Main News
കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം ഉണ്ടാവില്ല,തകർന്നടിഞ്ഞത് രാഹുൽ ഗാന്ധിയുടെ നേതൃത്വവും

24/05/2019

മലപ്പുറം: ഭരണം തിരിച്ച് പിടിക്കുമെന്ന പ്രചരണവുമായെത്തിയ കോൺഗ്രസ്സിന് പ്രതിപക്ഷ നേതൃപദവി പോലും സാധ്യതയില്ല. കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം നേടാനുള്ള സീറ്റ് എണ്ണം പോലും തികയ്ക്കാനായില്ല. വെറും 52 സീറ്റ് മാത്രം ലഭിച്ചതോടെ ഇത്തവണയും കോണ്‍ഗ്രസിന് നിയമപരമായി പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കില്ല.

2014ലും ഇക്കുറിയും ആകെ സീറ്റിന്റെ പത്ത് ശതമാനം പോലും ലഭിക്കാത്ത പാര്‍ടിയായി മാറിയിരിക്കുന്നു പതിറ്റാണ്ടോളം രാജ്യം ഭരിച്ച കോണ്‍ഗ്രസ്. 55 സീറ്റ് ഇല്ലാത്ത പാര്‍ടിയ്ക്ക് പ്രതിപക്ഷ നേതൃസ്ഥാനം കൊടുക്കണമോ വേണ്ടയോ എന്നത് സ്പീക്കറുടെ നിലപാടിനെ ആശ്രയിച്ചിരിക്കും.

പതിനാറാം ലോക്സഭയിലും കോണ്‍ഗ്രസിന് ആകെ 44 സീറ്റ് മാത്രം ലഭിച്ചതോടെ പ്രതിപക്ഷ നേതൃസ്ഥാനത്തില്‍ പ്രതിസന്ധിയുണ്ടായി. തുടര്‍ന്ന് ആര്‍ക്കും പ്രതിപക്ഷ നേതൃപദവി ഇല്ലായിരുന്നു. പുതിയ സര്‍ക്കാര്‍ പതിനാറാം ലോക്സഭയിലെ തീരുമാനം പിന്തുടരാനാണ് സാധ്യത.

കോൺഗ്രസിനെ തിരിച്ച് കൊണ്ട് വരുമെന്ന് കരുതിയിരുന്ന രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിനേറ്റ കനത്ത തിരിച്ചടികൂടിയാണ് തിരഞ്ഞെടുപ്പ് ഫലം. ജനങ്ങൾ ങ്ങൾക്കിടയിൽ ഒരു ചലനവും അദ്ധേഹത്തിനുണ്ടാക്കാനായില്ല. അമേഠിയിൽ സ്മൃതി ഇറാനിയോട് കനത്ത തോൽവിയാണ് രാഹുൽ ഗാന്ധി ഏറ്റ് വാങ്ങിയത്.

Share this post: