01/06/2019
ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇവിഎമ്മില്‍ വ്യാപക ക്രമക്കേട് നടന്നതായി റിപ്പോര്‍ട്ട്. 370ലധികം സീറ്റുകളില്‍ പോള്‍ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മില്‍ വൈരുദ്ധ്യം ഉള്ളതായി ദി ക്വിന്റാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 373 സീറ്റുകളില്‍ പോള്‍ ചെയ്ത വോട്ടിനെക്കാള്‍ കൂടുതലാണ് ഇവിഎമ്മില്‍ നിന്നും എണ്ണിയ വോട്ടുകള്‍ എന്നാണ് ക്വിന്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആദ്യ നാല് ഘട്ടങ്ങളില്‍ വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങിലെ വിവരങ്ങളാണ് ക്വിന്റ് പരിശോധിച്ചത്. ഇതില്‍ ചില മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നതായാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.
തമിഴ്നാട്ടിലെ കാഞ്ചീപുരം ലോക്സഭ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം 12,14,086 വോട്ടുകളാണ് പോള്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഇതേ മണ്ഡലത്തില്‍ ഇവിഎമ്മില്‍ നിന്നും 12,32,417 വോട്ടുകള്‍ എണ്ണിതായും തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. അതായത് 18,331 വോട്ടുകളുടെ വ്യത്യാസമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്.
തമിഴ്നാട്ടിലെ തന്നെ മറ്റൊരു മണ്ഡലമായ ധര്‍മപുരിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രാകാരം 11,94,440 വോട്ടുകളാണ് പോള്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഇവിടെ ഇവിഎമ്മില്‍ നിന്നും 12,12,311 വോട്ടുകളാണ് എണ്ണിയിരിക്കുന്നത്. ഇവിടെ 17,871 വോട്ടുകളുടെ വ്യത്യാസമാണ് ഉണ്ടായിരിക്കുന്നത്. ശ്രീപെരുമ്പത്തൂരില്‍ ആകെ 13,88,666 വോട്ടുകളാണ് പോള്‍ ചെയ്തിരിക്കുന്നത്. 14,03,178 ആണ് എണ്ണിയ വോട്ടുകള്‍. 14,512 അധിക വോട്ടുകളാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്.
ഉത്തര്‍പ്രദേശിലെ മഥുരയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്കുന്ന വിവരങ്ങള്‍ പ്രകാരം 10,88,206 വോട്ടുകളാണ് പോള്‍ ചെയ്തിരിക്കുന്നത്. ഇവിടെ 10,98,112 വോട്ടുകളാണ് എണ്ണിയിരിക്കുന്നത്. അതായത് 9,906 വോട്ടുകള്‍ കൂടുതലാണ് ഇവിടെ. ബിഹാറിലെ ഔറംഗാബാദ് മണ്ഡലത്തില്‍ 930458 വോട്ടുകളാണ് പോള്‍ ചെയ്തിരിക്കുന്നത്. എണ്ണിയ വോട്ടുകളുടെ എണ്ണം 939526 ആണ്. 8768 അധിക വോട്ടുകളാണ് ഇവിഎമ്മില്‍ അധികം എണ്ണിയിരിക്കുന്നത്. അരുണാചല്‍ പ്രദേശിലെ അരുണാചല്‍ വെസ്റ്റ് മണ്ഡലത്തില്‍ 336161 വോട്ടുകളാണ് പോള്‍ ചെയ്തിരിക്കുന്നത്. 344122 വോട്ടുകള്‍ എണ്ണി. 7961 വോട്ടുകളാണ് അധികം എണ്ണിയിക്കുന്നത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചുവെങ്കില്‍ ഇതില്‍ വിശദീകരണം ലഭിച്ചില്ല എന്നും ദ്വി ക്വിന്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആദ്യ നാല് ഘട്ടങ്ങളിലെ വിവരങ്ങള്‍ മാത്രം പിരശോധിച്ചതിന്റെ കാരണവും ദി ക്വിന്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 5,6,7 ഘട്ടങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പിന്റെ ഏകദേശ വിവങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പ്രസിദ്ധീകരിച്ചത് എന്ന് വ്യക്തമാക്കിയിരുന്നു. അതിനാലാണ് ഇ ഘട്ടങ്ങളിലെ വിവരങ്ങള്‍ തങ്ങള്‍ പരിശോധിക്കാത്തത് എന്നാണ് ക്വിന്റ് വ്യക്തമാക്കിയിരിക്കുന്നത്.