ദേശീയം
ഹാവ്‌ലോക്ക് ദ്വീപില്‍കുടുങ്ങിപ്പോയ വിനോദസഞ്ചാരികളെ പോര്‍ട്ട്‌ബ്ലേയറില്‍ എത്തിച്ചു

18/09/2017

ന്യൂഡല്‍ഹി: കനത്ത മഴയും, കടല്‍ ക്ഷോഭവുംമൂലം ആന്‍ഡമാന്‍ നിക്കോബാറിലെ ഹാവ്‌ലോക്ക്ദ്വീപില്‍കുടുങ്ങിപ്പോയ 24 വിനോദസഞ്ചാരികളടക്കം 78 പേരെ നാവികസേന രണ്ട് കപ്പലുകളിലായി പോര്‍ട്ട്‌ബ്ലേയറില്‍ സുരക്ഷിതമായിഎത്തിച്ചു. ഈ മാസം 13 മുതല്‍ കനത്ത മഴയാണ് ആന്‍ഡമാന്‍ നിക്കോബാര്‍ദ്വീപുകളില്‍ അനുഭവപ്പെടുന്നത്. ആന്‍ഡമാന്‍ ഭരണകൂടത്തിന്റെ മക്രൂസ് എന്ന കപ്പല്‍ കേടായതിനെ തുടര്‍ന്നാണ് വിനോദയാത്രയ്ക്ക് പോയ 10 വനിതകളും, നാല്കുട്ടികളുമടക്കമുള്ളവര്‍ ഹാവ്‌ലോക്ക്ദ്വീപില്‍ തിരികെവാരാനാകാതെ കുടുങ്ങിപ്പോയത്.

 

Share this post: