Main News
വിവി പാറ്റ് രസീതുകള്‍ എണ്ണിയേതീരു; ഫലം അറിയാന്‍ കാത്തിരിക്കാന്‍ തയ്യാറെന്ന് പ്രതിപക്ഷം

07/04/2019

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ഉറപ്പാക്കാന്‍ വിവി പാറ്റ് രസീതുകള്‍ എണ്ണിയേതീരുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍. വോട്ടെണ്ണല്‍ അഞ്ച് ദിവസം നീണ്ടു നിന്നാലും കാത്തിരിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു.

33 ശതമാനം വിവി പാറ്റ് രസീതുകള്‍ എണ്ണാന്‍ 1.8 ദിവസവും, 25 ശതമാനം വിവി പാറ്റ് രസീതുകള്‍ എണ്ണാന്‍ 1.3 ദിവസവും മതിയെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനത്തില്‍ സംശയം ഉന്നയിക്കുന്നില്ല. എന്നാല്‍ തെരഞ്ഞെടുപ്പിലെ വിശ്വാസ്യത ഉറപ്പാക്കാനാണ് ലക്ഷ്യമെന്നും പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ പറയുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ സത്യവാങ് മൂലം സുപ്രീം കോടതി നാളെ പരിഗണിക്കും.

Share this post: