Top News
ചരിത്ര സമരത്തിന് ഐതിഹാസിക വിജയം ചെങ്കൊടിക്ക് മുമ്പിൽ മുട്ടുമടക്കി ബിജെപി സർക്കാർ

മുബൈ: ആൾ ഇന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ മഹാരാഷ്ട്രയിയിൽ നടന്ന് വന്ന കർഷക സമരത്തിന് ഐതിഹാസിക വിജയം. പ്രക്ഷോഭകർ മുന്നോട്ട് വെച്ച മുഴുവൻ ആവിശ്യങ്ങളും അംഗീകരിക്കുന്നതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് സമര നേതാക്കൾക്ക് എഴുതി നൽകിയതോടെയാണ് സമരം തീരുന്നത്. ആറുദിവസം കൊണ്ട് 180 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചാണ് മഹാരാഷ്ട്രയിലെ കർഷകരും ആദിവാസികളും മുംബൈ നഗരത്തിലെത്തിയത്. തുടക്കത്തിൽ അനാവശ്യ സമരമാണെന്ന് പറഞ് തള്ളിയ മഹാരാഷ്ട്ര സർക്കാർ ആർത്തലച്ച് വന്ന കർഷക പോരാട്ടത്തിന് മുൻപിൽ കീഴടങ്ങി. സമീപകാല ഇന്ത്യ കണ്ട ഏറ്റവും വലിയ കര്‍ഷക പ്രക്ഷോഭത്തിനാണ് മുംബൈ സാക്ഷ്യം വഹിച്ചത്. പതിനായിരത്തോളം വരുന്ന കര്‍ഷകരുമായി നാസിക്കില്‍നിന്ന് ആരംഭിച്ച ലോങ് മാര്‍ച്ച് മുംബൈയില്‍ എത്തിയതോടെ ഒരു ലക്ഷത്തോളം പേര്‍ മാര്‍ച്ചില്‍ അണിചേര്‍ന്നു കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. ദിവസേന മുപ്പത് കിലോമീറ്റർ വീതം നടന്ന് ആറു ദിവസം കൊണ്ടാണ് കർഷകർ മുംബൈയിലെത്തിയത്‌. ഇന്ന് രാവിലെ സമരത്തെ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അഭിവാദ്യം ചെയ്തിരുന്നു.

Share this post: