ദേശീയം
ഇന്ത്യൻ റെയിൽവെയിൽ 2.4 ലക്ഷം ഒഴിവുകൾ, ജോലി നൽകാതെ യുവജനങ്ങളെ വഞ്ചിച്ച് മോദി സർക്കാർ

01/03/2019

മോദി സർക്കാരിന്റെ ഭരണത്തിൽ ഏറ്റവും വലിയ വഞ്ചന നേരിട്ട വിഭാഗമാണ് യുവാക്കൾ, വർഷവും രണ്ട് കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പറഞ്ഞാണ് മോദി അധികാരത്തിലേറുന്നത്. എന്നാൽ പ്രതിവർഷം വാഗ്ദാനംചെയ്തതിന്റെ പത്തിലൊന്നു പോലും നൽകാതെയാണ് മോദി ഭരണം അവസാനിക്കാൻ പോകുന്നത്. സർക്കാരിന്റെ ഭരണ നയങ്ങൾ മൂലം ഉള്ള തൊഴിലും കൂടി ഇല്ലാതായെന്നതാണ് സത്യം. തൊഴിലില്ലായ്മയുടെ ഏറ്റവും ഉയരുന്ന കണക്കിലേക്ക് ഈ നയങ്ങൾ രാജ്യത്തെ കൊണ്ടെത്തിച്ചിരിക്കുകയാണ്.

പൊതുമേഖല സ്ഥാപനമായ ഇന്ത്യൻ റെയിൽവെയിൽ മാത്രം 2.4 ഒഴിവുകളാണ് നികത്താനുള്ളത്. പാർലമെന്റിൽ വെച്ച കണക്കുകൾ പ്രകാരം മാത്രമാണ് ഈ എണ്ണം. റിപ്പോർട്ട് ചെയ്യപ്പെടാത്ത ഒഴിവുകൾ വേറെയുമുണ്ട്, ഇതിൽ തന്നെ 17 ശതമാനം ഒഴിവുകൾ ലോക്കോ പൈലറ്റിന്റേതാണ്. യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്ന പ്രധാന പോസ്റ്റിലടക്കം നിയമനങ്ങൾ നടത്താതെ കുറ്റകരമായ അനാസ്ഥയാണ് മോദി സർക്കാർ പുലർത്തുന്നത്. പോസ്റ്റൽ മേഖലയിൽ 54263 ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് . ഇവിടേക്കും നിയമനം നടത്താൻ കേന്ദ്ര സർക്കാർ തയ്യാറാവുന്നില്ല.

Share this post: