World
പൗരത്വ ഭേദഗതി നിയമത്തിനെതിരെ വീണ്ടും ഐക്യരാഷ്ട്ര സഭ

20/02/2020
പൗരത്വ ഭേദഗതി നിയമത്തിനെതിരെ വീണ്ടും ഐക്യരാഷ്ട്ര സഭ. ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലാണ് കർശന നിലപാട് ആവർത്തിച്ച് വീണ്ടും രംഗത്ത് വന്നിരിക്കുന്നത്. അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയ ഗുട്ടറാസ് പൗരത്വ നിയമത്തിനെതിരെ പ്രതികരിച്ചത്. അമേരിക്കൻ പ്രസിഡന്റ് ഇന്ത്യ സന്ദർശിക്കാൻ ഇരിക്കെയാണ് സെക്രട്ടറി ജനറൽ നേരിട്ട് നിയമത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത് എന്നതും ശ്രദ്ദേയമാണ്.

ഇത്തരം നിയമത്തിലൂടെ ജനങളുടെ പൗരത്വം എടുത്ത് കളയുന്നത് വലിയ പ്രത്യാഘാതം സൃഷ്ടിക്കും. രാജ്യം ഇല്ലാത്ത ഒരു കൂട്ടം അഭയാർഥികളായി ജനങ്ങളെ സൃഷ്ടിക്കൻ മാത്രമേ ഈ നിയമ നിർമാണം ഉപകരിക്കൂ. ഇന്ത്യയിലെ മുസ്ലീങ്ങളെ കുറിച്ച് തനിക്ക് ആശങ്ക ഉണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. സ്വൊന്തമായി രാജ്യമില്ലാത്ത ഒരു സമൂഹത്തെ നിർമിക്കുന്ന ഈ നിയമം തടയേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകത്തിലെ ഓരോ പൗരന്മാർക്കും ഒരു രാജ്യത്ത് സ്വൊന്തമായി പൊതുരത്വം ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമായ കാര്യമാണ്. ന്യുനപക്ഷങ്ങളെ ഇത്തരത്തിൽ ചൂഷണം ചെയ്യുന്നതിൽ ഐക്യരാഷ്ട്ര സഭക്ക് കനത്ത ആശങ്ക ഉണ്ട് എന്നും അദ്ദേഹം പ്രതികരിച്ചു.

ഐക്യരാഷ്ട്ര സഭയിൽ സ്ഥിര അംഗത്വത്തിന് ശ്രമിക്കുന്ന ഇന്ത്യക്ക് പ്രതികൂലമായ നിലപാടാണ് ഇപ്പോൾ യൂ എൻ സ്വീകരിക്കുന്നത്. പൗരത്വ നിയമം പാർലമെന്റിൽ പാസാക്കിയപ്പോൾ തന്നെ അതിനെതിരെ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗം രംഗത്ത് എത്തിയിരുന്നു.

Share this post: