ദേശീയം
തിരഞ്ഞെടുപ്പിൽ 50 ശതമാനം വിവിപാറ്റ് എണ്ണണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

02/01/2019

ദില്ലി:വോട്ടിംഗ് യന്ത്രത്തിലുള്ള വിശ്വാസത ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പില്‍ അമ്പത് ശതമാനം വിവിപാറ്റുകള്‍ എണ്ണണമെന്ന ആവശ്യം ഉന്നയിച്ച് പ്രതിപക്ഷപാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. വോട്ടിംഗ് യന്ത്രത്തിലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടതിനാലാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്ന് പ്രതിപക്ഷപാര്‍ട്ടി യോഗം അറിയിച്ചു. ബാലറ്റിലേക്ക് മടങ്ങുക എന്നതായിരുന്നു യോഗത്തിന്റെ പ്രധാന ആവശ്യം. ഇത് നടപ്പിലായില്ലെങ്കില്‍ വിവിപാറ്റ് ഉപയോഗിക്കണമെന്നാണ് തീരുമാനം. ദില്ലി കോണ്‍സ്റ്റിയൂഷന്‍ ക്ലബ്ബില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നറിയിച്ചത്.

വോട്ടിംഗ് മെഷീന്റെ വിശ്വാസ്യത ചോദ്യംചെയ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പില്‍ ഒന്നാമതും രണ്ടാമതും വരുന്ന സ്ഥാനാര്‍ത്ഥികളുടെ വോട്ട് നിലയിലെ അന്തരം അഞ്ച് ശതമാനം ആണെങ്കില്‍ മുഴുവന്‍ വിവിപാറ്റുകളും സ്ലിപ്പുകള്‍ എണ്ണണമെന്ന ആവശ്യവും പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും.

Share this post: