Main News
ഐഎസ്എല്‍ നാലാം സീസണ്‍; മത്സരക്രമം പ്രഖ്യാപിച്ചു

23/09/2017

ഫുട്‌ബോള്‍ ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഐ എസ് എല്‍ നാലാം സീസണിന്റെ മത്സരക്രമം പ്രഖ്യാപിച്ചു. നവംബര്‍ 17നാണ് ഇക്കുറി പോരാട്ടങ്ങള്‍ക്ക് ആരംഭിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സും അത്‌ലറ്റികോ ഡി കൊല്‍ക്കത്തയും തമ്മിലാണ് ഉദ്ഘാടന മത്സരം. കൊല്‍ക്കത്തയിലാണ് മത്സരം.പത്ത് ടീമുകളാണ് ഈ സീസണില്‍ പങ്കെടുക്കുന്നത്. ബെംഗലൂരു എഫ്!സി, ജാംഷെദ്പൂര്‍ എഫ്‌സി എന്നിവയാണ് പുതിയ ടീമുകള്‍. നാല് മാസം നീണ്ടു നില്‍ക്കുന്നതാണ് ലീഗ്. 95 മത്സരങ്ങള്‍ അരങ്ങേറും.

Share this post: