More

ബാര്‍ക്കിന്റെ പുതിയഡയറക്‌ടറായി കെ.എന്‍.വ്യാസ്‌ ചുമതലയേറ്റു

ന്യൂഡല്‍ഹി : ഭാഭാഅണുശക്തിഗവേഷണകേന്ദ്രത്തിന്റെ (ബി.എ.ആര്‍.സി) പുതിയഡയറക്‌ടറായി ശ്രീ.കെ.എന്‍.വ്യാസ്‌ ചുമതലയേറ്റു. ബാര്‍ക്കിലെറിയാക്‌ടര്‍പ്രോജക്‌ട്‌ ഗ്രൂപ്പിന്റെഅസ്സോസിയേറ്റ്‌ഡയറക്‌ടര്‍ആയിരുന്നു അദ്ദേഹം. ബാര്‍ക്ക്‌ട്രെയിനിംഗ്‌സ്‌കൂളിലെ 22-ാമത്‌ ബാച്ചില്‍ നിന്നും ബിരുദമെടുത്ത ശ്രീ.വ്യാസ്‌കഴിഞ്ഞ 36 വര്‍ഷത്തിനിടെആണവറിയാക്‌ടറുകളിലെ ഇന്ധനങ്ങളുടെരൂപകല്‌പനയിലുംവിശകലനത്തിലുംവിപുലമായ പരിചയസമ്പത്ത്‌ ആര്‍ജ്ജിച്ചിട്ടുണ്ട്‌. ഫ്രാന്‍സിലെ ഐറ്ററില്‍സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ടെസ്റ്റ്‌ ബ്ലാങ്കറ്റ്‌മൊഡ്യൂളിന്റെരൂപകല്‌പനയിലുംവിശകലനത്തിലുംഅദ്ദേഹം ശ്രദ്ധേയമായ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. ഹോമി ഭാഭ ശാസ്‌ത്ര സാങ്കേതികഅവാര്‍ഡ്‌ഉള്‍പ്പെടെ നിരവധി പുരസ്‌ക്കാരങ്ങള്‍ക്ക്‌അര്‍ഹനായ ശ്രീ. വ്യാസ്‌ ഇന്ത്യന്‍ നാഷണല്‍ അക്കാഡമിഓഫ്‌എഞ്ചിനീയറിംഗിന്റെഫെല്ലോകൂടിയാണ്‌. Share this post:

Read More

അമിതാവ ഭട്ടചാര്യയും, ബിമല്‍ജൂല്‍ക്കയുംദിവ്യ പ്രകാശ്‌ സിന്‍ഹയും കേന്ദ്ര വിവരാവകാശ കമ്മിഷണര്‍മാര്‍

ന്യൂഡല്‍ഹി : സ്റ്റാഫ്‌സെലക്ഷന്‍ കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ ശ്രീ. അമിതാവ ഭട്ടാചാര്യഐ.എ.എസ്‌, കേന്ദ്ര വാര്‍ത്താവിതരണപ്രക്ഷേപണ മന്ത്രലയം മുന്‍ സെക്രട്ടറി ശ്രീ. ബിമല്‍ജൂല്‍ക്കഐ.എ.എസ്‌, കേന്ദ്ര കാബിനറ്റ്‌സെക്രട്ടറിയേറ്റില്‍സുരക്ഷയുടെചുമതലയുണ്ടായിരുന്ന മുന്‍ സെക്രട്ടറി ശ്രീ. ദിവ്യ പ്രകാശ്‌ സിന്‍ഹ ഐ.പി.എസ്‌. എന്നിവരെകേന്ദ്ര വിവരാവകാശകമ്മിഷനില്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍മാരായി നിയമിച്ചു. 2005ലെ വിവരാവകാശ നിയമ പ്രകാരംചുമതലഏല്‍ക്കുന്ന അന്ന്‌മുതല്‍ 5 വര്‍ഷക്കാലത്തേയ്‌ക്കോ, 65 വയസ്സ്‌ പൂര്‍ത്തിയാകുന്നത്‌ വരെയോ, ഏതാണോആദ്യം, അതുവരെയാകുംഇവരുടെ നിയമന കാലാവധി. Share this post:

Read More

ആറുസംസ്ഥാനങ്ങളിലെ 13 നഗരങ്ങളില്‍ അമൃത്‌ പദ്ധതിക്ക്‌ അംഗീകാരം

ന്യൂഡല്‍ഹി : അടല്‍ മിഷന്‍ ഫോര്‍റീജുവനേഷന്‍ & അര്‍ബന്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍(അമൃത്‌) പദ്ധതിക്ക്‌ കീഴില്‍ആറുസംസ്ഥാനങ്ങളിലെ 13 നഗരങ്ങളില്‍ 495.11 കോടിരൂപയുടെ നിക്ഷേപത്തിന്‌ കേന്ദ്ര നഗരവികസന മന്ത്രാലയം അനുമതി നല്‍കി. ഗുവാഹത്തി, ജമ്മു, ശ്രീനഗര്‍, പഞ്ചിം, ഷില്ലോങ്‌, അഗര്‍ത്തല, പുതുച്ചേരിഎന്നിവയടക്കമുള്ള നഗരങ്ങളിലെ നിക്ഷേപ പദ്ധതികള്‍ക്ക്‌ നഗരവികസന സെക്രട്ടറി ശ്രീ മധുസൂദന്‍ പ്രസാദ്‌ അധ്യക്ഷതനായ മന്ത്രിതല അപെക്‌സ്‌സമിതിയാണ്‌ അനുമതി നല്‍കിയത്‌. പദ്ധതി അടങ്കല്‍ തുകയായ 495.11 കോടിരൂപയില്‍കേന്ദ്ര ഗവണ്‍മെന്റ്‌സഹായമായി 426 കോടിരൂപ നല്‍കും. അസമിന്‌ 186.27 കോടിരൂപ, ജമ്മു കശ്‌മീരിന്‌ 171 […]

Read More

എല്ലാവിതരണ കമ്പനികളും 2019 ഓടെ ലാഭത്തിലാക്കും: കേന്ദ്രമന്ത്രി പീയുഷ്‌ഗോയല്‍

ന്യൂഡല്‍ഹി : എല്ലാഊര്‍ജ്ജവിതരണ കമ്പനികളെയും 2019ന്‌ മുന്‍പായി ലാഭത്തിലാക്കാന്‍ സാധിക്കുമെന്ന്‌കേന്ദ്ര ഊര്‍ജ്ജ, കല്‍ക്കരി, നവ പുനരുപയോഗഊര്‍ജ്ജവകുപ്പ്‌ മന്ത്രി ശ്രീ പീയുഷ്‌ഗോയല്‍വിശ്വാസം പ്രകടിപ്പിച്ചു. പവര്‍ഫോക്കസ്‌ഉച്ചകോടിയില്‍ പങ്കെടുക്കുകയായിരുന്നുഅദ്ദേഹം. 5542 ഗ്രാമങ്ങള്‍ഇതേവരെവൈദ്യുതീകരിച്ചുകഴിഞ്ഞെന്നും 1390 ഗ്രാമങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 2015-16ലെ ഗ്രാമവൈദ്യുതീകരണലക്ഷ്യം 2800 ആയിരുന്നത്‌ 5800 ആയി പുനക്രമീകരിച്ചിട്ടുണ്ടെന്നുംമാര്‍ച്ച്‌അവസാനത്തോടെ 7000 ഗ്രാമങ്ങളെവൈദ്യുതീകരിക്കുകയെന്ന ലക്ഷ്യമാണ്‌ഉദ്യോഗസ്ഥര്‍സ്വയം നിശ്ചയിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഉജ്ജ്വല്‍ഡിസ്‌കോം അഷ്വറന്‍സ്‌ യോജന(ഉദയ്‌) അനുസരിച്ചുള്ളസംസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമെന്നുംആത്മാര്‍ത്ഥ പ്രവര്‍ത്തനം കാഴ്‌ചവയ്‌ക്കുന്ന സംസ്ഥാനങ്ങള്‍ക്ക്‌കേന്ദ്രത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കേരളം, കര്‍ണ്ണാടകതുടങ്ങികൂടുതല്‍സംസ്ഥാനങ്ങള്‍ പദ്ധതിയില്‍ […]

Read More

പരിശീലകരുടെഅഭാവം

ന്യൂഡല്‍ഹി : നൈപുണ്യവികസന പദ്ധതികള്‍ രാജ്യമെമ്പാടും നടപ്പാക്കാന്‍ ആവശ്യത്തിന്‌ പരിശീലകര്‍ലഭ്യമല്ലെന്നതിനെ കുറിച്ച്‌ഗവണ്‍മെന്റ്‌ബോധവാന്മാരാണെന്ന്‌കേന്ദ്ര നൈപുണ്യവികസന, സംരംഭകത്വ മന്ത്രി ശ്രീരാജീവ്‌ പ്രതാപ്‌ റൂഡി പറഞ്ഞു. വിവിധ പരിശീലന പദ്ധതികളിലായി 25 ലക്ഷം പേരെയാണ്‌ നിലവില്‍ പരിശീലിപ്പിക്കേണ്ടത്‌. ഇതിന്‌ ഏകദേശം 1,25,000 പരിശീലകരെആവശ്യമാണ്‌. ക്രാഫ്‌ട്‌ഇന്‍സ്‌ട്രക്‌റ്റര്‍ ട്രെയ്‌നിങ്ങ്‌സ്‌കീമിനു കീഴിലുള്ളകേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ നിന്ന്‌ പഠിച്ചിറങ്ങിയഏകദേശം 25,000 പരിശീലകരാണ്‌ലഭ്യമായിട്ടുള്ളത്‌. പരിശീലകരുടെ പരിശീലനത്തിനായി 30 കേന്ദ്ര സ്ഥാപനങ്ങളും 16 സംസ്ഥാന, സ്വകാര്യസ്ഥാപനങ്ങളുമാണ്‌ഇന്ത്യയിലുള്ളത്‌. ഇവയില്‍ നിന്ന്‌ പ്രതിവര്‍ഷം പരിശീലനം സിദ്ധിച്ച്‌ പുറത്തിറങ്ങുന്നത്‌ 10,600 ഓളം പരിശീലകരാണ്‌. ഇവരില്‍ ഭൂരിപക്ഷവും […]

Read More

അസംസ്‌കൃത എണ്ണവിലകുറഞ്ഞു

ന്യൂഡല്‍ഹി : അസംസ്‌കൃത എണ്ണയുടെഇന്ത്യയ്‌ക്കു ബാധകമായഅന്താരാഷ്‌ട്ര വില ബാരലിന്‌ 30.79 ഡോളറായികുറഞ്ഞു. 2016 ഫെബ്രുവരി 23 ലെ നിരക്കാണിത്‌. തൊട്ടു മുന്‍ വിപണന ദിവസമായ 2016 ഫെബ്രുവരി 22-ന്‌ ഇത്‌ 31.26 ഡോളറായിരുന്നു. പെട്രോളിയം പ്രകൃതിവാതക മന്ത്രാലയത്തിനു കീഴിലുള്ള പെട്രോളിയം പ്ലാനിങ്‌ആന്റ്‌ അനാലിസിസ്‌സെല്‍ആണ്‌ഇന്ന്‌ ഈ കണക്ക്‌ പുറത്തുവിട്ടത്‌. രൂപ നിരക്കിലുംഅസംസ്‌കൃത എണ്ണവില ബാരലിന്‌ 2113.53 രൂപയായികുറഞ്ഞു. 2016 ഫെബ്രുവരി 22-ന്‌ എണ്ണവില ബാരലിന്‌ 2142.93 രൂപ ആയിരുന്നു. രൂപ-ഡോളര്‍വിനിമയനിരക്കില്‍രൂപയുടെമൂല്യം 2016 ഫെബ്രുവരി 22-ന്‌ 68.55 രൂപയായിരുന്നത്‌ ഫെബ്രുവരി […]

Read More

ഐആര്‍എന്‍എസ്‌എസ്‌ പരമ്പര 2016 ആദ്യ പകുതിയോടെസജ്ജമാകും

ന്യൂഡല്‍ഹി : ഇന്ത്യന്‍ സ്‌പേസ്‌റിസര്‍ച്ച്‌ഓര്‍ഗനൈസേഷന്റെഗതിനിര്‍ണ്ണയ ഉപഗ്രഹ സംവിധാനമായ ഇന്ത്യന്‍ റീജണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ്‌സിസ്റ്റം(ഐആര്‍എന്‍എസ്‌എസ്‌) 2016 ആദ്യ പകുതിയോടെസജ്ജമാകുമെന്ന്‌കേന്ദ്ര ആണവോര്‍ജ്ജ, ബഹിരാകാശ മന്ത്രി ഡോ. ജിതേന്ദ്ര സിങ്ങ്‌ പറഞ്ഞു. ഏഴു ഉപഗ്രങ്ങളുള്ള ശ്രേണിയിലെഅഞ്ചാമത്‌ ഉപഗ്രഹം 2016 ജനുവരി 20ന്‌ ശ്രീഹരിക്കോട്ടയിലെസതീഷ്‌ ധവാന്‍ ബഹിരാകാശകേന്ദ്രത്തില്‍ നിന്ന്‌വിജയകരമായിവിക്ഷേപിച്ചിരുന്നു. സംവിധാനത്തിന്‌ അനുയോജ്യമായ ഗ്രൗണ്ട്‌സപ്പോര്‍ട്ട്‌സിസ്റ്റം കണ്ടെത്താന്‍ റഷ്യയുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. Share this post:

Read More

റെയില്‍വേ ബജറ്റ്‌രേഖകള്‍ ഇന്റര്‍നെറ്റ്‌ വഴിവിതരണംചെയ്യും; പരിസ്ഥിതിസൗഹൃദ നടപടിയുമായിറെയില്‍വേ മന്ത്രാലയം

ന്യൂഡല്‍ഹി : ഇക്കൊല്ലത്തെ റെയില്‍വേ ബജറ്റുമായി ബന്ധപ്പെട്ട രേഖകള്‍ ഇന്റര്‍നെറ്റ്‌, ഇന്‍ട്രാനെറ്റ്‌, ഇ മെയില്‍ സംവിധാനങ്ങള്‍ വഴിവിതരണംചെയ്യുകവഴിറെയില്‍വേ മന്ത്രാലയത്തിന്റെ ബജറ്റ്‌വിഭാഗം 12 ലക്ഷം എ-4 സൈസ്‌ പേപ്പറുകളും 26 ലക്ഷം പേജുകളിലെ അച്ചടിയുംലാഭിച്ചു. മന്ത്രാലയത്തിന്റെ പരിസ്ഥിതിസൗഹൃദ നടപടികളുടെ ഭാഗമായാണ്‌വിവരസാങ്കേതികവിദ്യ ഉപയോഗിച്ച്‌ വിവരങ്ങള്‍ കൈമാറാനുള്ള ഈ രീതിസ്വീകരിച്ചത്‌്‌. റെയില്‍വേ ബജറ്റ്‌ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങളും ബജറ്റ്‌ അവതരണത്തിന്റെ തത്സമയ സംപ്രേഷണവുംലഭ്യമാക്കാനായി http://www.railbudget2016.indianrailways.gov.in എന്ന വെബ്‌സൈറ്റും മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്‌. Share this post:

Read More