Main News
ഐ.എസ് .ആർ .ഓ ചാരക്കേസ് : നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം – സുപ്രീം കോടതി

ന്യൂ ഡൽഹി : ഐ.എസ് .ആർ .ഓ ചാരക്കേസിൽ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണം എന്ന് സുപ്രീം കോടതി വിധിച്ചു . ചാരക്കേസിൽ തന്നെ കുടുക്കിയവർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണൻ സുപ്രീം കോടതിയിൽ മൂന്നു വർഷം മുന്നേ നൽകിയ ഹർജിയിലാണ് വിധി. മുന്‍ ഡി.ജി.പി. സിബി മാത്യൂസ്, മുന്‍ എസ്.പി.മാരായ കെ.കെ. ജോഷ്വ, എസ്. വിജയന്‍ എന്നിവര്‍ക്കെതിരേ നടപടിവേണമെന്നായിരുന്നു നമ്പി നാരായണന്റെ ആവശ്യം. അന്വേഷണ ഉദ്യോഗസ്ഥർക്ക് എതിരെ ജുഡീഷ്യല്‍ അന്വേഷണത്തിനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

Share this post: