ദേശീയം
ഇന്ത്യ ഓസ്‌ട്രേലിയ ഏകദിന പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കം

16/09/2017

ചെന്നൈ: ഇന്ത്യ ഓസ്‌ട്രേലിയ ഏകദിന പരമ്പര് നാളെ ചെന്നൈയില്‍ ആരംഭിക്കും അഞ്ച് ഏകദിനവും മൂന്ന് ട്വന്റി20യുമാണ് പരമ്പരയിലുള്ളത്. ശ്രീലങ്കയുമായി ടെസ്റ്റ് ഏകദിന ട്വന്റി20 മത്സരങ്ങളിലെ സമ്പൂര്‍ണ വിജയവുമായാണ് ഇന്ത്യ മത്സരത്തിനിറങ്ങുന്നത്. അതേ സമയം ബംഗ്ലാദേശിനോട് ചരിത്രത്തില്‍ ആദ്യമായി ടെസ്റ്റ് തോല്‍വിയറിഞ്ഞാണ് ഓസ്‌ട്രേലിയ ഇന്ത്യയിലേക്ക് വണ്ടി കയറിയത്.

എന്നിരുന്നാലും ഏകദിന റാങ്കിങ്ങില്‍ ഓസ്‌ട്രേലിയുടെ രണ്ടാം സ്ഥാനത്തിന് പിറകില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യക്ക്. സമീപകാലത്തെ ടീം ഇന്ത്യയുടെ മികച്ച ഫോമാണ് ആരാധകരെ ആവേശത്തിലാക്കുന്നത്.

ക്യാപ്റ്റന്‍ വിരാട് കോഹ്ലി, രോഹിത് ശര്‍മ, മഹേന്ദ്ര സിങ്ങ് ധോനി, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ മികച്ച ഫോമിലാണ്. ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്, ആരോണ്‍ ഫിഞ്ച് എന്നിവര്‍ ഓസീസ് ടീമിന്റെ ഏകദിന കരുത്താണ്.

 

Share this post: