ദേശീയം
രാജ്യത്തെ കൊവിഡ് മരണം ആയിരം കടന്നു

29/04/2020

കൊവിഡ് 19 വൈറസ് വ്യാപിച്ച് ഇന്ത്യയില്‍ മരിക്കുന്നവരുടെ എണ്ണം 1007 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 73 ജീവനുകള്‍ നഷ്ടമായി. രാജ്യത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത ശേഷം ആദ്യമായാണ് ഒരു ദിവസം 73 പേര്‍ മരണപ്പെടുന്നത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ രോഗികളുടെ എണ്ണത്തിലും മരണത്തിലും ഇരട്ടി വര്‍ധനവാണ് ഉണ്ടായത്. 31332 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതിനകം കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 1897 പേര്‍ രോഗബാധിതരയാി. ഇതിനകം 7696 പേര്‍ അസുഖം മാറി ആശുപത്രി വിട്ടു. രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ 15-ാം സ്ഥാനത്താണ്. 125 റെഡ്‌സോണുകളാണ് രാജ്യത്തുള്ളത്.

സാമൂഹിക വ്യാപനം ഉണ്ടായ മഹാരാഷ്ട്രയിലാണ് സ്ഥിതി കൂടുതല്‍ രൂക്ഷം. ഇവിടെ 9318 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 728 പേര്‍ രോഗബാധിരാകുകയും 31 പേര്‍ മരിക്കുകയും ചെയ്തു.മഹാരാഷ്ട്രയിലെ മരണസംഖ്യ 400 ആയി. മുംബൈയില്‍ മാത്രം ആറായിരത്തിന് മുകളില്‍ പേര്‍ക്ക് രോഗം ബാധിച്ചു.

Share this post: