ദേശീയം
ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാന്‍ കോണ്‍ഗ്രസ് സഹകരിക്കില്ല

ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാന്‍ കോണ്‍ഗ്രസ് സഹകരിക്കില്ല
ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെടാനുള്ള സിപിഎം നീക്കത്തെ പിന്തുണയ്ക്കില്ലെന്ന് കോണ്‍ഗ്രസ്സ്. ഇനി വിഷയത്തില്‍ യാതൊരു ചര്‍ച്ചയ്ക്കുമില്ലെന്നും പാര്‍ട്ടി ഉന്നത നേതൃത്വം അറിയിച്ചു.ഇംപീച്ച് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്നു വൈകിട്ട് ചേരാനിരിക്കെയാണ് കോണ്‍ഗ്രസ്സ് നിലപാടറിയിച്ചത്.കഴിഞ്ഞ ചൊവ്വാഴ്ചയാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ചീഫ് ജസ്റ്റീസിനെ ഇംപീച്ച് ചെയ്യണമെന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെടുമെന്ന് പറഞ്ഞത്. സുപ്രീംകോടതിയില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായിട്ടില്ലെന്നും ഇതാണ് ഇത്തരത്തില്‍ ഒരാവശ്യമുന്നയിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും യെച്ചൂരി പറഞ്ഞിരുന്നു.

Share this post: