ദേശീയം
നിലവിൽ എണ്ണുന്നതിനെകാളും അഞ്ചിരട്ടി വിവി പാറ്റ് രസീതുകൾ എണ്ണാൻ സുപ്രിംകോടതി നിർദേശം

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൽ നിലവിൽ എണ്ണുന്നതിനെ കാളും അഞ്ചിരട്ടി വിവി പാറ്റ് രസീതുകൾ എണ്ണാൻ സുപ്രിംകോടതി നിർദേശം. ഓരോ നിയമസഭ മണ്ഡലത്തിലെയും അഞ്ച് വിവി പാറ്റ് മെഷീനുകളിലെ രസീതുകൾ എണ്ണാൻ ആണ് സുപ്രിംകോടതി നിർദേശം. ഇതോടെ ഏഴ് അസംബ്ലി മണ്ഡലങ്ങൾ ഉള്ള ഒരു ലോക്സഭാ മണ്ഡലത്തിൽ 35 വിവി പാറ്റ് മെഷീനുകളിലെ രസീതുകൾ എണ്ണും. തെരെഞ്ഞെടുപ്പ് പ്രക്രിയയിൽ രാഷ്ട്രീയ പാർട്ടികൾക്ക് മാത്രം അല്ല ജനങ്ങൾക്കും വിശ്വാസം ഉണ്ടാകേണ്ടത് ആണെന്ന് വിധി പ്രസ്താവിച്ച് കൊണ്ട് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നിരീക്ഷിച്ചു.

ഓരോ ലോക്സഭാ മണ്ഡലത്തിലെയും 50 ശതമാനം വിവി പാറ്റ് രസീതുകൾ എണ്ണാൻ നിർദേശിക്കണം  എന്ന്  കാണിച്ച്  21 പ്രതിപക്ഷ പാർട്ടികളാണ്  സുപ്രീം  കോടതിയിൽ  ഹർജിയുമായെത്തിയത്.

Share this post: