ദേശീയം
പ്രത്യക്ഷ നികുതി പിരിവില്‍ 14.2% ത്തിന്റെയും, പരോക്ഷ നികുതി ഇനത്തില്‍ 22% ത്തിന്റെയും വര്‍ദ്ധന

04-Apr-2017
ന്യൂഡല്‍ഹി: 2016-17 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം രാജ്യത്തെ മൊത്തം നികുതി വരുമാനം 16.97 ലക്ഷം കോടി രൂപയാണ്. ഇതില്‍ 8.47 ലക്ഷം കോടി രൂപ പ്രത്യക്ഷ നികുതിയും, 8.5 ലക്ഷം കോടി രൂപ പരോക്ഷ നികുതിയുമാണ്.

പ്രത്യക്ഷ നികുതി
2017 മാര്‍ച്ച് വരെയുള്ള താല്‍ക്കാലിക കണക്ക് പ്രകാരം പ്രത്യക്ഷ നികുതി ഇനത്തില്‍ 8.47 ലക്ഷം കോടി രൂപയാണ് മൊത്തം വരുമാനം. കഴിഞ്ഞ വര്‍ഷം ഇതെ കാലയളവിനെ അപേക്ഷിച്ച് 14.2% മാണ് വര്‍ദ്ധന.

കോര്‍പ്പറേറ്റ് ആദായ നികുതി ഇനത്തിലെ മൊത്തം വരുമാനത്തിലുണ്ടായ വളര്‍ച്ചാ നിരക്ക് 13.1%, വ്യക്തിഗത ആദായ നികുതിയിലേത് 18.4% വുമാണ്. 2016 ഏപ്രില്‍ മുതല്‍ 2017 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 1.62 ലക്ഷം കോടി രൂപയുടെ റീഫണ്ടാണ് നല്‍കിയത്. 2015-16 ല്‍ ഇതേ കാലയളവില്‍ നല്‍കിയതിനെക്കാള്‍ 32.6% കൂടുതലാണ്.

പരോക്ഷ നികുതികള്‍
2016-17 സാമ്പത്തിക വര്‍ഷത്തില്‍സെന്‍ട്രല്‍ എക്‌സൈസ്, സേവന നികുതി, കസ്റ്റംസ് തീരുവ എിവയുള്‍പ്പെടു പരോക്ഷ നികുതി വരുമാനം 8.63 ലക്ഷം കോടി രൂപയാണ്. 2015-16 സാമ്പത്തിക വര്‍ഷത്തെ യഥാര്‍ത്ഥ റവന്യൂ വരുമാനത്തെക്കാള്‍ 22% കൂടുതലാണിത്.

2016-17 ല്‍ സെന്‍ട്രല്‍ എക്‌സൈസ് ഇനത്തിലെ മൊത്തം നികുതി വരുമാനം 3.83 ലക്ഷം കോടി രൂപയും, സേവന നികുതി ഇനത്തില്‍ 2.54 ലക്ഷം കോടി രൂപയും, കസ്റ്റംസ് തീരുവ ഇനത്തില്‍ 2.26 ലക്ഷം കോടി രൂപയുമാണ്.

Share this post: