17-Jul-2017
ന്യൂഡല്‍ഹി : കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവെല്സുമായി ചേര്‍ന്ന് കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം ദിവ്യാംഗരുടെ ശാക്തീകരണത്തെ കുറിച്ച് ഒരു ഹ്രസ്വ ചിത്ര മത്സരം സംഘടിപ്പിക്കുന്നു.
ചിത്രങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 8 ആണ്. എച്ച്.ഡി. ഫോര്‍മാറ്റില്‍ വേണം ചിത്രങ്ങള്‍ സമര്‍പ്പിക്കേണ്ടത്. 30 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള ഹ്രസ്വ ഡോക്യുമെന്ററികള്‍ അഞ്ച് മിനിട്ട് വരെ ദൈര്‍ഘ്യമുള്ള ഹ്രസ്വ ചിത്രങ്ങള്‍, 50 സെക്കന്റ് വരെ ദൈര്‍ഘ്യമുള്ള ടെലിവിഷന്‍ പരസ്യങ്ങള്‍ എന്നീ വിഭാഗങ്ങളായിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്. അഞ്ച് ലക്ഷം രൂപ വരെയുള്ള ഒന്നും രണ്ടും സമ്മാനങ്ങള്‍ യഥാക്രമം ഹ്രസ്വ ഡോക്യുമെന്ററി, ടി.വി. പരസ്യം എന്നീ വിഭാഗങ്ങള്‍ക്കും 4 ലക്ഷം രൂപയുടെ ഒറ്റ സമ്മാനം ഹ്രസ്വ ചിത്ര വിഭാഗത്തിനും ലഭിക്കും.
മത്സരത്തിനായി സമര്‍പ്പിക്കേണ്ട അപേക്ഷാ ഫാറം, അധികാര പത്രം, ചട്ടങ്ങളും നിയന്ത്രണങ്ങളും മുതലായവ www.disabilityaffairs.gov.in, www.dff.gov.in.എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്.
സെപ്റ്റംബര്‍ 21 ന് സിരി ഫോട്ട് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്ക്കാരങ്ങള്‍ സമ്മാനിക്കും.