ദേശീയം
പുതിയ ഊര്‍ജ്ജ മന്ത്രിയായി ശ്രീ. ആര്‍.കെ. സിംഗ്‌ ചുമതലയേറ്റു

06-Sep-2017
ന്യൂഡല്‍ഹി : കേന്ദ്ര ഊര്‍ജ്ജ, നവ പുനരുപയോഗ ഊര്‍ജ്ജ സഹമന്ത്രിയായി (സ്വതന്ത്ര ചുമതല) ശ്രീ. രാജ്‌ കുമാര്‍ സിംഗ്‌ ചുമതലയേറ്റു. സ്ഥാനകയറ്റം ലഭിച്ചതിനെത്തുടര്‍ന്ന്‌ റെയില്‍വേ മന്ത്രിയായ മുന്‍ ഊര്‍ജ്ജ സഹമന്ത്രി ശ്രീ. പീയൂഷ്‌ ഗോയലില്‍ നിന്നാണ്‌ അദ്ദേഹം ചുമതലയേറ്റത്‌. തന്റെ മുന്‍ഗാമി തുടങ്ങി വച്ച എല്ലാ നല്ലകാര്യങ്ങളും പൂര്‍ത്തിയാക്കാന്‍ ആത്മാര്‍ത്ഥമായി യത്‌നിക്കുമെന്ന്‌ ശ്രീ. രാജ്‌കുമാര്‍ സിംഗ്‌ പറഞ്ഞു.

Share this post: