ദേശീയം
ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നു. 71 പേര്‍ മരിച്ചു

08/01/2018
ഉത്തരേന്ത്യയില്‍ അതിശൈത്യം കാരണം ഇതുവരെ മരിച്ചത് 71 പേര്‍. കശ്മീരില്‍ തണുപ്പ് മൈനസ് 20 വരെ രേഖപ്പെടുത്തുമ്പോള്‍ ഡല്‍ഹി ഉള്‍പ്പെടെയുള്ള മേഖലകളില്‍ താപനില പൂജ്യം ഡിഗ്രിയിലേക്ക് കടക്കുകയാണ്. കനത്ത മൂടല്‍മഞ്ഞ് കാരണം അപകടങ്ങളും പെരുകിയിട്ടുണ്ട്.

ഹിമാചലില്‍ പ്രദേശിലെ വിവിധ ഭാഗങ്ങളിലും മഞ്ഞുവീഴ്ച തുടരുകയാണ്. യുപിയിലെ മുസാഫര്‍നഗറില്‍ ഇന്നലെ 3.4 ഡിഗ്രിയും സുല്‍ത്താന്‍പൂരില്‍ 2.8 ഡിഗ്രിയുമാണ് താപനില രേഖപ്പെടുത്തിയത്. പഞ്ചാബിലെ അമൃത്സറില്‍ 3.3 ഡിഗ്രിയും ഹരിയാനയിലെ നര്‍നൗലില്‍ 3.5 ഡിഗ്രിയുമായിരുന്നു ഇന്നലെ അനുഭവപ്പെട്ടത്. മൂടല്‍മഞ്ഞ് കാരണം ചണ്ഡിഗഡിലെ മിക്കയിടങ്ങളിലും കാഴ്ചപരിധി 50 മീറ്ററായി ചുരുങ്ങിയിട്ടുണ്ട്. രാജസ്ഥാനിലെ അല്‍വാറില്‍ ഇന്നലെ 1.2 ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയത്. പശ്ചിമബംഗാളും അതിശൈത്യത്തിന്റെ പിടിയിലാണ്.

Share this post: