കേരളം
ശാസ്‌ത്ര സാങ്കേതികമേഖലയ്‌ക്കുള്ള ബജറ്റ്‌വിഹിതത്തിന്‌ വര്‍ദ്ധന

14-Feb-2017
ന്യൂഡല്‍ഹി : കേന്ദ്ര ശാസ്‌ത്ര സാങ്കേതിക ഭൗമശാസ്‌ത്ര മന്ത്രാലയത്തിന്‌ കീഴിലുള്ള വിവിധ വകുപ്പുകള്‍ക്ക്‌ ഇക്കൊല്ലത്തെ കേന്ദ്ര ബജറ്റില്‍ വര്‍ദ്ധിച്ച വിഹിതമാണ്‌ നീക്കിവച്ചിട്ടുള്ളതെന്ന്‌ കേന്ദ്ര ശാസ്‌ത്ര സാങ്കേതിക ഭൗമശാസ്‌ത്ര മന്ത്രി ശ്രീ. ഹര്‍ഷ്‌വര്‍ദ്ധന്‍ പറഞ്ഞു. 33,467 കോടിരൂപയില്‍ നിന്ന്‌ 37,435 കോടിരൂപയായിട്ടാണ്‌ വര്‍ദ്ധിപ്പിച്ചിട്ടുള്ളത്‌. ഏകദേശം 10 ശതമാനത്തിന്റെ വര്‍ദ്ധനയാണ്‌ വരുത്തിയിട്ടുള്ളതെന്ന്‌ അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര ശാസ്‌ത്ര സാങ്കേതിക വകുപ്പിന്റെ കീഴിലെ വിവിധ സംരംഭങ്ങളായ അഡ്വാന്‍സ്‌ഡ്‌ മാനുഫാക്‌ച്ചറിംഗ്‌ ടെക്‌നോളജി, ബയോമെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മ്മാണം, സൗരോര്‍ജ്ജ സംഭരണത്തിനായുള്ള സ്‌മാര്‍ട്ട്‌ ഗ്രിഡ്‌ പദ്ധതി, ശുദ്ധ കല്‍ക്കരിക്ക്‌ വേണ്ടിയുള്ള അതി നൂതന സാങ്കേതികവിദ്യ, ഊര്‍ജ്ജ ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ തുടങ്ങിയവയ്‌ക്കും അവയുടെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ തുകയില്‍ 346 കോടി രൂപയുടെ വര്‍ദ്ധനവാണ്‌ വരുത്തിയിട്ടുള്ളത്‌. ബയോടെക്‌നോളജി വകുപ്പിന്റെ കീഴില്‍ ബജറ്റ്‌വിഹിതം 22% വര്‍ദ്ധിപ്പിച്ചിട്ടുണ്ട്‌.

Share this post: