ആധാറില്‍ ഇളവനുവദിച്ച് കേന്ദ്രം

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/%E0%B4%A6%E0%B5%87%E0%B4%B6%E0%B5%80%E0%B4%AF%E0%B4%82/%E0%B4%86%E0%B4%A7%E0%B4%BE%E0%B4%B1%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%87%E0%B4%B3%E0%B4%B5%E0%B4%A8%E0%B5%81%E0%B4%B5%E0%B4%A6%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D-%E0%B4%95%E0%B5%87/">
Twitter

ആധാറില്‍ ഇളവനുവദിച്ച് കേന്ദ്രം

26/10/2017

ന്യൂഡല്‍ഹി: മൊബൈല്‍ നമ്പറും ബാങ്ക് അക്കൗണ്ടും അടക്കം ആധാരുമായി ബന്ധിപ്പിക്കാനുള്ള സമയം മാര്‍ച്ച് 31വരെ നീട്ടിനല്‍കുന്നതായി കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയില്‍ അറിയച്ചു. ആധാര്‍ ബന്ധിപ്പിക്കുമെന്ന് ഉറപ്പു നല്‍കുന്നവര്‍ക്കും നിലവില്‍ ആധാര്‍ ഇല്ലാത്തവര്‍ക്കും ഇളവ് നല്‍കുകയുള്ളൂ. നേരത്തേ ഡിസംബര്‍ 31 വരെയായിരുന്നു ആധാര്‍ ബന്ധിപ്പിക്കാനുള്ള സമയം.

നിലവില്‍ ആധാര്‍ കാര്‍ഡ് ലഭ്യമായവരെല്ലാം അത് സിം കാര്‍ഡുമായും ബാങ്ക് അക്കൗണ്ടുകളുമായും പാന്‍ കാര്‍ഡുമായും ഉള്‍പ്പെടെ ബന്ധിപ്പിക്കണമെന്നാണു സര്‍ക്കാര്‍ നിര്‍ദേശം. അതേസമയം ക്ഷേമപദ്ധതികളുടെ ആനുകൂല്യം ലഭിക്കണമെങ്കില്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന നിലപാട് ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് ഒരുകൂട്ടം ഹര്‍ജിക്കാര്‍ ആരോപിച്ചു.

 

പരീക്ഷ എഴുതണമെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് ആധാര്‍ കാര്‍ഡുണ്ടായിരിക്കണമെന്ന മട്ടില്‍ സിബിഎസ്ഇ നടത്താനിരിക്കുന്ന പരിഷ്‌കാരങ്ങള്‍ക്കെതിരെയും ഹര്‍ജിക്കാര്‍ പ്രതിഷേധമുയര്‍ത്തി. ഇത്തരത്തിലുള്ള ഒരു കൂട്ടം ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്. ആധാര്‍ നിര്‍ബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലെ അന്തിമവാദം നടക്കാനിരിക്കുകയാണ്. ആധാറുമായി ബന്ധിപ്പിക്കാന്‍ ജനങ്ങളെ സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്ന സാഹചര്യത്തില്‍ ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്നും ആവശ്യമുണ്ട്. ആധാര്‍ ബന്ധിപ്പിക്കാന്‍ ആഗ്രഹമില്ലാത്തവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുക്കില്ലെന്ന ഉറപ്പു ലഭിക്കേണ്ടതുണ്ടെന്നും ഹര്‍ജിക്കാര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഒക്ടോബര്‍ 30ന് നിലപാടു വ്യക്തമാക്കാന്‍ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ആധാറുമായി മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ എളുപ്പമാക്കി.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന് മുന്‍പാകെയാണ് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ കേന്ദ്രനിലപാട് വ്യക്തമാക്കിയത്. നിലവില്‍ ആധാര്‍ കാര്‍ഡില്ലെങ്കിലും പിന്നീട് ആധാറുമായി ബാങ്ക് അക്കൗണ്ടും മൊബൈല്‍ നമ്പറും ബന്ധിപ്പിക്കാന്‍ തയാറാകുന്നവര്‍ക്കെതിരെ ഒരു നടപടിയുമെടുക്കില്ലെന്നും അറ്റോര്‍ണി ജനറല്‍ ഉറപ്പു നല്‍കി. ഇത്തരക്കാര്‍ക്കുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങളില്‍ മാര്‍ച്ച് 31 വരെ യാതൊരു തടസ്സവും ഉണ്ടാകുകയില്ല. ആനുകൂല്യം ലഭ്യമാക്കാന്‍ നിലവിലുള്ള മറ്റ് സര്‍ക്കാര്‍ അംഗീകൃത രേഖകള്‍ മതിയാകും.

 

 

Share this post:

സോളാര്‍: കോണ്‍ഗ്രസ് ഹൈക്കമാന്റ് നിലപാട് വ്യക്തമാക്കണം: കോടിയേരി

നഴ്‌സുമാരുടെ വേതന പരിഷ്‌കരണം: സ്വകാര്യ ആശുപത്രി മാനേജ്‌മെന്റിന് സുപ്രിം കോടതിയില്‍ വന്‍ തിരിച്ചടി

ഏഷ്യന്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മേരി കോമിന് സ്വര്‍ണ്ണം

ലാവലിൻ കേസിൽ സി ബി ഐ സുപ്രിം കോടതിയിലേക്ക്

ഇന്ത്യക്കെതിരെ ന്യൂസിലാന്റിന്‌ വിജയം , ഫൈനൽ തിരുവനന്തപുരത്ത്

ലോകത്തെ ഞെട്ടിച്ച് സൗദിയിലെ അറസ്റ്റ്: മന്ത്രിമാരും മുൻ മന്ത്രിമാരും കുടുങ്ങി

ഡൽഹിയിൽ കേരളാ പ്രസ് ക്ലബ് രൂപീകരിച്ചു

അച്ഛാ ദിന്‍ വീണ്ടും ആഗയാ; ഗ്യാസിന് വില കുത്തനെ കൂട്ടി

ദാറുല്‍ഹുദാ ഇസ്ലാമിക് യുണിവേഴ്‌സിറ്റി ആസാം കാമ്പസ് സെക്കണ്ടറി കെട്ടിടോദ്ഘാടനം നവംബര്‍ 2 ന്

ആധാറില്‍ ഇളവനുവദിച്ച് കേന്ദ്രം