ദേശീയം
ഗുജറാത്തിൽ ദലിതൻ കുതിരയെ വളർത്തി; യുവാവിനേയും കുതിരയേയും സവർണർ അടിച്ച് കൊന്നു

31/03/2018

ഗുജറാത്തിലെ ടിംബി ഗ്രാമത്തിൽ കുതിരയെ വളര്‍ത്തിയതിനും സവാരി നടത്തിയതിനും ദലിത് യുവാവിനെ സവർണ്ണ ജാതിക്കാർ തലക്കടിച്ച് കൊന്നു. പ്രദീപ് റാത്തോഡ് എന്ന ഇരുപതൊന്നുകാരനാണ് ജാതി വെറിയിൽ ക്രൂരമായികൊല്ലപ്പെട്ടത്.

പ്രദീപ് കുതിരയെ വാങ്ങിയതിനെതിരെ സവർണർ രംഗത്ത് വന്നിരുന്നു. ദലിതർക്ക് കുതിരയെ വളർത്താനും സവാരി ചെയ്യാനും പാടില്ലെന്നായിരുന്നു ഇവരുടെ വാദം. ഭീഷണി ശക്തമായതോടെ കുതിരയെ വില്‍ക്കാന്‍ ഒരുങ്ങുന്നതിനിടയിലാണ് കൊല നടന്നത്.

‌വ്യാഴാഴ്ച രാത്രി ഫാമിലേക്കുള്ള റോഡിലാണ് പ്രദീപിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സമീപത്തായി കുതിരയെയും ചത്ത നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Share this post: