Main News
ഇന്ധന വില വിണ്ടും കൂട്ടി; പെട്രോൾ 80 രൂപയിലേക്ക്

23/04/2018

രാജ്യത്ത് ഇന്ധനവില തുടർച്ചയായി വരദ്ധിപ്പിക്കുന്നു. 78 കടന്ന് പെട്രോൾ വില കുതിക്കുകയാണ്. ഡീസൽ ലിറ്ററിന് 71.33 രൂപയും പെട്രോൾ 78.47 രൂപയുമാണ് കേരളത്തിലെ ഇന്നത്തെ വില. അസംസ്കൃത എണ്ണയുടെ ഉൽപാദനം കുറക്കാനുള്ള സൗദിയുടെ തീരുമാനത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയലിന് വില കൂടിയതാണ് ഇന്ത്യയിൽ ഇന്ധന വിലവർദ്ദനവിന് കാരണമായി പറയുന്നത്.

ആഗോള വിപണിയിൽ 2014 നുശേഷം ഇതാദ്യമായി അസംസ്കൃത എണ്ണവില 74 ഡോളർ കടന്നിരിക്കുകയാണ്. വില കുറഞ്ഞ 2014 നവംബറിനും 2016 ജനുവരിക്കുമിടയിൽ കേന്ദ്രസർക്കാർ എക്സൈസ് നികുതി ഒമ്പതുതവണ വർധിപ്പിച്ചു. ഇതുവഴി ഇക്കാലയളവിൽ പെട്രോൾ വിലയുടെ നികുതിയിൽ 11.77 രൂപയുടെയും ഡീസലിന്‍റേതിൽ 13.47 രൂപയുടെയും വർധനയുണ്ടായി. ഇതോടെ സർക്കാരിന്‍റെ പെട്രോൾ, ഡീസൽ നികുതി വരുമാനം 2014-15ൽ 99,000 കോടിയായിരുന്നത് 2016-17ൽ 2,42,000 കോടിയായി ഉയർന്നു.
എന്നാൽ അസംസ്കൃത എണ്ണവില കൂടുന്നതിനനുസരിച്ച് നികുതി കുറക്കാനോ കമ്പനികൾക്ക്മേൽ ഇടപെടാനോ കേന്ദ്ര സർക്കാർ തയ്യാറാവുന്നില്ല.

Share this post: