ദേശീയം
തെലുങ്കുദേശം പാർട്ടി എൻഡിഎ വിട്ടു; ബിജെപിക്ക് വീണ്ടും തിരിച്ചടി

16/03/2018

യു.പിയിലെ ഉപതിരഞ്ഞെടുപ്പുതോൽവിക്ക് പിറകെ തെലുങ്കുദേശം പാർട്ടി എൻ ഡി എ വിട്ടത് ബിജെപിക്ക് കടുത്ത തിരിച്ചടിയായി. ആന്ധ്രാപ്രദേശിന്റെ കാര്യത്തിൽ കേന്ദ്ര സർക്കാര്യം ബിജെപിയും പുലർത്തുന്ന അവഗണനയെ തുടർന്നാണ് തെലുങ്കുദേശം മുന്നണി വിട്ടത്. നേരത്തെ പാർട്ടി മന്ത്രിമാർ കേന്ദ്ര മന്ത്രിസഭയിൽ നിന്ന് രാജിവെച്ചിരുന്നു. ചന്ദ്രബാബു നായുഡു എസ് പി നേതാവ് അഖിലേഷ് യാദവുമായും മായവതിയുമായും കൂടികാഴ്ച്ച നടത്തി.

അതേ സമയം ആന്ധ്രക്ക് പ്രത്യേക പദവി നൽകാമെന്ന വാഗ്ദാനം പാലിക്കാത്തതിൽ പ്രതിഷേധിച്ച് വൈ.എസ്.ആർ കോഗ്രസ്സ് ഇന്ന് പാർലമെന്റിൽ എൻഡിഎ സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ട് വരാൻ നീക്കം നടത്തുന്നുണ്ട്. തെലുങ്കു ദേശം ഇതിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്

Share this post: