ദേശീയം
പ്രളയകാലത്തെ സഹായങ്ങൾക്ക് 102 കോടി രൂപയുടെ ബില്ലുമായി കേന്ദ്രം

04/02/2019

ന്യൂഡൽഹി: പ്രളയസമയത്ത് രക്ഷാപ്രവർത്തനങ്ങൾക്കായി ഇന്ത്യൻ വ്യോമസേനയുടെ വിമാനങ്ങളും ഹെലികോപ്ടറുകളും ഉപയോഗിച്ചതിന് കേരളത്തിന് 102 കോടി രൂപയുടെ ബില്ല്. തിങ്കളാഴ്ച രാജ്യസഭയിലാണ് കേന്ദ്രസർക്കാർ ഇക്കാര്യം അറിയിച്ചത്.

പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെ രേഖാമൂലം നൽകിയ മറുപടിയിൽ 517 തവണ വിമാനം പറത്തിയെന്നും 3787 പേരെ എയർലിഫ്റ്റ് ചെയ്തെന്നും 1350 ടൺ സാധനസാമഗ്രികൾ കയറ്റിയെന്നും പറയുന്നു. വ്യോമസേനയുടെ ഹെലികോപ്ടറുകൾ 634 തവണ പറത്തി. 584പേരെ രക്ഷപ്പെടുത്തി. 247 ടൺ സാധന സാമഗ്രികൾ ഹെലികോപ്ടറുകളിൽ കയറ്റിയെന്നും വിശദമായ രേഖയിൽ പറയുന്നു.

Share this post: