ദേശീയം
സി.ബി.എസ്.ഇ ചോദ്യപേപ്പർ ചോർച്ച; ABVP നേതാവ് അറസ്റ്റിൽ

31/03/2018

പത്താം ക്ലാസിലേയും പന്ത്രണ്ടാം ക്ലാസിലേയും സി.ബി.എസ്.ഇ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ എ.ബി.വി.പി നേതാവ് അറസ്റ്റിൽ.എ.ബി.വി.പി ചത്ര ജില്ലാ കോര്‍ഡിനേറ്റര്‍ സതീഷ് പാണ്ഡെയടക്കം 12 പേരെയാണ് ഝാര്‍ഖണ്ഡ് പോലീസ് അറസ്റ്റ് ചെയ്തത്.

സതീഷ് പാണ്ഡെ ചോദ്യപ്പേപ്പര്‍ കുട്ടികള്‍ക്ക് വില്‍പ്പന നടത്തിയെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ ഒരു സ്വകാര്യ കോച്ചിംഗ് സെന്റര്‍ നടത്തുന്നുണ്ടെന്നും ഇത് വഴിയാണ് വില്‍പന നടത്തിയതെന്നും പൊലീസ് പറയുന്നു. ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് പരീക്ഷകൾ റദ്ധാക്കിക്കിരുന്നു.

Share this post: