ദേശീയം
ഷഹീന്‍ബാഗില്‍ എ എ പി സ്ഥാനാര്‍ഥിക്ക് ഉജ്ജ്വല വിജയം. 91,949 വോട്ട് ഭൂരിപക്ഷം

11/02/2020
പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രക്ഷോഭം നടക്കുന്ന ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ എ എ പി സ്ഥാനാര്‍ഥി അമാനത്തുല്ല ഖാന്‍ നേടിയത് ഉജ്ജ്വല വിജയം. 91,949 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷഹീന്‍ ബാഗ് ഉള്‍പ്പെടുന്ന ഓഖ്ല മണ്ഡലത്തില്‍ നിന്ന് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. അമാനത്തുല്ല 1,07,647 വോട്ടുകള്‍ നേടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥി ബി ജെ പിയുടെ ബ്രാം സിംഗിന് 15,698 വോട്ട് മാത്രമെ ലഭിച്ചുള്ളൂ. ആകെ പോള്‍ ചേയ്ത വോട്ടിന്റെ 82 ശതമാനവും അമാനത്തുല്ല നേടി. 2015ലെ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നേടിയ 63 ശതമാനത്തില്‍ നിന്നാണ് അമാനത്തുല്ല ബഹുദൂരം മുന്നോട്ടു പോയത്.

Share this post: