ദേശീയം
സ്ഥിരംജോലിഇല്ലാത്തവരുടെ ഇന്ത്യ; അച്ഛാദിനങ്ങളിലിനി എല്ലാ തൊഴിലിലും കരാർ നിയമനം
  1. 22/03/2018

രാജ്യത്ത് എല്ലാ തൊഴിൽ മേഖലയിലും കരാര്‍ ജീവനക്കാരെ നിയമിക്കാന്‍ സ്ഥാപന ഉടമകള്‍ക്ക് അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍, തൊഴിൽ സുരക്ഷ എന്നത് ഇതോടെ ഇന്ത്യയിൽ ഇല്ലാതാകും. ഇതിനായി 1946 ലെ ഇന്റസ്ട്രിയല്‍ എംപ്ലോയിമെന്റ് സ്റ്റാന്‍ഡിംഗ് ഓര്‍ഡര്‍ നിയമത്തില്‍ നിയമഭേദഗതി വരുത്തി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. സ്ഥിരം ജോലി എന്ന സംവിധാനമാണ് ഇതോടെ ഇല്ലാതാകുന്നത്. തൊഴിൽ ഉടമകൾക്ക് തൊഴിലാളികളെ എപ്പോൾ വേണമെങ്കിലും പിരിച്ച് വിടാം എന്നതും കുറഞ്ഞകൂലി കൊടുത്താൽ മതി എന്നതുമാണ് കരാർ നിയമനങ്ങളുടെ പ്രത്യേകത. ഇന്ത്യയിലെ വൻകിട മുതലാളിമാർ കരാർ നിയമനത്തിന് പൂർണ്ണ അനുമതി വേണമെന്ന ആവശ്യം വർഷങ്ങളായി ഉയർത്തിയിരുന്നു. വസ്ത്രവ്യാപാര മേഖല ഉള്‍പ്പടെ ചുരുക്കം ചില മേഖലകളില്‍ മാത്രമാണ് ഇപ്പോള്‍ ഈ നിയമമുണ്ടായിരുന്നത്.

ഇടനിലക്കാരുടെ ചൂഷണം നിര്‍ത്തലാക്കുന്നതിന് വേണ്ടിയാണ് നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുന്നതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. അതേ സമയം തൊഴിലാളികളുടെ അവകാശങ്ങള്‍ക്കെതിരായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിനെതിരെ ഇതിനകം പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഇന്ത്യയിൽ നവലിബറൽ സാമ്പത്തിക നയങ്ങൾ നടപ്പാക്കിയത് മുതൽ മാറിമാറി വന്ന കോഗ്രസ്സ് ബിജെപി സർക്കാരുകൾ മുതലാളി താൽപര്യങ്ങൾക്ക് വഴങ്ങി ഈ രീതിയില്‍ നിയമം കൊണ്ടുവരാന്‍ നീക്കം നടത്തിയിരുന്നെങ്കിലും തൊഴിലാളി സംഘടനകളുടെ പ്രതിഷേധത്തെതുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. പാർലമെന്റിനെ പോലും നോക്കുകുത്തിയാക്കി നിയമ ഭേദഗതിയിലൂടെയാണ് ഇപ്പോൾ ഇത് നടപ്പാക്കുന്നത്.

Share this post: