ദേശീയം
പാചകവാതക കണക്ഷനുകളില്‍ റെക്കോര്‍ഡ് നേട്ടം ; 2016-17 ല്‍ 3.25 കോടി കണക്ഷനുകള്‍അനുവദിച്ചു

04-Apr-2017

ന്യൂഡല്‍ഹി : 2016-17 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ എണ്ണ കമ്പനികള്‍ 3.25 കോടി പുതിയ എല്‍.പി.ജി. കണക്ഷനുകള്‍ അനുവദിച്ചു. ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഇത്രയധികംഎല്‍.പി.ജി. കണക്ഷനുകള്‍ നല്‍കിയതും രാജ്യത്തിന്റെ പാചകവാതക ചരിത്രത്തില്‍ ഇതാദ്യമായി’ാണ്. 2016 മെയ് 1 ന് ആരംഭിച്ച പ്രധാനമന്ത്രി ഉജ്ജ്വല യോജന പ്രകാരമുള്ള രണ്ട് കോടി കണക്ഷനും ഇതില്‍ ഉള്‍പ്പെടും.
കണക്ഷനുകള്‍ നല്‍കിയതിലെ വര്‍ദ്ധനവ് വഴി ഈ മാസം ഓം തീയതിയിലെ കണക്ക് പ്രകാരം ഏകദേശം 19.38 കോടി സജീവ എല്‍.പി.ജി. ഉപഭോക്താക്കളാണുള്ളത്. ഇതോടെ രാജ്യത്ത് 72.8% കുടുംബങ്ങളില്‍ എല്‍.പി.ജി. കണക്ഷന്‍ ലഭ്യമാക്കാന്‍ സാധിച്ചു.

Share this post: