ദേശീയം
അച്ഛാ ദിന്‍ വീണ്ടും ആഗയാ; ഗ്യാസിന് വില കുത്തനെ കൂട്ടി

01/11/2017

ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക വില വീണ്ടും വര്‍ദ്ധിപ്പിച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍.പി.ജി സിലിണ്ടറിന് 94 രൂപയും വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 148 രൂപയും കൂട്ടി. വീട്ടാവശ്യത്തിനുള്ള പുതിയ സിലിണ്ടറിന് 729 രൂപയും വാണിജ്യാവശ്യങ്ങള്‍ക്കുള്ള പുതിയ സിലിണ്ടറിന് 1289യും നല്‍കണം. ഇന്നലെ അര്‍ദ്ധരാത്രയാേട് കൂടി പുതുക്കിയ വില നിലവില്‍ വന്നു. കഴിഞ്ഞ മാസം യഥാക്രമം 49 രൂപയും 78 രൂപയും വര്‍ദ്ധിപ്പിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ ഈ മാസവും വിലകൂട്ടിയത്. മെയ്മാസത്തിന് ശേഷം ആറാം തവണയാണ് പാചകവാതകത്തിന് വിലവര്‍ദ്ധിപ്പിക്കുന്നത്.

Share this post: