ദേശീയം
ഏഷ്യന്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മേരി കോമിന് സ്വര്‍ണ്ണം

08/11/2017

ഹോചിമിന്‍ സിറ്റി (വിയറ്റ്നാം): ഏഷ്യന്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 48 കിലോ ഗ്രാം ലൈറ്റ് ഫ്ളൈ വിഭാഗത്തില്‍ ഇന്ത്യയുടെ മേരി കോമിന് സ്വര്‍ണം. ഉത്തര കൊറിയയുടെ കിം ഹ്യാങ് മിയെയാണ് മേരി കോം കീഴടക്കിയത്. സ്‌കോര്‍: 5-0.

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മേരി കോമിന്റെ അഞ്ചാം കിരീടമാണിത്. ആറ് തവണ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത മേരി കോം ഇതില്‍ ആറ് തവണയും ഫൈനലില്‍ കടന്നിരുന്നു. നേരത്തെ, ജപ്പാന്റെ ടബാസ കൊമുറെയെ പരാജയപ്പെടുത്തിയാണ് മേരി കോം ഫൈനലില്‍ കടന്നത്. 48 കിലോ വിഭാഗത്തില്‍ മേരിയുടെ ആദ്യ സ്വര്‍ണ മെഡല്‍ കൂടിയാണിത്. നേരത്തെ, 51 കിലോ വിഭാഗത്തില്‍ മത്സരിച്ചിരുന്ന മേരി കോം മുന്‍ ലോക ചാമ്പ്യനും ഒളിമ്പിക് വെങ്കല മെഡല്‍ ജേതാവുമാാണ്.

 

Share this post: