ദേശീയം
വോട്ടർപട്ടിക;മുസ്‌ലിം ലീഗ് സുപ്രീം കോടതിയിൽ തടസ ഹർജി നൽകി

18/02/2020
തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർപട്ടിക വിഷയത്തിൽ മുസ്‌ലിം ലീഗ് സുപ്രീം കോടതിയിൽ തടസ ഹർജി നൽകി. ഹൈക്കോടതി ഉത്തരവിന് എതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയെ സമീപിക്കാൻ ഇരിക്കെയാണ് തടസ ഹർജി നൽകിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഹർജിയിൽ ലീഗിന്റെ വാദം കൂടി കേട്ട ശേഷമേ ഉത്തരവ് ഇറക്കാൻ പാടുള്ളു എന്നാണ് തടസ ഹർജിയിലെ ആവശ്യം. ഈ വർഷം നടക്കാൻ ഇരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് 2015ലെ വോട്ടർ പട്ടിക ഉപയോഗിക്കരുതെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇത് ചോദ്യം ചെയ്താണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയെ സമീപിക്കുന്നത്.

Share this post: