ദേശീയം
സൗത്ത് ഏഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ടികളുടെ സമ്മേളനം കൊച്ചിയില്‍; സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും

20/09/2017

കൊച്ചി: ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും ഇടതു പാര്‍ടികളുടെയും സമ്മേളനം ഈ മാസം 23, 24 തിയ്യതികളില്‍ എറണാകുളം ബോള്‍ഗാട്ടിയില്‍
നടക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു .ദക്ഷിണേഷ്യയിലെ 8 കമ്മ്യൂണിസ്റ്റ് ഇടതുപാര്‍ട്ടികളുടെയും സിപിഐ (എം) , സിപിഐ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. പാകിസ്ഥാനിലെ രണ്ട് ഇടതുപാര്‍ടികള്‍ക്ക് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നിലവില്‍ വിസ അനുവദിച്ചിട്ടില്ല. മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അത്തരം പ്രശ്‌നങ്ങള്‍ ഇല്ലെന്നും അവരെല്ലാം സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും കോടിയേരി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സമ്മേളനം സിപിഐ (എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. 24ന് മറൈന്‍ ഡ്രൈവില്‍ റെഡ് വളണ്ടിയര്‍ മാര്‍ച്ചും പൊതുസമ്മേളനവും നടക്കും. വര്‍ഗ്ഗീയതയും വിഘടന വാദവും ദക്ഷിണേഷ്യയില്‍ സൃഷ്ടിക്കുന്ന പ്രതിസന്ധി സമ്മേളനം ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

 

Share this post: