ദേശീയം
നെറ്റ്‌ പരീക്ഷയില്‍ സംവരണ വിഭാഗങ്ങള്‍ക്ക്‌ ഇളവ്‌

17-Jul-2017
ന്യൂഡല്‍ഹി : നെറ്റ്‌ പരീക്ഷയില്‍ ഫലപ്രഖ്യാപനത്തിനുള്ള പുതുക്കിയ യോഗ്യതാ മാനദണ്‌ഡങ്ങള്‍ താഴെപ്പറയും പ്രകാരമായിരിക്കുമെന്ന്‌ സര്‍വ്വകലാശാല ധനസഹായ കമ്മിഷന്‍ (യു.ജി.സി.) അറിയിച്ചു:

എല്ലാ മൂന്ന്‌ പേപ്പറുകളും എഴുതിയ നെറ്റ്‌ പരീക്ഷാര്‍ത്ഥികളില്‍ ഏറ്റവും ഉയര്‍ന്ന 6 ശതമാനത്തില്‍പ്പെട്ട, പൊതുവിഭാഗത്തില്‍ കുറഞ്ഞത്‌ 40% മാര്‍ക്ക്‌ നേടിയ പരീക്ഷാര്‍ത്ഥികള്‍, കുറഞ്ഞത്‌ 35 ശതമാനം മാര്‍ക്ക്‌ നേടിയ പട്ടികജാതി, പട്ടികവര്‍ഗ്ഗ, മറ്റ്‌ പിന്നോക്ക വിഭാഗങ്ങള്‍ (ക്രീമി ലയര്‍ വിഭാഗത്തില്‍പെടാത്ത), ഭിന്നശേഷിക്കാര്‍ മുതലായവരെ കേന്ദ്ര ഗവണ്‍മെന്റിന്റെ സംവരണ നയപ്രകാരം അസിസ്റ്റന്റ്‌ പ്രൊഫസര്‍ തസ്‌തികയ്‌ക്കുള്ള നെറ്റ്‌ പരീക്ഷയില്‍ യോഗ്യരായി പ്രഖ്യാപിക്കും.

അസിസ്റ്റന്റ്‌ പ്രൊഫസറുടെ തസ്‌തികയിലേയ്‌ക്ക്‌ യോഗ്യത നേടാന്‍ നെറ്റ്‌ പരീക്ഷ ജയിക്കുന്ന മൊത്തം പരീക്ഷാര്‍ത്ഥികളില്‍ ജൂനിയര്‍ റിസര്‍ച്ച്‌ ഫെല്ലോഷിപ്പ്‌ (ജെ.ആര്‍എഫ്‌.)ന്‌ അപേക്ഷിച്ചിട്ടുള്ളവര്‍ ജെ.ആര്‍.എഫിന്റെ പരിഗണിക്കപ്പെടുന്ന മേഖലയില്‍ വരും. കേന്ദ്ര ഗവണ്‍മെന്റിന്റെ സംവരണ നയത്തിന്‌ അനുസൃതമായി മെരിറ്റ്‌ അടിസ്ഥാനത്തില്‍ ഫെല്ലോഷിപ്പുകള്‍ നല്‍കപ്പെടും.

ലോകസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ കേന്ദ്ര മാനവശേഷിവികസന സഹമന്ത്രി ഡോ. മഹേന്ദ്ര നാഥ്‌ പാണ്‌ഡേ അറിയിച്ചതാണിത്‌.

Share this post: