Main News
സാമ്പത്തിക വളർച്ചയുടെ നാലിൽ മൂന്നും ചെല്ലുന്നത് ഒരു ശതമാനം ആളുകളിലേക്ക്. രാജ്യത്ത് അസമത്വം പെരുകുന്നു

 

ലോകമെമ്പാടുമുള്ള നൂറിലധികം ഗവേഷകരുടെ ഗവേഷണഫലങ്ങള്‍ സമാഹരിച്ച് ലോകപ്രസിദ്ധമായ അഞ്ച് സാമ്പത്തികശാസ്ത്രജ്ഞര്‍ ചേര്‍ന്ന് തയ്യാറാക്കിയ ആഗോളതലത്തിലുള്ള സാമ്പത്തിക അസമത്വം വിശദീകരിക്കുന്ന ‘വേള്‍ഡ് ഇന്‍ ഇക്വാലിറ്റി റിപ്പോര്‍ട്ട്’ രാജ്യത്താകെ ചർച്ചയാകുന്നു.
2017ല്‍ ഇന്ത്യയിലുണ്ടായ മൊത്തം സമ്പത്തിന്റെ 73 ശതമാനവും അതിസമ്പന്നരായ ഒരു ശതമാനത്തിന്റെ പക്കലെത്തിയതായി ആ റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍, ജനസംഖ്യയുടെ പകുതിവരുന്ന 67 കോടി ജനങ്ങളുടെ സമ്പത്തിലുണ്ടായ വളര്‍ച്ച ഒരുശതമാനം മാത്രമാണെന്നറിയുമ്പോഴാണ് രാജ്യം ഭരിക്കുന്നവരുടെ സാമ്പത്തിക നയങ്ങൾ ആരെ സഹായിക്കാനാണെന്ന് മനസ്സിലാവുക.
2017ല്‍ അതിസമ്പന്നരായ ഒരു ശതമാനത്തിന്റെ സ്വത്ത് 4.89 ലക്ഷം കോടി രൂപ വര്‍ധിച്ച് 21 ലക്ഷം കോടി രൂപയിലെത്തി.
2017-18ലെ കേന്ദ്ര സര്‍ക്കാരിന്റെ വാര്‍ഷിക ബജറ്റിനുതുല്യമായ തുകയാണിത്.

ഇന്ത്യന്‍ ഭരണകൂടത്തിന്റെ കൈയിലുള്ള മൊത്തം തുകയോളംതന്നെയാണ് ഒരുശതമാനം വരുന്ന അതിസമ്പന്നരുടെ പക്കല്‍ ഇപ്പോഴുള്ളത്. രാജ്യത്തെ പ്രമുഖ കമ്പനികളിലെ സിഇഒമാര്‍ വാങ്ങുന്ന വാര്‍ഷിക ശമ്പളത്തിനുതുല്യമായ തുക ലഭിക്കാന്‍ ഗ്രാമീണമേഖലയില്‍ മിനിമംകൂലി വാങ്ങുന്ന തൊഴിലാളി 941 വര്‍ഷം ജോലിേെചയ്യണ്ടിവരും ഇന്ത്യയിൽ അസമത്വം വൻതോതിൽ വളരുന്നതായാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. അസമത്വത്തിന്റെ ഈ മാരകമായ വ്യാപനം സമഗ്ര വളര്‍ച്ചസൂചികയില്‍ ഇന്ത്യയെ ഏറ്റവും പിന്‍നിരയിലേക്ക് തള്ളിയിട്ടുമുണ്ട്.

Share this post: